പ്രളയത്തില്‍ വെള്ളം കയറി കേടായ ഫോണുകള്‍ സൗജന്യമായി നന്നാക്കി നല്‍കുമെന്ന് ഹവായ്

31

കേരളത്തിലെ പ്രളയബാധിതര്‍ക്ക് സഹായവുമായി സ്മാര്‍ട്ട് ഫോണ്‍ രംഗത്തെ പ്രമുഖരായ ഹവായ്‌, ഹോണര്‍ ബ്രാന്‍ഡുകള്‍. വാട്ടര്‍ ലോഗിങ് കാരണം പ്രശ്‌നത്തിലായ ഹവായ്‌ സ്മാര്‍ട് ഫോണുകള്‍ക്ക് സൗജന്യ സര്‍വീസ് നല്‍കുമെന്ന് ഹവായ്‌ കണ്‍സ്യൂമര്‍ ബിസിനസ്സ് പ്രൊഡക്ട് സെന്റര്‍ ഡയറക്ടര്‍ അല്ലന്‍ വാങാണ് അറിയിച്ചത്. ഹവായ്‌യുടെ കീഴിലുള്ള ബ്രാന്‍ഡാണ് ഹോണറും.

ഫ്രീ സര്‍വ്വീസിംഗില്‍ കേരളത്തിലെ വിതരണക്കാരുമായി കമ്പനി തീരുമാനത്തിലെത്തിയിട്ടുണ്ട്. ഫ്രീ സേവനം ലഭ്യമാക്കാന്‍ കേരളത്തിലെ എല്ലാ അംഗീകൃത, എക്‌സ്‌ക്ലൂസീവ് സര്‍വീസ് കേന്ദ്രങ്ങളിലും സാങ്കേതിക ടീമുകളെ സജ്ജമാക്കിയിട്ടുണ്ടെന്നും ഹവായ്‌ അറിയിച്ചു. പ്രളയം ബാധിച്ച ഉപഭോക്താക്കളെ സഹായിക്കാന്‍ കസ്റ്റമര്‍ സര്‍വീസ് ടീമിനെ പൂര്‍ണ്ണമായി വിന്യസിച്ചിട്ടുണ്ട്. ഉപഭോക്താക്കള്‍ക്ക് ഫ്രീ റിപ്പയര്‍ സര്‍വീസസ് ഓഗസ്റ്റ് 31 വരെ ലഭിക്കും

Advertisements

നേരത്തെ ഷവോമിയും ഉപഭോക്താക്കള്‍ക്ക് ഫ്രീ സര്‍വ്വീസിംഗ് വാഗ്ദാനം ചെയ്ത് രംഗത്ത് എത്തിയിരുന്നു. സര്‍വീസ് ചാര്‍ജുകള്‍ ഒഴിവാക്കുന്നതിനു പുറമെ വെള്ളം കയറി കേടുപാടുകള്‍ സംഭവിച്ച സ്‌പെയര്‍ പാര്‍ട്ട്‌സുകള്‍ക്ക് 50 ശതമാനം വിലക്കിഴിവും ഷവോമി പ്രഖ്യാപിച്ചിട്ടുണ്ട്. ഷവോമിയുടെ ഫ്രീ റിപ്പയര്‍ സര്‍വീസസും ഈ മാസം 31 വരെയാണ്.

Advertisement