ചാക്ക്‌കെട്ട് ചുവന്ന് ടൊവീനോ; കൂട്ടിന് ജോജുവും; താരങ്ങൾ ഒന്നടങ്കം നിലമ്പൂരിൽ

41

കനത്തമഴയെ തുടർന്ന് ഉണ്ടായ മണ്ണിടിച്ചിലിലും ഉരുൾ പൊട്ടലിലും ദുരിതമനുഭവിക്കുന്ന മലപ്പുറം നിലമ്പൂരിൽ ക്യാംപുകളിൽ കഴിയുന്നവർക്കായി നടൻ ടൊവിനോ തോമസിന്റെ വീട്ടിൽ ആരംഭിച്ച കലക്ഷൻ സെന്ററിൽ നിന്ന് ഒരു ലോറി സാധനങ്ങൾ കാണ്ടുപോയി. ലോറിയിൽ സാധനങ്ങൾ കയറ്റുന്നതിനായി ടൊവിനോയും സിനിമാതാരം ജോജു ജോർജും ഉണ്ടായിരുന്നു.

ഇരുവരും നിലമ്പൂരിലേക്കു പോയ സംഘത്തിനൊപ്പമുണ്ട്. കഴിഞ്ഞ പ്രളയത്തിലും ടൊവിനോ ദുരിതാഫേസ് ബുക്ക് കൂട്ടായ്മയായ ജിഎൻപിസി (ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും) മൂന്ന് ലോഡ് അവശ്യ സാധനങ്ങൾ നിലമ്പൂരിലെത്തിച്ചു.

Advertisements

ഗ്രൂപ്പ് അഡ്മിൻ അജിത്ത്, നടൻ ജോജു ജോർജ് എന്നിവരുടെ നേതൃത്വത്തിലാണ് സാധനങ്ങൾ എത്തിച്ചത്. ഭക്ഷണസാമഗ്രികളും വസ്ത്രങ്ങളും മരുന്നുകളും നിറച്ച മൂന്ന ലോഡുകളാണ് ജിഎൻപിസി ഗ്രൂപ്പ് അംഗങ്ങൾ ദുരിതബാധിതർക്കായി സമാഹരിച്ച് എത്തിക്കുന്ന

കൊച്ചിയിലും കോട്ടയത്തും ഒരുക്കിയ കലക്ഷൻ സെൻററുകൾ ജിഎൻപിസി സാധനങ്ങൾ ശേഖരിച്ചത്. വിവിധ ജില്ലകളിൽനിന്ന് സഹായം ലഭിച്ചു. വിഭവസമാഹരണത്തിന് ജോജു ജോർജും നടൻ ബിനീഷ് ബാസ്റ്റിനും നേതൃത്വം നൽകി.

തിരക്കഥാകൃത്ത് മുഹ്സിൻ പരാരിയുടെ നേതൃത്വത്തിലുള്ള സംഘം വീടുകൾ വൃത്തിയാക്കാൻ മുന്നിട്ടിറങ്ങി. സംവിധായകൻ സക്കരിയയും ഒപ്പമുണ്ട്.

Advertisement