ചെങ്ങന്നൂര്‍: രണ്ട് പിഞ്ച് കുട്ടികളെ ഉപേക്ഷിച്ച കാമുകനൊപ്പം പോയ യുവതിഅറസ്റ്റില്‍. മുളക്കുഴ പെരിങ്ങാല ശ്രീനന്ദനം വീട്ടില്‍ അഞ്ജന (35), ചെങ്ങന്നൂര്‍ അങ്ങാടിക്കല്‍ കൊച്ചാദിശ്ശേരി വീട്ടില്‍ കെആര്‍ സുജിത്ത് (36) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ഭര്‍തൃവീട്ടില്‍ കഴിഞ്ഞിരുന്ന അഞ്ജന കഴിഞ്ഞ 11ന് പുലര്‍ച്ച രണ്ടിനാണ് സുജിത്തിനൊപ്പം പോയത്.
അഞ്ജനയുടെ ഭര്‍ത്താവ് ഗള്‍ഫിലാണ് ജോലി ചെയ്തിരുന്നത്. ഇയാള്‍ 11ന് പുലര്‍ച്ച 4.45ന് വിദേശത്തുനിന്ന് മടങ്ങിയെത്തിയപ്പോഴാണ് അഞ്ജന മറ്റൊരാളോടൊപ്പം പോയത് അറിഞ്ഞത്.
അഞ്ജന കത്ത് എഴുതി വെച്ചശേഷം ഒമ്പതും 10ഉം വയസ്സുള്ള മക്കളെ തലേദിവസം തന്നെ പിതാവിന്റെ അടുത്ത് കൊണ്ടുവിട്ടിരുന്നു. ഇരുവരും പഠനകാലം മുതല്‍ അടുപ്പത്തിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ഒളിവില്‍ കഴിഞ്ഞിരുന്ന ഇവര്‍ ചൊവ്വാഴ്ച കോടതിയില്‍ ഹാജരാകാന്‍ എത്തിയപ്പോഴാണ് എസ്.ഐ എസ്. രാജേഷ്, സീനിയര്‍ സിപിഒ ബാലകൃഷ്ണന്, വനിത സിവില്‍ പൊലീസ് ഓഫിസര്‍ മായാദേവി എന്നിവര്‍ ചേര്‍ന്ന് പിടികൂടിയത്. കോടതി റിമാന്‍ഡ് ചെയ്തു.
ആദ്യരാത്രിക്ക് പിന്നാലെ മുങ്ങിയ വരനെ പോലീസ് പിടികൂടി
മലപ്പുറം: വണ്ടൂരിൽ ആദ്യ രാത്രി കഴിഞ്ഞ ശേഷം ഭാര്യയെ ഉപേക്ഷിച്ച് ഭാര്യ വീട്ടിൽ നിന്നും മുങ്ങിയ വരനെ പോലീസ് അറസ്റ്റ് ചെയ്തു. കൊണ്ടോട്ടി ചെറുകാനവനവ് സ്വദേശി മണ്ണാറക്കൽ കമറുദീനാണ് പോലീസ് പിടിയിൽ ആയത്.ഒരു വർഷം മുമ്പായിരുന്നു വണ്ടൂർ കുറ്റിയിൽ സ്വദേശിയായ യുവതിയും മകറുദ്ദീനും തമ്മിലുള്ള വിവാഹം നടന്നത്.
വിവാഹ ശേഷം അന്നേ ദിവസം യുവതിയുടെ വീട്ടിലാണ് കമറുദ്ദീൻ താമസിച്ചത്. ആദ്യരാത്രി കഴിഞ്ഞ് പുലർച്ചെയോടെ കമറുദ്ദീൻ യുവതിയുടെ വീട്ടിൽ നിന്നും മുങ്ങുകയായിരുന്നു. തുടർന്ന് പലയിടങ്ങളിലായി പല പ്രാവശ്യം യുവതിയുടെ കുടുംബം ഇയാളെ അന്വേഷണിച്ചു എങ്കിലും കണ്ടെത്താനായില്ല.
യാതൊരു വിവരവും ലഭിച്ചില്ല. അന്വേഷണത്തിൽ മറുദ്ദീൻ നൽകിയ വിലാസവും ശരിയല്ലെന്ന് വ്യക്തമായി. ഇതോടെ യുവതിയും കുടുംബവും പോലീസിൽ പരതി നൽകാൻ തീരുമാനിക്കുകയായിരുന്നു. പൊലീസ് നടത്തിയ അന്വേഷണ ത്തിൽ കൊണ്ടോട്ടിയിൽ ഇയാൾക്ക് മറ്റൊരു ഭാര്യയും കുടുംബവും ഉണ്ടെന്ന് കണ്ടെത്തി.
ഇവിടെ നിന്നാണ് കമറുദ്ദീനെ പൊലീസ് പിടികൂടിയത്. ലൈം ഗീ ക പീ ഡ ന മടക്കമുള്ള പരാതികളാണ് വണ്ടൂരിലെ യുവതി കമറുദ്ദീനെതിരെ നൽകിയിട്ടുള്ളത്. പെരിന്തൽമണ്ണ കോടതിയിൽ ഹാരാക്കിയ പ്രതിയെ പതിനാല് ദിവസത്തേക്ക് റിമാന്റ് ചെയ്തിരിക്കുകയാണ്.