തലങ്ങും വിലങ്ങും അടി വാങ്ങിക്കൂട്ടി; ലോകകപ്പിൽ നാണക്കേടിന്റെ റെക്കോർഡിട്ട് ചാഹൽ

18

ലോകകപ്പിൽ മേധാവിത്വം മാറി മറിഞ്ഞ മത്സരത്തിൽ കൂറ്റൻ സ്‌കോറിലേക്ക് കുതിച്ച ഇംഗ്ലണ്ടിനെ 337 റൺസിൽ ഒതുക്കാൻ ഇന്ത്യക്ക് സാധിച്ചു. മുഹമ്മദ് ഷമി, ജസ്പ്രീത് ബുമ്ര എന്നിവരുടെ മികച്ച പ്രകടനങ്ങളാണ് ഒരുസമയത്ത് 370 കടക്കുമെന്ന തോന്നിച്ച ഇംഗ്ലീഷ് പടയെ 350ൽ താഴെ ഒതുക്കിയത്.

ഇന്ത്യൻ പേസർമാർ മികച്ച പ്രകടനം പുറത്തെടുത്തപ്പോൾ സ്പിന്നർമാരെ കണക്കറ്റ് ഇംഗ്ലീഷ് ബാറ്റ്‌സ്മാന്മാർ ശിക്ഷിച്ചു. 10 ഓവറിൽ 88 റൺസാണ് യുസ്വേന്ദ്ര ചാഹൽ വഴങ്ങിയത്.

Advertisements

ജേസൺ റോയിയുടെ വിക്കറ്റ് സ്വന്തമാക്കി ടീമിന് ബ്രേക് ത്രൂ നൽകിയെങ്കിലും 10 ഓവറിൽ 72 റൺസ് കുൽദീപും വഴങ്ങി. ഈ പ്രകടനത്തോടെ ലോകകപ്പിൽ ഒരു മോശം റെക്കോർഡ് കൂടി ചാഹലിന്റെ പേരിൽ എഴുതപ്പെട്ടു.

ലോകകപ്പിൽ ഒരു ഇന്ത്യൻ ബൗളറുടെ ഏറ്റവും മോശം ബൗളിംഗ് പ്രകടനമാണ് ചാഹൽ നടത്തിയത്. ലോകകപ്പ് മത്സരത്തിൽ ഏറ്റവും കൂടുതൽ റൺസ് വഴങ്ങിയ ഇന്ത്യൻ ബൗളറായാണ് ചാഹൽ മാറിയത്.

2003 ലോകകപ്പിൽ 10 ഓവറിൽ 87 റൺസ് വഴങ്ങിയ ജവഗൽ ശ്രീനാഥായിരുന്നു ഇതുവരെ ഏറ്റവും മോശം റെക്കോർഡിന് ഉടമ.

Advertisement