സ്വകാര്യ കമ്പനിയായ റിലയന്‍സ് ജിയോയുടെ ബ്രോഡ്ബാന്റ് സേവനമായ ഗിഗാഫൈബറിന് വെല്ലുവിളിയായി പൊതുമേഖലാ സ്ഥാപനമായ ബി എസ് എന്‍ എല്‍ പുതിയ ബ്രോഡ്ബാന്റ് സേവനത്തിന് തുടക്കമിടുന്നു. ഭാരത് ഫൈബര്‍ എന്നാണ് പുതിയ് സ്‌കീമിന്റെ പേര്.
ഒരു ജിബിയ്ക്ക് 1.1 രൂപ നിരക്കില്‍ ഗാര്‍ഹിക ആവശ്യങ്ങള്‍ക്കായി പ്രതിദിനം 35 ജിബി ഡാറ്റ നല്‍കാനാണ് ബി എസ് എന്‍ എലിന്റെ അതിവേഗ, ഫൈബര്‍ ടു ഫൈബര്‍ സേവനം പദ്ധതിയിടുന്നതെന്നാണ് വിവരം.
അണ്‍ലിമിറ്റഡ് ബ്രോഡ്ബാന്റ് പ്ലാനുകളില്‍ ആറിരട്ടി അധികം ഡാറ്റ നല്‍കിയുള്ള പ്രഖ്യാപനം നടന്ന് ് ആഴ്ചകള്‍ പിന്നിടുമ്പോഴാണ് ബിഎസ് എന്‍ എലിന്റെ പുതിയ നീക്കം.
ബ്രോഡ്ബാന്റ് പ്ലാനുകള്‍ക്ക് 25 ശതമാനം ക്യാഷ്ബാക്കും കമ്പനി പ്രഖ്യാപിച്ചിരുന്നു. ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴി ഭാരത് ഫൈബറിനുള്ള ബുക്കിങ് ബി എസ് എന്‍ എല്‍ ആരംഭിച്ചുവെന്ന് ഇടി ടെലികോം റിപ്പോര്‍ട്ട് ചെയ്യുന്നു.
റിലയന്‍സ് ജിയോയുടെ ഗിഗാെൈഫബര്‍ പദ്ധതിയ്ക്ക് വെല്ലുവിളി സൃഷ്ടിക്കുന്നതാണ് ബി എസ് എന്‍ എലിന്റെ ഭാരത് ഫൈബര്‍ സേവനം.
ഡാറ്റാ ആനുകൂല്യങ്ങളുടെ കാര്യത്തില്‍ ജിയോയുമായി മത്സരിക്കാന്‍ സാധിച്ചാല്‍ ബി എസ് എന്‍ എലിന് അത് വലിയ നേട്ടമാവും. പൊതുമേഖലാ സ്ഥാപനം ആനുകൂല്യങ്ങള്‍ പ്രഖ്യാപിക്കുന്നതോടെ കൂടുതല്‍ കമ്പനികള്‍ ഫൈബര്‍ ടു ഹോം സേവനങ്ങളുമായി രംഗപ്രവേശം ചെയ്യാനാണ് സാധ്യത.