രോഹിത്തിനും ധോണിക്കും സാധിച്ചു, ഞാൻ മാത്രം ഇങ്ങനെയായി; പരാജയത്തിന്റെ വേദനയിൽ കോഹ്ലി

13

ഐപിഎല്ലിൽ ബാംഗ്ലൂർ റോയൽ ചാലഞ്ചേഴ്സിന്റെ ദയനീയ അവസ്ഥയുടെ കാരണങ്ങൾ നിരത്തി ക്യാപ്റ്റൻ വിരാട് കോഹ്ലി.

സന്തുലിതമായ ഒരു ടീമിനെ ലഭിക്കാത്തതാണ് തോൽവികളുടെ പ്രധാന കാരണമെന്ന് അദ്ദേഹം വ്യക്തമാക്കി.

Advertisements

നിർഭാഗ്യവശാൽ പൊസിറ്റീവ് ആകേണ്ട പല കാര്യങ്ങളും ഞങ്ങൾക്ക് സാധ്യമായില്ല. ഒന്നും ശരിയാകാത്ത അവസ്ഥയായിരുന്നു മിക്കപ്പോഴും.

എൺപത് ശതമാനം കൈപ്പിടിയിലായ മത്സരത്തിൽ പോലും അവസാന രണ്ട് ഓവറുകളിൽ തോൽവി ഏറ്റുവാങ്ങേണ്ടി വന്നു.

ഐപിഎൽ പോലെ വലിയൊരു ടൂർണമെന്റിൽ മികച്ച തുടക്കം ലഭിക്കേണ്ടത് ആവശ്യമാണ്.

മഹേന്ദ്ര സിംഗ് ധോണിയുടെ ചെന്നൈ സൂപ്പർ കിംഗ്സ്, മുംബൈ ഇന്ത്യൻസ്, ഡൽഹി ക്യാപിറ്റൽസ് എന്നീ ടീമുകൾക്ക് ജയത്തോടെയുള്ള തുടക്കം ലഭിക്കുന്നുണ്ട്.

ടീമിന്റെ സന്തുലിതാവസ്ഥയാണ് അവർക്ക് നേട്ടമാകുന്നത്. ആത്മസമർപ്പണത്തോടെയാണ് ഗ്രൌണ്ടിൽ ഇറങ്ങുന്നതും കളിക്കുന്നതും.

കഴിവിന്റെ പരമാവധി പുറത്തെടുക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും ഫലം മറിച്ചായിരിക്കും ലഭിക്കുക. തുടർച്ചയായി ആറു മത്സരങ്ങൾ തോൽക്കുക എന്നത് തിരിച്ചടി തന്നെയാണ്.

ഇങ്ങനെയൊരു സാഹചര്യം ഇതുവരെ ഉണ്ടായിട്ടില്ല എന്നതാണ് സത്യമെന്നും വിരാട് വ്യക്തമാക്കി.

ടൂർണമെന്റിനിടെ ഒപ്പം ചേർന്നവർക്ക് താളം കണ്ടെത്താൻ കഴിയാതിരുന്നതും തിരിച്ചടിയായി.

താരങ്ങളെല്ലാം കണ്ണാടി നോക്കി അവനവൻ വേണ്ട രീതിയിൽ കളിക്കുന്നുണ്ടോ എന്ന് വിലയിരുത്തുക മാത്രമാണ് ഇനി ചെയ്യാൻ ഉള്ളതെന്നും അദ്ദേഹം പറഞ്ഞു.

Advertisement