റോയൽ ചലഞ്ചേഴ്‌സിന്റെ നായകനായിരിക്കാൻ കോഹ്ലി യോഗ്യനല്ല, ബാംഗ്ലൂരിനെ താങ്ങി നിർത്തുന്നത് ഡിവില്ലിയേഴ്സ്: കോഹ് ലിക്ക് എതിരെ ആഞ്ഞടിച്ച് മുൻ ഇന്ത്യൻ താരം

57

എട്ട് വർഷമായിട്ട് ഒരു ഐപിഎൽ കിരീടം പോലും നേടാനാത്ത ബാഗ്ലൂർ റോയൽ ചലഞ്ചേഴ്‌സ് ക്യാപ്റ്റൻ വിരാട് കോഹ്ലിക്ക് എതിരെ ആഞ്ഞിച്ച് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഗൗതം ഗംഭീർ രംഗത്ത്. ബാംഗ്ലൂരിന്റെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് വിരാട് കോഹ്ലിയെ മാറ്റേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞെന്ന് ഗൗതം ഗംഭീർ തുറന്നടിച്ചു.

എട്ട് വർഷമായിട്ട് ഒരു കിരീടം പോലും നേടാൻ കോഹ്ലിയ്ക്ക് സാധിച്ചിട്ടില്ലെന്നും മറ്റേതെങ്കിലും ടീമായിരുന്നെങ്കിൽ കോഹ്ലിയെ മാറ്റിയേനെ എന്നും ഗംഭീർ പറഞ്ഞു. എല്ലാ ടീമുകളെയും നോക്കൂ. പഞ്ചാബിൽ അശ്വിൻ രണ്ട് സീസണിൽ ക്യാപ്റ്റനായിരുന്നു. എന്നാൽ ടീമിന് കപ്പ് കിട്ടിയില്ല. അതുകൊണ്ട് അവർ അശ്വിനെ ഒഴിവാക്കി.

Advertisements

ധോണി മൂന്ന് കിരീടങ്ങൾ നേടിയിട്ടുണ്ട്, രോഹിത്താകട്ടെ നാല് കിരീടങ്ങൾ നേടി. ഇവർ ദീർഘകാലം ക്യാപ്റ്റനായി തുടരുന്നത് അതുകൊണ്ടാണ്. നമ്മൾ ധോണിയെ കുറിച്ച് സംസാരിക്കുന്നു, രോഹിത്തിനെ കുറിച്ച് സംസാരിക്കുന്നു. എന്നാലാരും കോഹ്ലിയെ കുറിച്ച് സംസാരിക്കുന്നില്ല.

ഓരോ വ്യക്തികൾക്കും വ്യത്യസ്ത നിയമം കൊണ്ടുവരാനാവില്ല. ഒരു ടീമിന്റെ വിജയത്തിൽ ക്യാപ്റ്റന് ക്രെഡിറ്റ് കിട്ടുമ്പോൾ തോൽവിയുടെ കാര്യത്തിലും അത് ഏറ്റെടുക്കേണ്ടി വരും. ബാംഗ്ലൂരിന് പ്ലേഓഫിൽ കളിക്കാനുള്ള യോഗ്യത പോലുമില്ല. അവസാന നാല് കളിയിൽ അവർ തോറ്റതാണ്.

മുംബൈക്ക് എതിരെ സൂപ്പർ ഓവർ കഷ്ടിച്ചാണ് ജയിച്ചത്. ഇന്ത്യയെ നയിക്കുന്ന ക്യാപ്റ്റനാണെങ്കിലും കിരീടങ്ങൾ നേടിയില്ലെങ്കിൽ ആ സ്ഥാനത്ത് തുടരുന്നതിൽ അർത്ഥമില്ല.’ ബാംഗ്ലൂരിനെ ഈ സീസണിൽ താങ്ങി നിർത്തിയത് ഡിവില്ലിയേഴ്സിന്റെ പ്രകടനമാണ്. ചില താരങ്ങളെ മാത്രം ആശ്രയിച്ച് കഴിയുന്ന ടീമായി എല്ലാ അർത്ഥത്തിലും ബാംഗ്ലൂർ മാറി.

കോഹ്ലിക്ക് ഓപ്പൺ ചെയ്യണമായിരുന്നു എങ്കിൽ ലേലത്തിൽ അവർ ഒരു മധ്യനിര താരത്തെ സ്വന്തമാക്കണമായിരുന്നു. ഡിവില്ലിയേഴ്‌സ് കൂടി പരാജയപ്പെട്ടിരുന്നേൽ എന്താകുമായിരുന്നു അവസ്ഥ. ഏഴ് കളിയിൽ ഡിവില്ലിയേഴ്‌സ് ആണ് അവരെ രണ്ട് മൂന്ന് കളിയിൽ ജയം പിടിക്കാൻ തുണച്ചത്.

കിരീടം നേടാനാവാത്തത് വിശ്വാസ്യതയെ ബാധിക്കുന്ന കാര്യമാണ്. ഇതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് കോഹ്ലി നായകസ്ഥാനം ഒഴിയുകയാണ് വേണ്ടതെന്ന് ഗംഭീർ വ്യക്തമാക്കി.

Advertisement