ഇത്തവണത്തെ ലോകകപ്പ് പ്രകടനം: ഏറ്റവും കൂടുതൽ ജയം ഇന്ത്യയ്ക്ക്, കപ്പ് ഇംഗ്ലണ്ടിന്

23

ഇത്തവണത്തെ ഒരുമാസത്തിലേറെ നീണ്ടുനിന്ന ലോകകപ്പ് ക്രിക്കറ്റ് പൂരത്തിന് ഇംഗ്ലണ്ടിന്റെ കിരീടധാരണത്തോടെ വിരാമമായിരിക്കുകയാണ്.

Advertisements

ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും ആവേശകരമായ കലാശപ്പോരിൽ വിജയിയെ നിർണയിക്കാൻ സൂപ്പർ ഓവറും കടന്ന് പോകേണ്ടി വന്നു എന്നതും ശ്രദ്ധേയം. ബൗണ്ടറികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലാണ് ആതിഥേയർ കിരീടം ചൂടിയത്.

ടൂർണ്ണമെന്റിന്റെ തുടക്കത്തിൽ മികച്ച പ്രകടനം കാഴ്ചവെക്കുകയും അവസാനം മങ്ങുകയും നിർണായകമായ സെമിയിൽ വീണ്ടും തിരിച്ചുവരികയും ചെയ്ത രണ്ട് ടീമുകളാണ് ഫൈനലിലെത്തിയത്.

എന്നാൽ ലോകകപ്പിലെ മുഴുവൻ മത്സരഫലങ്ങൾ പരിശോധിക്കുമ്പോൾ ഏറ്റവും കുറവ് തോൽവികളേറ്റുവാങ്ങിയവരുടെ പട്ടികയിൽ ഇംഗ്ലണ്ട് മൂന്നാമതും ന്യൂസിലാന്റ് നാലാമതുമാണ്.

സെമിയിൽ പുറത്തായ ഇന്ത്യയും ഓസ്ട്രേലിയയുമാണ് യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങളിൽ. ഇന്ത്യ സെമിയടക്കം 9 മത്സരങ്ങളാണ് കളിച്ചത്. അതിൽ ഏഴെണ്ണം ജയിച്ചപ്പോൾ രണ്ട് മത്സരത്തിൽ തോറ്റു. ന്യൂസിലാന്റുമായുള്ള പ്രാഥമിക റൗണ്ട് മത്സരം മഴമൂലം ഉപേക്ഷിച്ചു.

മുൻ ചാമ്പ്യൻമാരായ ഓസ്ട്രേലിയ 10 മത്സരങ്ങളിൽ ഏഴ് ജയം നേടിയപ്പോൾ മൂന്നെണ്ണത്തിൽ തോറ്റു.

ഈ ലോകകപ്പിലെ ടീമുകളുടെ പ്രകടനം ഇപ്രകാരം:

ടീം, ജയം, തോൽവി എന്ന ക്രമത്തിൽ

ഇന്ത്യ- 7,2 ഓസ്ട്രേലിയ- 7,3 ഇംഗ്ലണ്ട്- 8,3 ന്യൂസിലാന്റ്- 6,4 പാകിസ്താൻ-5,3 ശ്രീലങ്ക- 3,4 ദക്ഷിണാഫ്രിക്ക- 3,5 ബംഗ്ലാദേശ്- 3,5 വെസ്റ്റ് ഇൻഡീസ്-2,6 അഫ്ഗാനിസ്താൻ-0,9

Advertisement