കൊച്ചി: ഒരു വർഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടുമെത്തിയ പ്രളയത്തെ കേരള ജനത ഒത്തൊരുമയോടെ നേരിടുന്നതിനിടെ കുത്തിത്തിരുപ്പുമായി ഇറങ്ങിയ ക്രിസ്ത്യൻ ലീഗ് പേജിനെതിരെ രൂക്ഷ വിമർശനവുമായി മോഡൽ ജോമോൾ ജോസഫ്. കൃസ്ത്യാനികളുടെ ജീവന് മാത്രമല്ല എല്ലാമനുഷ്യരുടേയും എല്ലാ ജീവികളുടേയും ജീവനുകൾ വിലപ്പെട്ടത് തന്നെയാണ് ജോമോൾ പറഞ്ഞു.
ഇത്രയും നികൃഷ്ടമായി പിതൃശൂന്യത പറയുന്നതും, പ്രചരിപ്പിക്കുന്നതും, മതങ്ങൾ ദൈവങ്ങളുടെ പേരുപയോഗിച്ച് തന്നെയാണ്. ഈ പേമാരിയും ഉരുൾപൊട്ടലുകളും ദൈവത്തിന്റെ പരീക്ഷണമെന്ന് പറഞ്ഞില്ലല്ലോ, അതു തന്നെ മഹാഭാഗ്യം. ചാകുമോ ജീവിക്കുമോ എന്നുപോലും ഉറപ്പില്ലാത്ത നിമിഷങ്ങളിലും ഇവന്റെയൊക്കെ ഒടുക്കത്തെ മതഭ്രാന്ത്. മതസ്പർദ്ധ ഇളക്കിവിടാൻ ശ്രമിച്ചതിന് പേജിന് പിന്നിലുള്ള എല്ലാവരെയും കേസെടുത്ത് അകത്താക്കണമെന്നും അവർ പറഞ്ഞു.
ജോമോളുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
കൃസ്ത്യാനികളുടെ ജീവന് മാത്രമല്ല മലരുകളേ, എല്ലാമനുഷ്യരുടേയും എല്ലാ ജീവികളുടേയും ജീവനുകൾ വിലപ്പെട്ടത് തന്നെയാണ്.
ഇത്രയും നികൃഷ്ടമായി പിതൃശൂന്യത പറയുന്നതും, പ്രചരിപ്പിക്കുന്നതും, മതങ്ങൾ ദൈവങ്ങളുടെ പേരുപയോഗിച്ച് തന്നെയാണ്. ഇതുകൊണ്ടൊക്കെ തന്നെയാണ് ഞങ്ങൾ മതമുപേക്ഷിച്ച് സ്വതന്ത്രരായത്.
ഈ പേമാരിയും ഉരുൾപൊട്ടലുകളും ദൈവത്തിന്റെ പരീക്ഷണമെന്ന് പറഞ്ഞില്ലല്ലോ, അതു തന്നെ മഹാഭാഗ്യം.
ചാകുമോ ജീവിക്കുമോ എന്നുപോലും ഉറപ്പില്ലാത്ത നിമിഷങ്ങളിലും ഇവന്റെയൊക്കെ ഒടുക്കത്തെ മതഭ്രാന്ത്. മതസ്പർദ്ധ ഇളക്കിവിടാനായി ശ്രമിച്ചതിന് കേസെടുത്ത് അകത്താക്കണം ഇതിന്പിന്നിലുള്ള സകലതിനേയും. അവന്റെയൊക്കെ ഒരു ക്രിസ്ത്യൻ ലീഗ്..