ഏതാനും മാസങ്ങൾക്ക് മുമ്പാണ് പ്രതിശ്രുത വരൻ വിവാഹത്തിൽ നിന്നും പിന്മാറിയതിനെ തുടർന്ന് കൊല്ലം കൊട്ടിയത്ത് റംസി എന്ന യുവതി സ്വയം ജീവിതം അവസാനിപ്പിച്ചത്. ഒരു സീരിയൽ നടിയും ഭർത്താവും കൂടി ഉൾപ്പെട്ട ഈ സംഭവം വലിയ വിവാദമായി മാറിയിരുന്നു.
ഇപ്പോഴിതാ റംസിയുടെ സഹോദരി അൻസി, ഭർത്താവിനെയും എട്ട് മാസം പ്രായമുള്ള കുഞ്ഞിനെയും ഉപേക്ഷിച്ച് കേസിന്റെ വാട്ട്സ് ആപ്പ് കൂട്ടായ്മയിലെ യുവാവിനൊപ്പം ഒളിച്ചോടി. എന്നാൽ മൂവാറ്റുപുഴയിൽ നിന്ന് ഇവരെ പോലീസ് കണ്ടെത്തി ഇരവിപുരം സ്റ്റേഷനിലെത്തിച്ചെങ്കിും അൻസി വീട്ടികാരുടെ കൂടെ പോകാൻ തയ്യാറായില്ല.
കൂട്ടിക്കൊണ്ടുപോകാൻ ഭർത്താവെത്തിയെങ്കിലും കുഞ്ഞിനെ കാണേണ്ടെന്നും ഭർത്താവിനൊപ്പം പോകേണ്ടെന്നുമായിരുന്നു അൻസി പറഞ്ഞത്. തുടർന്ന് കുഞ്ഞിനെ ഉപേക്ഷിച്ച് പോയതിന് ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുത്ത് അൻസിയെയും ഒപ്പമുണ്ടായിരുന്ന നെടുമങ്ങാട് അരുവിക്കര മുണ്ടേല സ്വദേശി അഖിലിനെയും റിമാൻഡ് ചെയ്തു.
അൻസിയുടെ ഭർത്താവ് കുഞ്ഞുമായെത്തിയെങ്കിലും കാണാൻ ഇവർ കൂട്ടാക്കിയില്ല. കാമുകന്റെ കുഞ്ഞ് തന്റെ വയറ്റിലുണ്ട് എന്ന് പറഞ്ഞതോടെയാണ് ഭർത്താവ് അൻസിയെ കൂടെക്കൊണ്ടു പോകാനുള്ള ഉദ്യമത്തിൽ നിന്നും പിന്മാറിയത്. കഴിഞ്ഞ 18 നാണ് അൻസിയെ കാണാതാകുന്നത്.
തുടർന്ന് ഭർത്താവ് ഇരവിപുരം പോലീസിന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് അൻസിയും അഖിലും മൂവാറ്റുപഴയിൽ ഉണ്ടെന്ന് കണ്ടെത്തിയത്. ഇവരെ പോലീസ് അവിടെ നിന്ന് പിടികൂടി ഇരവിപുരത്ത് എത്തിക്കുക ആയിരുന്നു.
റംസിയുടെ കുടുംബത്തിന് നീതി ആവശ്യപ്പെട്ടുള്ള സമൂഹമാധ്യമ പ്രതിഷേധ കൂട്ടായ്മയിലെ സജീവ അംഗമായിരുന്നു അഖിൽ. റംസിയുടെ വിഷയവുമായി ബന്ധപ്പെട്ട് ആൻസിയുടെ അഭിമുഖങ്ങൾക്കു വൻ പ്രചാരണം ലഭിച്ചിരുന്നു.
കഴിഞ്ഞ സെപ്റ്റംബർ മൂന്നിനാണ് റംസി വീട്ടിലെ കിടപ്പുമുറിയിൽ ജീവനൊടുക്കിയത്. റംസിയും പ്രദേശവാസിയായ ഹാരിസും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞ ശേഷം വിവാഹത്തിൽ നിന്ന് പിന്മാറാൻ ഹാരിസ് ശ്രമിച്ചതായിരുന്നു റംസി ജീവനൊടുക്കാൻ കാരണം. ഹാരിസിന്റെ സഹോദരന്റെ ഭാര്യയായ സീരിയൽ നടിക്കെതിരെയും കേസിൽ ആരോപണങ്ങൾ ഉയർന്നിരുന്നു.