സിഡ്‌നി: ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയുടെ ബാറ്റിങ് ഓക്കെ. പക്ഷേ, ക്യാപ്റ്റന്‍സി പോരാ. ആരാധകര്‍ക്കിടയില്‍ സ്ഥിരമായി നടക്കുന്ന ഒരു ചര്‍ച്ചയായിരുന്നു ഇത്.
ഉഗ്രന്‍ ബാറ്റിങ്ങ് ആണെങ്കില്‍ ക്യാപറ്റന്‍സി ശരാശരിക്കും താഴെ എന്നായിരുന്നു ആരാധകര്‍ക്കിടിയലെ ഒരു വിഭാഗത്തിന്റെ വിമര്‍ശനങ്ങള്‍.
ഇതിന് ഉദാഹരണങ്ങളായി കോഹ്ലി ധോണിയോട് ഉപദേശം ചോദിക്കാറുണ്ട് എന്നുള്ളതും ചേര്‍ത്താണ് ക്യാപ്റ്റന്‍ എന്ന നിലയില്‍ കോഹ്ലി തെളിയാനുണ്ടെന്ന് ആരാധകര്‍ വിമര്‍ശിക്കാന്‍ തുടങ്ങിയത്.
ക്രിക്കറ്റ് ലോകത്ത് ആത്മാര്‍പ്പണത്തിന്റെ മുഖമായി വിശേഷിപ്പിക്കപ്പെടുന്ന കോഹ്ലി തനിക്ക് ഇനിയും ഏറെ പഠിക്കാനുണ്ടെന്ന് പറയാറുണ്ട്.
എങ്കിലും ഓസ്‌ട്രേലിയ-ഇന്ത്യ ടെസ്റ്റ് പരമ്പരയിലെ നാലാമത്തേതും അവസാനത്തേതുമായ ടെസ്റ്റ് മത്സരത്തില്‍ കോഹ്ലിയുടെ ഒരു ക്യാപ്റ്റന്‍സി തന്ത്രമാണ് ഇപ്പോള്‍ ചര്‍ച്ചയായിക്കൊണ്ടിരിക്കുന്നത്.
ഗംഭീര ക്യാപ്റ്റന്‍ അല്ലെങ്കിലും ഇന്ത്യന്‍ ടീമിനെ നയിക്കാന്‍ പോന്ന കരുത്ത് തനിക്കുണ്ടെന്ന് തെളിയിക്കുന്നതായിട്ടാണ് ഈ തന്ത്രത്തെ ആരാധകരും ക്രിക്കറ്റ് നിരീക്ഷകരും കാണുന്നത്.
ഓപ്പണര്‍ മാര്‍ക്കസ് ഹാരിസ് പുറത്തായതിന് ശേഷം ഓസീസ് ബാറ്റിങ്ങിനെ മുന്നോട്ടുനയിക്കുകയായിരുന്നു ലബുഷെയ്ന്‍38 റണ്‍സെടുത്തു നില്‍ക്കെയാണ് കോലി മുഹമ്മദ് ഷമിയും രഹാനെയുമൊത്ത് താരത്തെ പുറത്താക്കാനുള്ള തന്ത്രം ആവിഷ്‌കരിച്ചത്.
പന്ത് പഴകിത്തുടങ്ങിയതോടെ റിവേഴ്സ് സ്വിങ് ലഭിക്കാന്‍ തുടങ്ങിയിരുന്നു.
ഇതോടെ ബാറ്റ്സ്മാന്‍ സ്ട്രെയ്റ്റ് ഷോട്ടുകള്‍ കളിക്കാന്‍ ആരംഭിച്ചു. ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ട കോഹ്ലി ഉടന്‍ തന്നെ രഹാനെയെ ഷോര്‍ട്ട് മിഡ് വിക്കറ്റില്‍ ചെറിയ മാറ്റത്തോടെ നിര്‍ത്തി.
ഷമി എറിഞ്ഞ തൊട്ടടുത്ത പന്ത് ലബുഷെയ്ന്‍ അടിച്ചത് രഹാനെയുടെ കൈകളിലേക്ക് തന്നെ.
രഹാനെ തന്റെ വലത്തോട് ഡൈവ് ചെയ്ത് പന്ത് കൈയിലാക്കി. മിഡ് വിക്കറ്റ് ഏരിയയില്‍ കോലി വരുത്തിയ ഫീല്‍ഡിങ് മാറ്റം മനസിലാക്കാന്‍ ലബുഷെയ്ന് സാധിച്ചില്ല.
നേരത്തെ കളിച്ച ഷോട്ട് ആവര്‍ത്തിച്ച താരത്തിന് പിഴയ്ക്കുകയായിരുന്നു.
വിക്കറ്റ് വീണതിനു പിന്നാലെ കമന്ററി ബോക്സിലുണ്ടായിരുന്ന ക്ലാര്‍ക്കും വോണും കോലിയുടെ ക്യാപ്റ്റന്‍സിയെ പുകഴ്ത്തി രംഗത്ത് വന്നു.