കോഹ്ലിയ്ക്ക് പകരം രോഹിത്ത് ശർമ്മ: ക്യാപ്റ്റനെ മാറ്റാൻ ബിസിസിഐയിൽ ചർച്ച

33

ഇത്തവണത്തെ ലോക കപ്പിൽ ഇന്ത്യ സെമിയിൽ തോറ്റു പുറത്തായതോടെ നായകസ്ഥാനത്ത് നിന്നും വിരാട് കോഹ്ലിയെ പുറത്താക്കണമെന്ന് മുറവിളി. കോഹ്ലിയ്ക്ക് പകരം രോഹിത്ത് ശർമ്മ നായകനാകട്ടെയെന്നാണ് ഒരുവിഭാഗം ക്രിക്കറ്റ് ആരാധകരുടെ നിലപാട്.

Advertisements

ഇക്കാര്യം ബിസിസിഐയിൽ വരെ ചർച്ചയാകുമെന്നാണ് റിപ്പോർട്ടുകൾ. ലോക കപ്പ് അവസാനിച്ചതോടെ മറ്റ് ടീമുകൾ അടുത്ത ടൂർണമെന്റിനായുള്ള തയ്യാറെടുപ്പുകൾ തുടങ്ങിക്കഴിഞ്ഞിട്ടുണ്ട്. അതിനാൽ ടീം ഇന്ത്യ ഏകദിന ക്യാപ്റ്റൻസി രോഹിത്തിനെ ഏൽപിക്കുന്നതിനെ കുറിച്ച് ചിന്തിക്കണമെന്ന് ബിസിസിഐയിലെ പേരു വെളിപ്പെടുത്താത്ത ഒരു അംഗം വാർത്താ ഏജൻസിയായ ഐഎഎൻഎസിനോട് വ്യക്തമാക്കി.

ഏകദിന നായകസ്ഥാനം രോഹിതിനെ ഏൽപിക്കാനുള്ള കൃത്യമായ സമയമാണിത്. നിലവിലെ നായകനും മാനേജ്‌മെന്റിനും എല്ലാ പിന്തുണയുമുണ്ട്. എന്നാൽ അടുത്ത ലോക കപ്പിന് മുമ്പ് ടീമിന് പുതിയ മുഖം നൽകേണ്ടതുണ്ട്. ചില കാര്യങ്ങളിൽ മാറ്റം വരുത്താനുണ്ടെന്ന് നമുക്കറിയാം.

നായകനാകാൻ ഉചിതമായ താരമാണ് രോഹിത് എന്ന് ബിസിസിഐ അംഗം വ്യക്തമാക്കി. അതേസമയം ഇന്ത്യൻ ടീമിൽ വിഭാഗീയ പ്രവർത്തനം നടക്കുന്നുണ്ടെന്ന റിപ്പോർട്ടും പുറത്തു വരുന്നുണ്ട്.

വിരാട് കോഹ്ലിയുടേ നേതൃത്വത്തിൽ ഒരു സംഘം കളിക്കാരും രോഹിത്തിന്റെ നേതൃത്വത്തിൽ മറ്റൊരു സംഘവും ടീം ഇന്ത്യയിലുണ്ടെന്നാണ് റിപ്പോർട്ട്. പല പ്രമുഖ താരങ്ങളും തഴയപ്പെടുന്നത് ഈ വിഭാഗീക പ്രവർത്തനം കാരണമാണത്രെ.

Advertisement