മൂന്നാം ഏകദിനവും പരമ്പരയും നേടി രാജ്യത്തിന് ടീം ഇന്ത്യയുടെ സ്വാതന്ത്ര്യദിന സമ്മാനം

22

രാജ്യത്തിന് ടീം ഇന്ത്യയുടെ സ്വാതന്ത്ര്യദിന സമ്മാനം. വെസ്റ്റ് ഇൻഡീസിനെതിരായ മൂന്നാം ഏകദിനവും പരമ്പരയും ഇന്ത്യ സ്വന്തമാക്കി. നായകൻ വിരാട് കോലിയുടെ സെഞ്ചുറിയുടെ ശ്രേയസ് അയ്യരുടെ ഇന്നിങ്സുമാണ് ഇത്തവണയും ഇന്ത്യയുടെ രക്ഷയ്ക്കെത്തിയത്. ഡക്ക്വർത്ത് ലൂയിസ് നിയമപ്രകാരമായിരുന്നു ഇന്ത്യയുടെ വിജയം.

മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ ഒരു മത്സരം മഴയെടുത്തപ്പോൾ അവസാന രണ്ട് ഏകദിനം ഇന്ത്യ ജയിക്കുകയായിരുന്നു. പരമ്പരയിൽ രണ്ട് സെഞ്ചുറി നേടിയ കോലിയാണ് മാ്ൻ ഓഫ് ദ സീരിസ്. ടാസ് നേടി ബാറ്റിങ്ങിന്് ഇറങ്ങിയ വിൻഡീസിന് അവസാന മത്സരം കളിച്ച ക്രിസ് ഗെയ്ലും (41 പന്തിൽ 72), എവിൻ ലൂയിസും (29 പന്തിൽ 43) ചേർന്ന് തകർപ്പൻ തുടക്കമാണ് നൽകിയത്.

Advertisements

എന്നാൽ വിൻഡീസ് 158 നിൽക്കെ മഴ കളി തടസപ്പെടുത്തി. തുടർന്ന് 35 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ ആതിഥേയർ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 240 റൺസ് നേടി. മറുപടി ബാറ്റിങ്ങിൽ ഇന്ത്യ 32.3 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്നു. 99 പന്തിൽ 114 റൺസ് നേടി പുറത്താവാതെ നിന്ന കോലിയും അയ്യരു (41 പന്തിൽ 65)മാണ് വിജയം എളുപ്പമാക്കിയത്. കോലിയുടെ 43ാം ഏകദിന സെഞ്ചുറിയാണിത്. 14 ബൗണ്ടറികൾ ഉൾപ്പെടുന്നതായിരുന്നു കോലിയുടെ ഇന്നിങ്സ്. അയ്യർ അഞ്ച്് സിക്സും മൂന്ന് ഫോറും കണ്ടെത്തി.

രോഹിത് ശർമ (10), ശിഖർ ധവാൻ (36), ഋഷഭ് പന്ത് (0) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങൾ. കേദാർ ജാദവ് (12 പന്തിൽ 19) പുറത്താവാതെ നിന്നു. ഫാബിയൻ അലൻ വിൻഡീസിന് വേണ്ടി രണ്ട് വിക്കറ്റ് വീഴ്ത്തി. കോലിയാണ് മാൻ ഓഫ് ദ മാച്ച്.

നേരത്തെ, ഗെയ്ലിനും ലൂയിസിനും പുറമെ ഷായ് ഹോപ് (24), ഷിംറോൺ ഹെറ്റ്മയേർ (25), നിക്കോളാസ് പൂരൻ (30), ജേസൺ ഹോൾഡർ (14), കാർലോസ് ബ്രാത്വെയ്റ്റ് (16) എന്നിവരാണ് പുറത്തായ മറ്റു വിൻഡീസ് താരങ്ങൾ. ഫാബിയൻ അലൻ (6), കീമോ പോൾ (0) പുറത്താവാതെ നിന്നു. ഖലീൽ അഹമ്മദ് മൂന്നും മുഹമ്മദ് ഷമി രണ്ടും വിക്കറ്റ് വീഴ്ത്തി.

Advertisement