ടീമിൽ നിന്നും പുറത്തായ കെഎൽ രാഹുലിന് തിരിച്ചുവരാൻ നിബന്ധന വെച്ച് സെലക്ടർമാർ

25

ദക്ഷിണാഫ്രിക്കയ്ക്കെതിരെ ടെസ്റ്റ് ടീമിൽ നിന്നും പുറത്തായ കെഎൽ രാഹുലിന് തിരിച്ച് വരാൻ ഇനിയും അവസരമുണ്ടെന്ന് ചീഫ് സെലക്ടർ എംഎസ്‌കെ പ്രസാദ്. മുൻ ഇന്ത്യൻ താരം വിവിഎസ് ലക്ഷ്മണിനെ രാഹുൽ മാതൃകയാക്കണമെന്നാണ് പ്രസാദ് പറയുന്നത്.

ടീമിൽ നിന്ന് പുറത്തായ ശേഷം അഭ്യന്തര ക്രിക്കറ്റിൽ ലക്ഷ്മൺ കാഴ്ച്ചവെച്ച തകർപ്പൻ പ്രകടനമാണ് പ്രസാദ് സൂചിപ്പിക്കുന്നത്. രഞ്ജിയിൽ 1400 റൺസ് സ്‌കോർ ചെയ്താണ് ദേശീയ ടീമിലെ സ്ഥാനം ലക്ഷ്മൺ തിരികെ പിടിച്ചത്,

Advertisements

ടീമിൽ നിന്ന് ഒഴിവാക്കുന്ന വിവരം രാഹുലുമായി സംസാരിച്ചു. അപൂർവം കഴിവുള്ള താരമാണ് രാഹുൽ. പക്ഷേ ടെസ്റ്റ് ക്രിക്കറ്റിൽ രാഹുലിന്റെ ഫോം ഇപ്പോൾ മങ്ങിയെന്നും ചീഫ് സെലക്ടർ പറഞ്ഞു.

രാഹുലിനെ ടീമിൽ നിന്ന് ഒഴിവാക്കി പകരം യുവതാരം ശുഭ്മാൻ ഗില്ലിനെയാണ് ഇന്ത്യ ടീമിൽ ഉൾപ്പെടുത്തിയത്. രോഹിത്ത് സൗത്ത് ആഫ്രിക്കയ്‌ക്കെതിരെ ഇന്ത്യൻ ഇന്നിങ്‌സ് ഓപ്പൺ ചെയ്യും. റിസർവ് ഓപ്പണറായാണ് ഗിൽ ടീമിൽ.

Advertisement