‘സൈന്യം വിളിച്ചാല്‍ ഞാനുമുണ്ടാകും, ഒറ്റക്കാലന്‍ ആണെങ്കിലും ഒളിച്ചിരുന്ന് യുദ്ധം ചെയ്യില്ലെടാ തീവ്രവാദികളെ’- വൈറലായി യുവാവിന്റെ പോസ്റ്റ്

79

‘സൈന്യം വിളിക്കുകയാണെങ്കില്‍ ഞാനുണ്ടാകും മുന്നില്‍ , ഒറ്റക്കാലന്‍ ആണെങ്കിലും ഒളിച്ചിരുന്നു യുദ്ധം ചെയ്യില്ലെടാ തീവ്രവാദികളെ, നേര്‍ക്കുനേര്‍ എന്നെക്കൊണ്ട് കഴിയുന്നത് ഞാനും ചെയ്യും’. – പുല്‍‌വാല ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ തിരുവനന്തപുരം സ്വദേശിയായ നന്ദു ഫേസ്ബുക്കില്‍ കുറിച്ചത് ഇങ്ങനെ. ക്യാന്‍സറിനെ ചെറുത്തു‌തോല്‍പ്പിച്ച നന്ദുവിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഏറ്റെടുത്തിരിക്കുകയാണ് സോഷ്യല്‍ മീഡിയ.

Advertisements

നന്ദുവിന്റെ ഫേസ്ബുക് പോസ്റ്റ്:

സൈന്യം വിളിക്കുകയാണെങ്കില്‍ ഞാനുണ്ടാകും മുന്നില്‍. ഒറ്റക്കാലന്‍ ആണെങ്കിലും ഒളിച്ചിരുന്നു യുദ്ധം ചെയ്യില്ലെടാ തീവ്രവാദികളെ. നേര്‍ക്കുനേര്‍. എന്നെക്കൊണ്ട് കഴിയുന്നത് ഞാനും ചെയ്യും. ഒരിടത്തു കൊണ്ടിരുത്തിയാല്‍ പരിക്ക് പറ്റുന്നവരെ അശ്വസിപ്പിക്കാനെങ്കിലും എനിക്ക് കഴിയും.

ആയുധങ്ങളുടെ കണക്കെഴുതാനോ.വയര്‍ലെസ് മെസ്സേജുകള്‍ ഫോര്‍വേഡ് ചെയ്യാനോ ഒക്കെ എനിക്കും കഴിയും. ഒന്നുമില്ലെങ്കില്‍ ഡ്യൂട്ടിക്ക് പോകുന്നവരുടെ യൂണിഫോം മടക്കി വയ്ക്കാനും ചെരുപ്പ് വൃത്തിയാക്കാനോ ഒക്കെ എനിക്കും കഴിയും. പൂര്‍ണ്ണ സന്തോഷത്തോടെ തന്നെ ഞാന്‍ അത് ചെയ്യും.

കഴിഞ്ഞ കുറേ മണിക്കൂറുകളായി മനസ്സിനുള്ളില്‍ അഗാധമായ ദുഖവും അതിനോടൊപ്പം ആ തീവ്രവാദികളോടുള്ള അമര്‍ഷവുമാണ്. പ്രജോഷേട്ടന്‍ അയച്ചു തന്ന ജവാന്മാരുടെ ചിന്നിചിതറിയ ശരീരഭാഗങ്ങളുടെ ദൃശ്യങ്ങള്‍ മനസ്സില്‍ നിന്ന് മായുന്നില്ല. ആ കുടുംബങ്ങളുടെ കണ്ണീര്‍ ഹൃദയത്തില്‍ കത്തിപോലെ ആഴ്ന്നിറങ്ങുന്നു. നിനക്കൊന്നും മാപ്പില്ലെടാ തീവ്രവാദി നായ്ക്കളേ.

എനിക്ക് ചിലപ്പോള്‍ മറ്റുള്ളവരെപ്പോലെ ചെയ്യാന്‍ കഴിയില്ലായിരിക്കാം. എന്നാലും ഞാന്‍ ഉണ്ടാകും മുന്നില്‍. ചങ്കൂറ്റത്തോടെ ചങ്കുറപ്പോടെ ഉണ്ടാകും മുന്നില്‍. ഞങ്ങള്‍ ആണ്‍കുട്ടികളാണെടാ ചെറ്റകളേ. ഒളിഞ്ഞിരുന്നല്ല നേര്‍ക്കുനേര്‍ യുദ്ധം ചെയ്യും. വന്ദേമാതരം, വന്ദേമാതരം, ജയ്ഹിന്ദ്. ഞങ്ങള് ഹിന്ദുവും ക്രിസ്ത്യനും മുസ്ലിമും അല്ല, ഭരതീയരാണ്.

Advertisement