എല്ലാ വർഷവും മലയാളികൾ ഉറ്റുനോക്കുന്ന 2 വലിയ ലോട്ടറികൾ ആണ് വർഷാവർഷം നറുക്കെടുക്കുന്ന ഓണം ബമ്പർ ഭാഗ്യക്കുറിയും ക്രിസ്മസ് ന്യൂഇയർ ഭാഗ്യക്കുറിയും. 12 കോടി രൂപയാണ് ഇത് രണ്ടിന്റെയും സമ്മാനത്തുക. വലിയ പ്രതീക്ഷകൾ വച്ചു കൊണ്ട് ആണ് ആളുകൾ ഇത് എടുക്കുന്നത്. എന്നാൽ ഫലപ്രഖ്യാപനം വരുമ്പോൾ പലരും നിരാശർ ആവുകയാണ് പതിവ്.
ഇത്തവണ കേരള സർക്കാരിന്റെ ക്രിസ്തുമസ് പുതുവത്സര ബമ്പറിന്റെ ഒന്നാം സമ്മാനം കോട്ടയത്തു വില്പന നടത്തിയ ടിക്കറ്റിനു ആണെന്ന് അറിഞ്ഞപ്പോൾ നിരാശപ്പെട്ടവരാണ് നമ്മളിൽ പലരും.എന്നാൽ ഇപ്പോൾ ഇതാ വലിയ പൊല്ലാപ്പിൽ ചെന്ന് പെട്ടിരിക്കുകയാണ് ക്രിസ്തുമസ് പുതു വത്സര ബമ്പറിന്റെ ഒന്നാം സമ്മാനം ആയ 12 കോടി നേടിയ അഴിമന ഒളിപറമ്പലെ സദാനന്ദൻ ഇപ്പോൾ.
രാവിലെ വീട്ടിൽ നിന്നും ചിക്കൻ വാങ്ങുവാൻ വേണ്ടി ഇറങ്ങിയത് ആയിരുന്നു ഇദ്ദേഹം. അദ്ദേഹത്തിൻറെ ഭാര്യ ആണ് അപ്പോൾ ലോട്ടറി എടുക്കുന്ന കാര്യം ഓർമിപ്പിച്ചത്. വഴിയിൽ ലോട്ടറി കച്ചവടക്കാരനെ കാണുകയും ഇദ്ദേഹം ലോട്ടറി എടുക്കുകയും ചെയ്തു. ഉച്ചയ്ക്ക് 12 കോടി രൂപ അടിക്കുകയും ചെയ്തു.
Also Read
പ്രണയം എന്നത് ഒരു പ്രത്യേക വികാരമാണ്, സത്യം പറഞ്ഞാൽ ഞാൻ പ്രണയിച്ചിട്ടുണ്ട്; തുറന്നു പറഞ്ഞ് നടി അൻഷിത
എന്നാൽ ഇദ്ദേഹത്തിന്റെ ഇപ്പോഴത്തെ അവസ്ഥ എന്താണ് എന്ന് അറിയുമോ. ഇദ്ദേഹത്തിന് മാത്രമല്ല ലോട്ടറി അടിച്ച എല്ലാവരും നേരിടുന്ന അതേ ദുരിതം തന്നെയാണ് ഇപ്പോൾ ഇദ്ദേഹവും അനുഭവിക്കുന്നത്. ലോട്ടറി അടിച്ചു ഒരാൾ കോടീശ്വരനായി കഴിഞ്ഞാൽ വലിയ രീതിയിലുള്ള സഹായ അഭ്യർത്ഥനകൾ ആണ് അയാൾക്ക് മുന്നിൽ എത്തുന്നത്. പല ആവശ്യങ്ങൾക്ക് വേണ്ടി ആളുകൾ പലഭാഗത്തുനിന്നും ഫോൺ ചെയ്യുകയും കത്തുകൾ അയക്കുകയും ചെയ്യും.
