കനത്ത മഴ: സംസ്ഥാനത്തെ വിവിധ ജില്ലകളിൽ സ്‌കൂളുകൾക്ക് വെള്ളിയാഴ്ച ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചു

14

തിരുവനന്തപുരം: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചു. എറണാകുളം , കോട്ടയം, തൃശൂർ, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, ആലപ്പുഴ, കണ്ണൂർ, കോഴിക്കോട്, വയനാട് ,മലപ്പുറം എന്നി ജില്ലകൾക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. സംസ്ഥാനത്ത് അടുത്ത് അഞ്ച് ദിവസം ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.

കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം, ഇടുക്കി എന്നീ ജില്ലകളിൽ വെള്ളപ്പൊക്കമാണ്. ഇടുക്കിയിൽ മൂന്നിടത്തും കണ്ണൂരിൽ രണ്ടിടത്തും ഉരുൾപൊട്ടി. വയനാട് ചൂരമലയിലും മലപ്പുറം കരുളായിയിലും ഉരുൾപൊട്ടി. മൂന്നാറും മാങ്കുളവും മറയൂരും ഒറ്റപ്പെട്ടു.

Advertisements

നിലമ്പൂർ ടൗണും പരിസര പ്രദേശങ്ങളും വെള്ളത്തിൽ മുങ്ങിയിരിക്കുകയാണ്. മഴക്കെടുതികളെ തുടർന്ന് സൈലന്റ് വാലി ദേശീയോദ്യാനത്തിൽ സന്ദർശനം നിരോധിച്ചു. മരങ്ങൾ കടപുഴകി. റാന്നി കോസ് വെ കവിഞ്ഞൊഴുകുന്നു

കോഴിക്കോട് വിമാനത്താവളത്തിൽ ഇറങ്ങേണ്ട മൂന്നു വിമാനങ്ങൾ തിരിച്ചുവിട്ടു. ഒരു സർവീസ് റദ്ദാക്കി. വയനാട്ടിൽ ബത്തേരി ബെംഗളൂരു പാതയിൽ ശക്തമായ വെള്ളക്കെട്ടിൽ ഗതാഗതം നിലച്ചു. നിരവധി വാഹനങ്ങൾ വനത്തിനുള്ളിൽ കുടുങ്ങി.

Advertisement