ഇംഗ്ലണ്ടിൽ നടക്കുന്ന ലോകകപ്പിനു ശേഷം ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ നായകനും സീനിയർ താരവുമായ എംഎസ് ധോണി വിരമിക്കുമെന്ന് സൂചന. ലോകകപ്പ് ഫൈനലിൽ ഇന്ത്യ പ്രവേശിക്കുകയാണെങ്കിൽ ഇന്ത്യൻ ജേഴ്സിയിൽ എംഎസ്ഡിയുടെ അവസാന മത്സരമായിരിക്കുമിതെന്നാണ് റിപ്പോർട്ടുകൾ.
ബിസിസിഐ വൃത്തങ്ങള ഉദ്ധരിച്ച് വാർത്താ ഏജൻസിയായ പിടിഐയാണ് ധോണി വിരമിച്ചേക്കും എന്ന വാർത്ത പുറത്തുവിട്ടത്. ലോകകപ്പിൽ ധോണിയുടെ പ്രകടനത്തിനെതിരെ വിമർശനങ്ങൾ രൂക്ഷമാകവേയാണ് താരം വിരമിച്ചേക്കുമെന്ന വാർത്തകളും പുറത്തുവരുന്നത്.
മത്സരത്തിൽ സ്ട്രൈക്ക് റൊട്ടേറ്റ് ചെയ്യുന്നതിലെ താരത്തിന്റെ പിഴവുകൾ വിമർശനത്തിനിടയാക്കിയിരുന്നു. ബാറ്റിങ്ങിൽ ധോണിയുടെ മെല്ലെപ്പോക്കിനെതിരെ സച്ചിനും ഗാംഗുലിയും ഉൾപ്പെടെയുള്ള മുൻ താരങ്ങൾ രംഗത്തെത്തുകയും ചെയ്തിരുന്നു. എന്നാൽ ഇന്ത്യൻ നായകൻ വിരാട് കോഹ്ലി ധോണിയെ പിന്തുണച്ചതും വാർത്തകളിൽ ഇടം നേടിയിരുന്നു. നേരത്തെ 2014 ൽ ധോണി ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിച്ചിരുന്നു.
ദേശീയ മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. ലോകകപ്പിലെ ടീമിന്റെ അവസാന മത്സരത്തിന് ശേഷം വിരമിക്കുമെന്നാണ് റിപോർട്ടുകൾ പുറത്തുവരുന്നത്.
താരത്തിന്റെ ബാറ്റിങ്ങിലെ മെല്ലപ്പോക്കിനെച്ചൊല്ലി സമൂഹമാധ്യമങ്ങളിൽ അടക്കം വിമർശനം നേരിട്ടുകൊണ്ടിരിക്കവെയാണ് വിരമിക്കൽ വാർത്ത പുറത്തുവരുന്നത്. മത്സരത്തിൽ സ്ട്രൈക്ക് റൊട്ടേറ്റ് ചെയ്യുന്നതിലെ താരത്തിന്റെ പിഴവുകൾ വിമർശനത്തിനിടയാക്കിയിരുന്നു.