മുൻപ് ലോട്ടറി എടുത്ത് അടിച്ച് പല ആളുകളും ഇത് പറഞ്ഞുകൊണ്ട് അടുത്തിടെ രംഗത്ത് വന്നിരുന്നു. ലഭിച്ച കാശിൻ വലിയ ഒരു പങ്ക് ചിലവായത് കുടുംബക്കാർക്കും പരിചയമില്ലാത്തവർക്കും ദാനം കൊടുത്തിട്ടാണ് എന്ന് ഇവർ തന്നെ പറഞ്ഞിട്ടുണ്ട്. വലിയ രീതിയിലുള്ള സഹായ അഭ്യർത്ഥനകൾ ആണ് ഇപ്പോൾ ഇദ്ദേഹത്തെ തേടിയെത്തുന്നത്. അധികവും വടക്കൻ ജില്ലകളിൽനിന്നാണ് എന്നാണ് ഇദ്ദേഹം പറയുന്നത്.
ഒരുപാട് ബാങ്ക് ഉദ്യോഗസ്ഥർ വിളിക്കുന്നുണ്ട്. 12 കോടി രൂപ അവരുടെ ബാങ്കിൽ നിക്ഷേപിക്കണം എന്നൊക്കെയാണ് പറയുന്നത്. എന്തായാലും പണം വന്നുകഴിഞ്ഞാൽ മനസ്സമാധാനം നഷ്ടപ്പെടും എന്നു പറയുന്നത് വെറുതെയല്ല എന്നാണ് ഇപ്പോൾ മലയാളികൾ പറയുന്നത്.
ഇദ്ദേഹത്തിന്റെ വീട് തേടി പിടിച്ചു കൊണ്ട് നിരവധി പേരാണ് സദാനന്ദനോട് സഹായം ചോദിച്ചു വരുന്നതത്രെ. ചേച്ചി ഭർത്താവ് അറിയാതെ ഞാൻ പത്തു ലക്ഷം രൂപയുടെ ബാധ്യത ഉണ്ടാക്കി. സഹായിക്കണം എന്ന് പറഞ്ഞു കൊണ്ട് ആയിരുന്നു കഴിഞ്ഞ ദിവസം തലശേരി സ്വദേശി സദാനന്ദന്റെ ഭാര്യ രാജമ്മയുടെ മുന്നിൽ എത്തിയത്.
വീട് തേടി പിടിച്ചു കൊണ്ട് കണ്ണൂർ തലശേരിയിൽ നിന്നും കോട്ടയത്തേക്ക് അതി രാവിലെ എത്തിയത് ആയിരുന്നു ഇവർ.സഹായം അഭ്യർത്ഥിച്ചു കൊണ്ടുള്ള കത്തിനും ഒട്ടും തന്നെ കുറവ് ഇല്ല.പതിനഞ്ചു ലക്ഷം രൂപ ആവശ്യപ്പെട്ടു കൊണ്ട് ഇപ്പോൾ കത്ത് ലഭിച്ചു.
ഇത് വരെ ലഭിച്ച കത്തുകൾ വലിയ അടുക്ക് ആയി കൊണ്ട് മേശ പുറത്തു ഇരിപ്പുണ്ട്. വീട്ടിലേക്ക് ദിവസവും പോസ്റ്റ്മാൻ എത്തും. കുറഞ്ഞത് മൂന്നു കത്ത് എങ്കിലും ഉണ്ടാകും.പല നാട്ടിൽ നിന്നും യാതൊരു പരിചയവും ഇല്ലാത്തവരാണ് സഹായം ചോദിക്കുന്നത്. ചികിത്സ സഹായം വിവാഹ ധന സഹായം വീട് നിർമാണം സ്ഥലം വാങ്ങി നൽകൽ അങ്ങനെ ആവശ്യം നീളുന്നു. വടക്കൻ ജില്ലയിൽ നിന്നുമാണ് കൂടുതൽ കത്തുകൾ എന്ന് രാജമ്മ പറയുന്നു.