വലതുകൈ കൊണ്ട് ഷേക്ക് ഹാൻഡ് നൽകാൻ കഴിയാതെ എംഎസ് ധോണി; കളിച്ചത് പരുക്കുമായി

25

ന്യൂസിലൻഡിനോട് ലോകകപ്പ് സെമിയിൽ തോൽവി ഏറ്റുവാങ്ങിയെങ്കിലും വാലറ്റത്ത് മഹേന്ദ്ര സിംഗ് ധോണിയും രവീന്ദ്ര ജഡേജയും നടത്തിയ പോരാട്ടവീര്യം കയ്യടി അർഹിക്കുന്നതാണ്. 92 ന് ആറ് എന്ന നിലയിൽ തകർന്ന ഇന്ത്യയെ അർധ സെഞ്ചുറി നേടിയ ജഡേജയും ധോണിയും ചേർന്നാണ് 221 വരെയെത്തിച്ചത്.

Advertisements

ഇന്ത്യ ജയിക്കുമെന്ന് തോന്നിയ നിമിഷത്തിലാണ് 49മത് ഓവറിൽ റണ്ണൗട്ടിലൂടെ ധോണി പുറത്തായത്. ഇതോടെയാണ് മത്സരം കിവിസിന് അനുകൂലമായത്.

നിർണയാക പോരാട്ടത്തിൽ പരുക്ക് അവഗണിച്ചാണ് ധോണി കളിക്കാനിറങ്ങിയത് എന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ട്. ഗ്രൂപ്പ് മത്സരത്തിൽ വലതു തളളവിരലിനേറ്റ പരുക്ക് താരത്തെ അലട്ടിയിരുന്നു. ഇത് അവഗണിച്ചാണ് തുടർ മത്സരങ്ങളിലും ധോണി ഗ്രൗണ്ടിലിറങ്ങിയത്.

ന്യൂസിലൻഡിനെതിരായ മത്സര ശേഷം ഇരു ടീമുകളിലെയും താരങ്ങൾ പരസ്പരം കൈകൊടുത്ത് പിരിഞ്ഞപ്പോൾ ധോണി വലതുകൈ ഒഴിവാക്കി ഇടതു കൈ കൊണ്ടാണ് ഷേക്ക് ഹാൻഡ് നൽകിയത്. വലതു തളളവിരലിനേറ്റ പരിക്ക് കാരണമാണ് ധോണി വലതു കൈ ഒഴിവാക്കി ഇടതു കൈ കൊണ്ട് ഷേക്ക് ഹാൻഡ് നൽകിയതെന്നാണ് വിവരം.

മാത്രമല്ല റണ്ണൗട്ടായ ലോക്കി ഫെർഗൂസന്റെ പന്ത് കളിച്ചപ്പോഴും ധോണി കൈക്ക് അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്.

Advertisement