പത്ത് വർഷവും ഭർത്താവ് ജോലിക്ക് പോയിട്ടില്ല, വെറുതെ വീട്ടിലിരുന്നു തിന്നുകയാണ് ചെയ്തത്: തുറന്നു പറഞ്ഞ് സ്വപ്ന സുരേഷ്

856

പോയവർഷം കേരളത്തെ പിടിച്ച് കുലക്കിയ സംഭവങ്ങളിൽ ഒന്നായിരുന്നു നയതന്ത്ര ബാഗേജ് വഴി സ്വർണം കടത്തിയ സംഭവം. ഈ കേസിൽ അറസ്റ്റിലായ സ്വപ്ന സുരേഷ് കഴിഞ്ഞ ദിവസമാണ് മാധ്യമങ്ങൾക്ക് മുന്നിൽ പ്രത്യക്ഷപ്പെടുന്നത്.

മുൻ ഐഎഎസ് ഉദ്യോഗസ്ഥന് എതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ടാണ് സ്വപ്ന മാധ്യമങ്ങൾക്ക് മുന്നിൽ എത്തിയത്. തന്റെ ഭർത്താവ് ജയശങ്കറിനെതിരെയും സ്വപ്ന വലിയ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു.

Advertisements

സ്വപ്ന സുരേഷിന്റെ വാക്കുകൾ ഇങ്ങനെ:

വിവാദങ്ങൾക്ക് പിന്നാലെ തന്നെ ഉപേക്ഷിച്ച് പോയ ഭർത്താവ് തന്നെ ആക്ഷേപിക്കുകയാണ് ചെയ്യുന്നത്. ഭർത്താവ് ജോലിക്ക് പോയി എന്തെങ്കിലും ഇതുവരെ തന്നിട്ടില്ല. ഞാനാണ് ജോലിക്ക് പോയി ജീവിതവും മക്കളെയും ഭർത്താവിനെയും നോക്കിയിരുന്നത്.

Also Read
സന്തോഷത്തോടെയും സമ്മതത്തോടെയും ആണ് പങ്കാളി കൈമാറ്റത്തിൽ പങ്കെടുത്തതെന്ന് ഭൂരിഭാഗം വീട്ടമ്മമാരുടെ മൊഴി, വെട്ടിലായി പോലീസ്

പത്ത് വർഷമായി വീട്ടിൽ ഇരുന്ന തിന്നുക മാത്രമാണ് ജയശങ്കർ ചെയ്തത്. എന്നെ ഈ നിലയിലേക്ക് തള്ളിവിട്ടത് ശിവശങ്കറാണ്. ഒരു സ്ത്രീയെന്ന നിലയിൽ എന്നെ മാനിപുലേറ്റ് ചെയ്ത് നശിപ്പിച്ചതിൽ ശിവശങ്കറിന് വലിയ പങ്കുണ്ട്.

ആരാണ് കുറ്റവാളിയെന്നും നിരപരാധിയെന്നും ബഹുമാനപ്പെട്ട കോടതി തീരുമാനിക്കട്ടെ. എന്റെ കുടുംബത്തിന്റെ അത്താണിയായിരുന്നു ഞാൻ. വേറെ എവിടെയെങ്കിലും പോകുന്നതിനെതിരായിരുന്നു ശിവശങ്കർ.

അദ്ദേഹം എന്നോട് പറഞ്ഞത് യുഎഇയിൽ സെറ്റിലാവാമെന്ന് പറഞ്ഞിരുന്നു. കോൺസുലേറ്റിൽ നിന്ന് രാജിവെക്കാൻ പറഞ്ഞത് അദ്ദേഹമാണ്. അത്തരത്തിൽ ഭർത്താവ് പോലും ദ്രോഹിച്ചു കൊണ്ടിരിക്കുമ്പോൾ എനിക്ക് ജോലി വേണമെന്നത് നിർണായകമായിരുന്നു.ഈ സാഹചര്യത്തിൽ അദ്ദേഹമാണ് സ്‌പേസ് പാർക്കിനെക്കുറിച്ച് അഭിപ്രായം പറയുന്നത്.

Also Read
നിന്നെ എനിക്ക് അറിയാം മോനെ, വേണ്ടത് ഞാൻ ചെയ്യാമെന്ന് പറഞ്ഞു; മോഹൻലാലിൽ നിന്നുണ്ടായ അനുഭവത്തെ കുറിച്ച് നിവിൻ പോളി

എന്റെ ജീവിതത്തിന്റെ ഭാഗമായിരിക്കുമ്പോൾ അദ്ദേഹത്തിന് എങ്ങനെ നിയമനത്തെക്കുറിച്ച് അറിയില്ലെന്ന് പറയാനാകുമെന്നും സ്വപ്ന ചോദിക്കുന്നു. വ്യാജ സർട്ടിഫിക്കറ്റ് ഉണ്ടാക്കിയതിൽ എനിക്ക് പങ്കില്ല. ഭർത്താവ് ജയശങ്കറാണ് ഇത്തരം കാര്യങ്ങൾ ചെയ്തത്. എനിക്ക് പന്ത്രണ്ടാം ക്ലാസ് വരെയാണ് വിദ്യഭ്യാസ യോഗ്യത. എന്റെ കഴിവു കൊണ്ട് മാത്രമാണ് എനിക്ക് ജോലി ലഭിച്ചതെന്നും സ്വപ്‌ന പറയുന്നു.

Advertisement