കോളജ് വിദ്യാർത്ഥിനികളും വീട്ടമ്മമാരും ഉൾപ്പെടുന്ന ആഡംബര സെക്സ് റാക്കറ്റ്, ഷമീമയും സംഘവും പിടിയിൽ, കുടുക്കിയത് 17 കാരി

1626

കേളജ് വിദ്യാർത്ഥിനികളെയും വീട്ടമ്മമാരെയും ഉപയോഗിച്ച് വേ ശ്യാ വൃത്തി നടത്തി പോന്നിരുന്ന അഞ്ചംഗ സംഘം പിടിയിൽ. 17കാരിയായ അതിജീവിതയുടെ പരാതിയിലാണ് അറസ്റ്റ് നടപടികൾ ഉണ്ടായത്. സംഘത്തിലെ മുഖ്യ കണ്ണിയായ ഷമീമ, ഭർത്താവ് സിദ്ദിഖ്, കൂട്ടാളിയായ ഐഷമ്മ എന്നിവർ ഉൾപ്പെടെ അഞ്ചുപേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

മൂന്നു പേർ കൂടി പിടിയിലാകാനുണ്ടെന്നും ഇവർ ഒളിവിലാണെന്നും പോലീസ് അറിയിച്ചു. മംഗളൂരുവിലാണ് സംഭവം. കോളേജ് വിദ്യാർത്ഥിനികളെയും, പ്രാ യ പൂ ർ ത്തിയാകാത്ത പെൺകുട്ടികളെയും സ്ത്രീകളെയും ആണ് സംഘം വലയിലാക്കിയത്.

Advertisements

സംഘത്തിന്റെ അക്രമത്തിൽ പെട്ട 17കാരിയാണ് പോലീസിൽ പരാതി നൽകിയത്. തുടർന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് അട്ടാവർ നന്ദിഗുഡയിലുള്ള അപ്പാർട്ട്മെന്റ് കേന്ദ്രീകരിച്ച് വേ ശ്യാ വൃത്തി നടത്തിയിരുന്ന സംഘത്തെ കണ്ടെത്തിയത്.

Also Read
ആരും അറിയാതെ ഒരുമിച്ച് നോമ്പ് തുറക്കാനായിട്ടാണ് അതിൽ കയറിയത്, പക്ഷേ കിട്ടിയത് എട്ടിന്റെ പണി, പ്രണയകാലത്തെ കള്ളത്തരങ്ങഴെ കുറിച്ച് കുക്കുവും ദീപയും

ഇവർ വേ ശ്യാ വൃത്തി നടത്തിയിരുന്ന കെട്ടിടത്തിൽ നിരവധി ഒളിക്യാമറകളും മറ്റും പോലീസ് കണ്ടെത്തിയിട്ടുണ്ട്. പല ഉന്നതരും ഇവരുടെ ഇടപാടുകാരാണെന്നാണ് വിവരം. ഒളിക്യാമറയിൽ പകർത്തുന്ന ദൃശ്യങ്ങൾ ഉപയോഗിച്ച് സംഘം ഇടപാടുകാരെ ഭീഷണിപ്പെടുത്തി പണം തട്ടിയിരുന്നോ എന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്.

അഞ്ചു പ്രതികളുടെയും നിരവധി മൊബൈൽ ഫോണുകൾ പോലീസ് കസ്റ്റഡിയിലെടുത്തു. ഇത് സാങ്കേതിക പരിശോധനയ്ക്ക് വിധേയമാക്കും. അതേസമയം കോളേജ് വിദ്യാർത്ഥികളെയാണ് ഇവർ പ്രധാനമായും ലക്ഷ്യം വയ്ക്കുന്നത്.

ഉയർന്ന പണം വാഗ്ദാനം ചെയ്താണ് വിദ്യാർത്ഥിനികളെ ശ രീ രം വിൽക്കാനായി ഇവർ പ്രേരിപ്പിക്കുന്നത്. പണവും ആഡംബര ജീവിതവും ഇതിനായി സംഘം വാഗ്ദാനം ചെയ്യുന്നു. എന്നാൽ ഒരിക്കൽ സംഘത്തിലെത്തി ശരീരം വിറ്റു കഴിഞ്ഞെന്നാൽ പിന്നീട് ഇവർക്ക് പുറത്ത് കടക്കാനാവില്ല.

Also Read
ആദ്യ പ്രണയം പ്ലസ് ടുവിന് പഠിക്കുന്ന സമയത്തായിരുന്നു, തന്റെ ഒപ്പം പഠിച്ച കുട്ടിയായിരുന്നു, പിന്നെ സംഭവിച്ചത് ഇങ്ങനെ: അരുൺ രാഘവ്

ദാമ്പത്യ ബന്ധത്തിൽ അസ്വാരസ്യങ്ങൾ ഉള്ളവരും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരുമായ വീട്ടമ്മമാരാണ് പ്രധാനമായും സംഘത്തിന്റെ പിടിയിൽ വീണിരിക്കുന്നത്. ഇവരുടെയൊക്കെ ലൈം ഗി ക ചേ ഷ്ട യുടെ ചിത്രങ്ങളും വീഡിയോകളും ഒളിക്യാമറയിൽ പകർത്തി ഭീഷണിപ്പെടുത്തുന്നതും പതിവാണെന്ന് പോലീസ് പറയുന്നു.

Advertisement