ബാങ്കിൽ നിന്നും വായ്പ കിട്ടാത്തതിന്റെ പേരിൽ പെങ്ങളുടെ വിവാഹം മുടങ്ങി പോകുമോ എന്ന ചിന്തയിൽ ജീവിതം അവസാനിപ്പിച്ച വിപിൻ നാടിനാകെ കണ്ണീരായിരിക്കുകയാണ്. തൃശൂർ ഗാന്ധിനഗർ കുണ്ടുവാറ സ്വദേശിയാണ് വിപിൻ. ഇപ്പോഴിതാ ആ കുടുംബത്തിന് ഇപ്പോൾ താങ്ങാവുകയാണ് വിപിന്റെ സഹോദരി വിദ്യയുടെ പ്രിതിശ്രുത വരൻ നിധിൻ.
പണം മോഹിച്ചല്ല ഞാൻ ആവളെ ഇഷ്ടപ്പെട്ടത്. വിദേശത്തുള്ള ജോലി പോയാലും വേണ്ടില്ല, ദിവ്യയെ വിവാഹം കഴിച്ചിട്ടേ മടക്കമുള്ളൂ എന്നാണ് നിധിൻ പറഞ്ഞത്. നിധിനും വിപിന്റെ സഹോദരി വിദ്യയും രണ്ടര വർഷമായി പ്രണയത്തിലാണ്. ഇരു വീട്ടുകാരും പറഞ്ഞുറപ്പിച്ചതാണ് വിവാഹം.
ഷാർജയിൽ എസി മെക്കാനിക്കായി ജോലി ചെയ്തിരുന്ന നിധിൻ കോവിഡ് കാരണം നാട്ടിലേക്കുള്ള മടക്കം വൈകി. ഇതാണ് വിവാഹം വൈകാനും കാരണമായത്. രണ്ടാഴ്ച മുമ്പാണ് നിധിൻ നാട്ടിലെത്തിയത്. തുടർന്ന് ഞായറാഴ്ച വിവാഹം നടത്താനായി തീരുമാനിച്ചു.
സ്വത്തും പണവും വേണ്ടെന്ന് പറഞ്ഞിരുന്നെങ്കിലും ബാങ്കിൽനിന്ന് വായ്പ ശരിയായിട്ടുണ്ടെന്നും പെങ്ങളെ വെറുംകൈയോടെ വിടാനാകില്ലെന്നുമായിരുന്നു വിപിന്റെ മറുപടി എന്നും നിധിൻ പറയുന്നു. തിങ്കളാഴ്ച ഫോട്ടോയെടുക്കാനായി വരാൻ നിധിനോട് വിപിൻ ആവശ്യപ്പെട്ടിരുന്നു. അതുപ്രകാരം പോയി ഫോട്ടോ എടുത്തു.
അതിനുശേഷം വിദ്യയെ ജൂവലറിയിൽ എത്തിക്കാൻ പറഞ്ഞു. ജൂവലറിയിൽ എത്തിച്ച് കയ്പമംഗലത്തെ വീട്ടിലേക്കുപോയ നിധിനെ ദിവ്യയും അമ്മ ബേബിയും വിളിച്ചു. ബാങ്കിൽനിന്ന് പണംവാങ്ങി വരാമെന്ന് പറഞ്ഞുപോയ വിപിൻ മടങ്ങി വന്നില്ലെന്നും ഫോൺ എടുക്കുന്നില്ലെന്നുമാണ് അറിയിച്ചത്.
നിധിൻ വിളിച്ചിട്ടും വിപിൻ ഫോണെടുത്തില്ല. നേരെ തൃശ്ശൂരിലെ കുണ്ടുവാറയിലെ വീട്ടിലെത്തിയപ്പോഴേക്കും വിപിൻ ജീവൻ ഒടുക്കി എന്ന വിവരമാണ് കിട്ടിയത്. ജനുവരി ആദ്യവാരം വിദേശത്തേക്ക് തിരിച്ചെത്തണമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. എന്തായാലും 41 ചടങ്ങ് കഴിഞ്ഞ് വിവാഹംകഴിച്ചേ മടക്കമുള്ളൂ. അച്ഛനില്ലാത്ത കുട്ടിയല്ലേ. ഇപ്പോൾ ആങ്ങളയുമില്ല. ഇനി ഞാനുണ്ടവൾക്ക് എല്ലാമായിയെന്നും നിധിൻ പറയുന്നു.
അതേ സമയം വരുന്ന ഞായറാഴ്ചയായിരുന്നു വിപിന്റെ സഹോദരിയുടെ വിവാഹം നിഞ്ചയിച്ചിരുന്നത്. വിവാഹ ആവശ്യങ്ങൾക്കായി വിപിൻ നിരവധി ബാങ്കുകളിൽ നിന്ന് വായ്പ തേടിയിരുന്നു. മൂന്ന് സെന്റ് ഭൂമി മാത്രം ഉള്ളതിനാൽ ബാങ്കുകൾ വായ്പ അനുവദിച്ചിരുന്നില്ല.
ഒടുവിൽ ഒരു പുതുതലമുറ ബാങ്ക് വായ്പയ്ക്ക് അപേക്ഷിച്ചപ്പോൾ നൽകാമെന്ന് അറിയിച്ചു. ഇതനുസരിച്ചാണ് വിവാഹത്തിന് സ്വർണം എടുക്കാൻ അമ്മ ബേബിയേയും, സഹോദരി വിദ്യയേയും കൂട്ടി ജ്വല്ലറിയിൽ എത്തിയത്.എന്നാൽ പിന്നീട് വായ്പ അനുവദിക്കാൻ കഴിയില്ലെന്ന് ബാങ്ക് അറിയിക്കുകയായിരുന്നു.
ഇവരെ ജ്വല്ലറിയിൽ ഇരുത്തി പണവുമായി ഉടൻ വരാമെന്ന് പറഞ്ഞാണ് വിപിൻ ഇറങ്ങിയത്. ഏറെ നേരമായിട്ടും വിപിനെ കാണാതായതോടെ ഇവർ വീട്ടിലേക്ക് മടങ്ങിപ്പോയി. വീട്ടിൽ എത്തിയപ്പോഴാണ് വിപിനെ തൂ ങ്ങി മ രി ച്ച നിലയിൽ കണ്ടെത്തിയത്.
സൂപ്പർ മാർക്കറ്റിലായിരുന്നു വിപിൻ ജോലി ചെയ്തിരുന്നത്. എന്നാൽ കോവിഡ് കാലത്ത് ഈ ജോലി നഷ്ടമായിരുന്നു. ഇതോടെ സാമ്പത്തിക പ്രതിസന്ധിയിലാവുകയായിരുന്നു. സഹോദരിയുടെ വിവാഹം നിശ്ചയിച്ചത് ഇതു മൂലം നീട്ടി വച്ചു. വിപിന്റെ അച്ഛൻ മരപ്പണിക്കാരനായിരുന്നു. ഇദ്ദേഹം 5 കൊല്ലം മുമ്പാണ് മ രി ച്ച ത്.