30 വീടുകളിലായി 60 പേർ മണ്ണിലടിയിൽപെട്ട പോത്ത്കല്ല് കവളപ്പാറയിൽ നിന്ന് നാല് ജഡംകൂടി ലഭിച്ചു: 50 പേർ ഇപ്പോഴും മണ്ണിനടിയിൽ

23

മലപ്പുറം: 30 വീടുകളിലായി 60 പേർ മണ്ണിലടിയിൽപെട്ട പോത്ത്കല്ല് കവളപ്പാറയിൽ ശനിയാഴ്ച നാലുപേരുടെ മൃതദേഹം കൂടി കണ്ടെടുത്തു. കൂരിമണ്ണിൽ മുഹമ്മദ് (40), പൂന്താനി അബ്ദുൾ കരീമിന്റെ മകൾ ആബിദ(17), കവളപ്പാറ കോളനിയിൽ ഒടുക്കൻ(50), മുതിരംകുളം മുഹമ്മദിന്റെ ഭാര്യ ഫൗസിയ(40) എന്നിവരുടെ മൃതദേഹമാണ് കിട്ടയത്.

ഇതോടെ കവളപ്പാറയിൽ മണ്ണിനടിയിൽ മരിച്ചവരുടെ എണ്ണം ഏഴായി. ആനമറിയിൽ ഉരുൾപൊട്ടലിൽ കണാതായ പാറയ്ക്കൽ മൈമുന(50)യുടെ മൃതദേഹം ശനിയാഴ്ച കിട്ടി. സഹോദരി സാജിതയുടെ ജഡം നേരത്തെ കണ്ടെത്തിയിരുന്നു. എടവണ്ണയിൽ വീടിടിഞ്ഞ് മരിച്ച കുടംബത്തിലെ നാലു പേർക്ക് നാട് വിട നൽകി.

Advertisements

ശനിയാഴ്ച അഞ്ചു മരണം മലപ്പുറത്ത് സ്ഥിരീകരിച്ചു. ദുരന്തങ്ങളിൽ ഇതുവരെ ഇവിടെ മരിച്ചവരുടെ എണ്ണം 15ആയി. കോട്ടക്കുന്നിൽ ഉരുൾപൊട്ടി മണ്ണിടിഞ്ഞ് വീടിനുമുകളിൽ വീണ് ഉള്ളിൽപെട്ടവരെ ഇനിയും പുറത്തെടുക്കാനായിട്ടില്ല. ചാത്തംകുളം സത്യന്റെ ഭാര്യ സരോജിനി (50), മരുമകൾ ഗീതു (22), ഒന്നര വയസായ പേരക്കുട്ടി എന്നിവർ മണ്ണിനടിയിലാണ്.

രാവിലെ മഴ കനത്തതോടെ രക്ഷാ പ്രവർത്തനം ഇടയ്ക്ക് നിർത്തേണ്ടി വന്നു. പാർക്കിനു സമീപം വിള്ളൽ കണ്ടിരുന്നു. വൈകിട്ട് മുന്നോടെ തെരച്ചിൽ പുനരാരംഭിച്ചു. വാണിയമ്പുഴ മുണ്ടേരിയിൽ 200 പേർ കുടുങ്ങി. കരിപ്പൂരിൽ വ്യോമ ഗതാഗതം പുനക്രമീകരിച്ചിട്ടുണ്ട്.

82 ക്യാമ്പിലായി 12,000 പേരെ മാറ്റി. ചാലിയാർ പുഴയിൽ വെള്ളം കയറിയതിനാൽ നിലമ്പൂർ – അരീക്കോട് 220 കെ വി ലൈൻ ഓഫ് ചെയ്യേണ്ടിവന്നു. കവളപ്പാറ മുത്തപ്പൻ കുന്നിലെ ഉരുൾപൊട്ടലിൽ മണ്ണിനടിയിലായ പാറ്റ മാതി (75), ചേലാടി ഗോപിയുടെ മകൻ ഗോകുൽ (12), വെട്ടുപറമ്പിൽ ബിനോജിന്റെ മകൾ അനഘ (4) എന്നിവരുടെ മൃതദേഹങ്ങൾ വെള്ളിയാഴ്ച കിട്ടി. മണ്ണിനടിയിലായ 57 പേർക്കായി തിരച്ചിൽ ഞായറാഴ്ചയും തുടരും.

Advertisement