ന്യൂസിലന്‍ഡിനെതിരായ മൂന്നാം ഏകദിനത്തില്‍ വിജയിച്ചതോടെ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിയെ തേടി അപൂര്‍വ്വ നേട്ടം.
കോഹ്ലി നായകനായിട്ടുളള 63 മത്സരങ്ങളില്‍ 47 വിജയങ്ങളാണ് കോഹ്ലി ഇതുവരെ സ്വന്തമാക്കിയിട്ടുളളത്. ഇത്ര മത്സരങ്ങളില്‍ നിന്ന് 46 ജയം സ്വന്തമാക്കിയ വിവിയന്‍ റിച്ചാര്‍ഡ്സിനേയും ഹാന്‍സി ക്രോണേയും ആണ് കോഹ്ലി മറികടന്നത്.
അതേസമയം അറുപത്തിമൂന്ന് മത്സരങ്ങളില്‍ 50 എണ്ണം വിജയിച്ച റിക്കി പോണ്ടിംഗും ക്ലൈവ് ലോയ്ഡും കോഹ്ലിയ്ക്ക് മുന്നിലുണ്ട്.
41 ജയങ്ങളുമായി മൈക്കല്‍ ക്ലാര്‍ക്കാണ് റിച്ചാര്‍ഡ്സിനും ക്രോണെയ്ക്കും പിന്നില്‍ പട്ടികയില്‍ നാലാം സ്ഥാനത്ത്.
ബേ ഓവല്‍ ഏകദിനത്തില്‍ ഏഴ് വിക്കറ്റിനായിരുന്നു ഇന്ത്യന്‍ ജയം. ന്യൂസിലന്‍ഡ് ഉയര്‍ത്തിയ 244 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ 43 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടപ്പെടുത്തി മറികടന്നു.
അര്‍ദ്ധ സെഞ്ച്വറികള്‍ നേടിയ രോഹിത് ശര്‍മ്മയുടെയും വിരാട് കോലിയുടെയും ഇന്നിംഗ്‌സാണ് ഇന്ത്യക്ക് നിര്‍ണായകമായത്.
ഒമ്പത് ഓവറില്‍ 41 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ പേസര്‍ മുഹമ്മദ് ഷമിയാണ് മാന്‍ ഓഫ് ദ മാച്ച്. ജയത്തോടെ ഇന്ത്യ പരമ്പര സ്വന്തമാക്കി.