ഇത്തവണത്തെ ലോകകപ്പ് ക്രിക്കറ്റിൽ സെമിയിൽ പുറത്തായതിന് പിന്നാലെ രൂക്ഷ വിമർശനമാണല്ലോ ടീം ഇന്ത്യയ്ക്കെതിരെ ഉയരുന്നത്.
ടീം സെലക്ഷനിലെ പോരായിമയാണ് അനായാസം സ്വന്തമാക്കാമാരുന്ന ലോകകിരീടം നഷ്ടപ്പെടുത്തിയതെന്നാണ് ആരാധകരുടേയും മുൻ താരങ്ങളുടേയും നിലപാട്. അതെസമയം ഇന്ത്യയുടെ നാലാം നമ്പർ തലവേദന പരിഹരിക്കാൻ കഴിയുന്ന താരം ഇംഗ്ലണ്ടിൽ തന്നെ ഉണ്ടായിരുന്നതായി സൂചിപ്പിച്ച് കൊണ്ട് മുൻ ബിസിസിഐ സെക്രട്ടറി സഞ്ജയ് ജഗ്ദലെ രംഗത്തെത്തി.
കൗണ്ടി കളിക്കുന്ന മുൻ ഇന്ത്യൻ താരം അജിക്യ രഹാനയെയാണ് നാലാം സ്ഥാനത്ത് കളിപ്പിക്കണമെന്ന് സഞ്ജയ് ആഗ്രഹിക്കുന്നത്. സാഹചര്യം അനുകൂലമല്ലാത്ത സമയങ്ങളിൽ പോലും അവസരത്തിനൊത്തുയരുന്ന താരമാണ് രഹാനെ.
ഏതൊരു പിച്ചിലും മികവ് തെളിയിക്കാൻ സാങ്കേതികതികവ് രഹാനെയെ സഹായിക്കും. റായിഡുവിനും കാർത്തികിനും വേണ്ടത്ര അവസരം ലഭിച്ചു. അനുയോജ്യരല്ലാത്ത താരങ്ങൾക്ക് നിരവധി അവസരങ്ങളാണ് സെലക്ടർമാർ നൽകിയത്.” ജഗ്ദലെ പറയുന്നു.
2018 ഫെബ്രുവരിയിലാണ് രഹാനെ അവസാനമായി ഇന്ത്യയ്ക്ക് വേണ്ടി ഏകദിനം കളിച്ചത്. ഇപ്പോൾ ടെസ്റ്റ് ക്രിക്കറ്റിൽ ടീമിന്റെ ഭാഗമാണ്. ലോകകപ്പിൽ ഇന്ത്യ നാലാം നമ്പറിൽ കെ.എൽ രാഹുൽ, വിജയ് ശങ്കർ, ദിനേഷ് കാർത്തി എന്നിവരെയാണ് ഇന്ത്യ പരീക്ഷിച്ചത്.