ക്രിക്കറ്റിൽ നിന്നും വിരമിച്ചാൽ ധോണി ബിജെപിയിൽ ചേരുമെന്ന് മുൻ കേന്ദ്രമന്ത്രി, ജാർഖണ്ഡിൽ മുഖ്യമന്ത്രി സ്ഥാനാർഥിയാകും

28

ഇന്ത്യൻ ക്രിക്കറ്റ് താരം മഹേന്ദ്രസിംഗ് ധോണി ക്രിക്കറ്റിൽ നിന്നും വിരമിച്ചാൽ ബിജെപിയിൽ ചേരുമെന്ന് അവകാശവാദവുമായി മുൻ കേന്ദ്രമന്ത്രി സഞ്ജയ് പാസ്വാൻ.

എംഎസ് ധോണി തന്റെ സുഹൃത്താണെന്നും അദ്ദേഹത്തെ പാർട്ടിയിലെത്തിക്കാനാണ് ശ്രമമെന്നും പാസ്വാൻ പറഞ്ഞു.
ക്രിക്കറ്റിൽ നിന്ന് വിരമിച്ച ശേഷം നരേന്ദ്രമോദിയുടെ ടീമിനൊപ്പമായിരിക്കുമെന്നും പാസ്വാൻ പറഞ്ഞു.

Advertisements

എന്നാൽ ഇതിനെ കുറിച്ച് ധോണി ഇതുവരെ പ്രതികരിച്ചിട്ടില്ല. അതേസമയം കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ സമ്പർക് ഫോർ സമർഥൻ പരിപാടിയുടെ ഭാഗമായി അമിത് ഷാ സന്ദർഷിച്ച സെലിബ്രിറ്റികളിൽ ധോണിയും ഉൾപ്പെട്ടിരുന്നു.

ലോകകപ്പോടെ ക്രിക്കറ്റിൽ നിന്ന് ധോണി വിരമിക്കുമെന്ന് വാർത്തകൾ പ്രചരിച്ചിരുന്നു. അതേസമയം ധോണിയും ഇനിയും ടീമിലുണ്ടാകുമെന്നും അടുത്ത് ട്വന്റി ട്വന്റി ലോകകപ്പിന് ശേഷമായിരിക്കും വിരമിക്കലെന്നാണ് ഒരു കൂട്ടം ആരാധകർ പറയുന്നത്.

ലോകകപ്പ് സെമി ഫൈനലിൽ തോറ്റ് ഇന്ത്യ പുറത്തേക്ക് പോയതിന് പിന്നാലെ ധോണി വിരമിച്ചേക്കുമെന്ന അഭ്യൂഹം ശക്തമാവുകയാണ്. അതിനിടയിലാണ് ഇന്ത്യൻ മുൻ നായകൻ രാഷ്ട്രീയത്തിലേക്കിറങ്ങിയേക്കുമെന്ന വാദങ്ങൾ ഉയരുന്നത്. ധോണി എന്റെ സുഹൃത്താണ്, ലോക പ്രശ്സതനാണ്.

ധോണിയുടെ ബിജെപി പ്രവേശനവുമായി ബന്ധപ്പെട്ട ചർച്ചകൾ ഏറെ നാളായി നടക്കുന്നു. എന്നാൽ, ക്രിക്കറ്റിൽ നിന്ന് ധോണി വിരമിക്കൽ പ്രഖ്യാപിച്ചതിന് ശേഷമാവും രാഷ്ട്രീയ പ്രവേശനത്തിൽ തീരുമാനമാവുക എന്ന് സഞ്ജയ് പാസ്വാൻ പറഞ്ഞു.

ധോണിയുടെ സംസ്ഥാനമായ ജാർഖണ്ഡിൽ ഈ വർഷം അവസാനമാണ് അസംബ്ലി തെരഞ്ഞെടുപ്പ്. മുഖ്യമന്ത്രി സ്ഥാനാർഥിയായി ധോനിയെ ബിജെപി ഇവിടെ ഇറക്കിയേക്കുമെന്നാണ് സൂചനകൾ.

ധോനിയും, ഗംഭീറും ബിജെപിയിൽ ചേരുമെന്നായിരുന്നു റിപ്പോർട്ട്. ഗംഭീർ ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചതിന് പിന്നാലെ തന്നെ ബിജെപിയിലേക്കെത്തി ലോക്സഭാ തെരഞ്ഞെടുപ്പിലും മത്സരിച്ചു. അതേ വഴിയെ പോവാൻ ധോനി തയ്യാറാവുമോ എന്നാണ് ഇനി അറിയേണ്ടത്.

Advertisement