മാഞ്ചസ്റ്റർ യുണൈറ്റഡിനെ സൗദി സ്വന്തമാക്കി: വില കേട്ടാൽ ഞെട്ടും

11

ജിദ്ദ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് വമ്പൻമാരായ മാഞ്ചസ്റ്റർ യുണൈറ്റഡിനെ സൗദി സ്വന്തമാക്കിയതായി റിപ്പോർട്ടുകൾ. സൗദി രാജകുടുംബാംഗളാണ് മാഞ്ചസ്റ്ററെ സ്വന്തമാക്കിയതെന്നാണ് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. നാല് ബില്യൺ പൗണ്ടിനാണത്രെ സൗദി രാജകുടുംബത്തിന് മാഞ്ചസ്റ്ററെ കൈമാറിയിരിക്കുന്നത്.

ഇത് ഏകദേശ് മുപ്പത്തി ഏഴായിരം കോടി രൂപ വരും. കഴിഞ്ഞ ദിവസം സൗദി കിരീടവകാശി സൽമാൻ രാജാവുമായുളള കൂടിക്കാഴ്ച്ചയിലാണത്രെ മാഞ്ചസ്റ്റർ യുണൈറ്റഡ് ഉടമകളായ ഗ്ലേസേഴ്സ് ക്ലബ് വിൽകാൻ സമ്മതിച്ചത്.

Advertisements

ഏറെ നാളായി മാഞ്ചസ്റ്ററിനെ സ്വന്തമാക്കാൻ സൗദി ശ്രമിക്കുന്നതായി വാർത്തകളുണ്ടായിരുന്നു. സൗദിയ്ക്ക് ക്ലബിനെ വിറ്റ് രാജ്യം വിടാനാണത്രെ ഗ്ലേസേഴ്സ് ഉദ്ദേശിക്കുന്നത്.

അതെസമയം മാഞ്ചസ്റ്ററിനെ സൗദിയ്ക്ക് വിറ്റതായുളള വാർത്തകൾക്കെതിരെ ആരാധക രോഷം കത്തുന്നുണ്ട്. മാഞ്ചസ്റ്റർ പോലൊരു ക്ലബിനെ തകർക്കുന്നതിന് തുല്യമായ നീക്കമാണ് ഗ്ലേസേഴ്സ് നടത്തിയതെന്നാണ് ഒരു വിഭാഗം ആരാധകർ ആരോപിക്കുന്നത്. വ്യാപക പ്രതിഷേധമാണ് സോഷ്യൽ മീഡിയയിൽ ഇതിനെതിരെ നിറയുന്നത്.

Advertisement