ഇത്തവണയും ലോകകപ്പ് ഇന്ത്യയ്ക്ക് തന്നെ, ത്രിമൂര്‍ത്തികള്‍ പ്ലാന്‍ തയ്യാറാക്കി !

30

ഇന്ത്യയുടെ പടനായകര്‍ വലിയ പ്ലാന്‍ തയ്യാറാക്കിയിരിക്കുകയാണ്. ഇത്തവണത്തെ ലോകകപ്പ് ഇന്ത്യയ്ക്ക് തന്നെ നേടാനാകും. അതിനുള്ള തയ്യാറെടുപ്പിലാണ് ടീം ഇന്ത്യ.

മഹേന്ദ്ര സിംഗ് ധോണി, വിരാട് കോഹ്‌ലി, രോഹിത് ശര്‍മ എന്നിവര്‍ ചേര്‍ന്നാണ് ലോകകപ്പിനുള്ള ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കിയിരിക്കുന്നത്.

Advertisements

ടീം മാനേജുമെന്‍റും ഈ മൂന്നുപേര്‍ക്കുമായി എല്ലാ പദ്ധതികളും വിട്ടുകൊടുത്തിരിക്കുകയാണ്. ടീമില്‍ ആരൊക്കെ ഉള്‍പ്പെടണം എന്നതുമുതല്‍ ബാറ്റിംഗ് ഓര്‍ഡര്‍ വരെ ഇവര്‍ മൂവരും ചേര്‍ന്നാണ് നിശ്ചയിക്കുക.

മൂന്നുപേരില്‍ ധോണിക്ക് തന്നെയാണ് കൂടുതല്‍ പ്രാധാന്യം. ധോണിയുടെ പദ്ധതികള്‍ക്കും തന്ത്രങ്ങള്‍ക്കും മറ്റ് രണ്ടുപേര്‍ പുതിയ മാനം നല്‍കുകയാണ് ചെയ്തിരിക്കുന്നത്.

ഓപ്പണിംഗില്‍ രോഹിത് ശര്‍മയ്ക്കൊപ്പം ലോകകപ്പ് മുഴുവനായി ഒരു സൂപ്പര്‍ ബാറ്റ്‌സ്മാനെ തന്നെ ഇറക്കണമെന്നാണ് തീരുമാനം. അത് ആരെ വേണം എന്ന് തീരുമാനിച്ചിട്ടില്ല. ചിലപ്പോള്‍ ആ പൊസിഷനില്‍ ഒരു പുതുമുഖത്തെ പരീക്ഷിച്ചുവെന്നും വരാം.

പേസ് ബൌളിംഗിന് പ്രാധാന്യം നല്‍കുന്ന ഒരു ടീം സ്ട്രക്ചറായിരിക്കും ധോണിയും കോഹ്‌ലിയും രോഹിത് ശര്‍മയും പരീക്ഷിക്കുക. ജസ്പ്രിത് ബൂമ്രയും മുഹമ്മദ് ഷമിയും ഇഷാന്ത് ശര്‍മയും തന്നെ പേസ് ആക്രമണത്തിന്‍റെ കുന്തമുനകള്‍.

യുവരാജ് സിംഗിനെ ടീമിലെടുക്കണമോ എന്നതിനെപ്പറ്റിയും ധോണിയും കോഹ്‌ലിയും രോഹിത് ശര്‍മയും ചേര്‍ന്ന് അന്തിമതീരുമാനം കൈക്കൊള്ളും.

Advertisement