പണത്തിന്റെ അഹങ്കാരം കാണിക്കാന്‍ ഗൃഹപ്രവേശത്തിന് എഴുന്നെള്ളിക്കാന്‍ ആനയെ കൊണ്ടുവന്ന ‘പുങ്കന്‍’ കൊലയ്ക്ക്‌ കൊടുത്തത് 2 ജീവന്‍

67

ഗുരുവായൂര്‍: നിയമവിരുദ്ധമായി ഗൃഹ പ്രവേശനത്തിന് മോടികൂട്ടാന്‍ എത്തിച്ച തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ എന്ന ആന ഇടയാന്‍ കാരണം പടക്കം പൊട്ടിച്ചതാണ്. ഗുരുവായൂര്‍ കോട്ടപ്പടിയിലാണ് സംഭവം.

ക്ഷേത്രത്തില്‍ നിന്നും ഒരു കിലോമീറ്റര്‍ അകലെ മുള്ളത്ത് ഷൈജുവിന്റെ ഗൃഹപ്രവേശനത്തിന്റെ ആഘോഷ ഭാഗമായിട്ടായിരുന്നു എഴുന്നെള്ളിപ്പ്. ക്ഷേത്രോത്സവത്തിന് എത്തിയ ആനയെ ഗൃഹപ്രവേശനത്തിന് മോടി കൂട്ടാന്‍ എത്തിച്ചതായിരുന്നു.

Advertisements

പടക്കം പൊട്ടിയ ശബ്ദം കേട്ട് ആന വിരണ്ടോടുകയായിരുന്നു .പരിഭ്രാന്തനായി ഓടിയ ആന അടുത്ത് നില്‍ക്കുകയായിരുന്ന ബാബു(66) വിനെ ചവിട്ടുകയായിരുന്നു ഉടന്‍ മരിച്ചു. ആനയുടെ ചവിട്ടേറ്റ് ഗുരുതരമായി പരിക്കേറ്റ് ചികില്‍സയിലായിരുന്ന കോഴിക്കോട് നരിക്കുനി അരീക്കല്‍ വീട്ടില്‍ ഗംഗാധരന്‍(60) പിന്നീട് മരിച്ചു.

ഗൃ​ഹ​പ്ര​വേ​ശ​ന​ത്തി​നും പൂ​ര​ത്തി​നു​മാ​യാ​ണ് ഷൈ​ജു​വി​ന്‍റെ കു​ടും​ബ​സു​ഹൃ​ത്താ​യ നാ​രാ​യ​ണ​ൻ ഖ​ത്ത​റി​ൽ​നി​ന്ന് ഇ​ന്ന​ലെ രാ​ത്രി കോ​ട്ട​പ്പ​ടി​യി​ൽ എ​ത്തി​യ​ത്.

തൃശൂര്‍ ജില്ലയിലെ പേരാമംഗലത്തുള്ള തെച്ചിക്കോട്ടുകാവ് ദേവസ്വത്തിന്റേതാണ് ആന. പകല്‍ 11 മണിക്കും മൂന്ന് മണിക്കും ആനയെ എഴുന്നളളിക്കരുതെന്ന് നിയമമുണ്ട്. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം നടന്നത്.

ഇന്ന് കേരളത്തില്‍ ജീവിച്ചിരിക്കുന്ന നാട്ടാനകളില്‍ ഏറ്റവും കൂടുതല്‍ ഉയരമുളള ആനയാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍. അമ്പതിലേറെ വയസ് പ്രായമുളള ആനയ്ക്ക് ഒരു കണ്ണിന് കാഴ്ച തീരെയില്ല.

ആനപ്രേമികളുടെ കേന്ദ്രമായ തൃശൂരില്‍ അക്രമകാരികളായ ആനകളുടെ കാര്യത്തില്‍ കടുത്ത അലംഭാവം തുടരുന്നുവെന്ന് വ്യക്തമാക്കുന്നതാണ് ഇന്നലെ നടന്ന സംഭവം. മൂന്ന് മാസത്തിനിടെ തൃശൂരില്‍ മാത്രം നാല് പേരാണ് ഇടഞ്ഞ ആനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.

ഹൗസ് വാമിങ്ങിന് പൊലിമ വര്‍ദ്ധിപ്പിക്കാന്‍ വേണ്ടി എത്തിച്ച ആന ചവിട്ടി 2 പേര്‍ മരണമടഞ്ഞു, എട്ടുപേര്‍ക്ക് പരിക്കേറ്റു. ഇത്രയുംനാള്‍ അമ്പലങ്ങളിലും പള്ളികളിലും ഒക്കെയുള്ള ചില ഉത്സവങ്ങളിലായിരുന്നു ആനയെ എഴുന്നള്ളിച്ചിരുന്നത്.

ഇന്നിപ്പോള്‍ ഹൗസ് വാമിങ്ങിനും ആന അട്രാക്ഷന്‍ ആയിമാറുന്നു. ഉത്സവങ്ങളില്‍ ആനയെ പങ്കെടുപ്പിക്കരുത് എന്നുപറഞ്ഞാല്‍ പൗരാണികതയും പാരമ്പര്യവും വിളമ്പാന്‍ കുറച്ചു പേരെത്തും. ‘പോത്തിന്റെ വായില്‍ ഏത്തവാഴയ്ക്ക’ പരുവത്തില്‍ മറുപടിപറയുന്ന ഇവരോട് സംസാരിച്ചിട്ട് ഒരുകാര്യവുമില്ല. എത്ര പറഞ്ഞാലും അവര്‍ക്ക് മനസ്സിലാവില്ല.

ആരെങ്കിലുമൊക്കെ ആന ചവിട്ടി മരിക്കുമ്പോള്‍ ‘അവനിത്തിരി കുറുമ്പ് കൂടുതലായിരുന്നു’ എന്നുപറയുന്ന കക്ഷികളോട് സംസാരിച്ചിട്ട് പ്രത്യേകിച്ച് കാര്യവുമില്ല. അവന്‍ എന്നുപറയുന്നത് ആനയെയാണ്.

ഇനിയിപ്പോള്‍ പാരമ്പര്യം ഹൗസ് വാമിങ്ങിലും പറയാന്‍ തുടങ്ങും. എന്തിന് ? സ്വന്തം വീട് കയറിത്താമസം ഗംഭീരം ആണെന്ന് നാട്ടുകാരെക്കൊണ്ട് പറയിപ്പിക്കാന്‍ വേണ്ടി മാത്രം. അങ്ങനെ ഒരു ആത്മരതി ലഭിക്കാന്‍ വേണ്ടി മാത്രം. പണ്ട് വീടുകയറി താമസത്തിന് ആനചവിട്ടി ഒരാള്‍ മരിച്ചു എന്നു പറയുന്നത് ക്രെഡിറ്റ് ആയി കരുതുന്ന ഒരു ഭാവി പോലും ഉണ്ടായേക്കാം. കഷ്ടമാണെന്ന് പറയാതെവയ്യ.

പലപ്പോഴും ആന ഇടയുമ്പോള്‍ മരണപ്പെടുന്നത് പ്രോഗ്രാമുമായി ഒരു ബന്ധവുമില്ലാത്തവരാകാം. ഗൃഹപ്രവേശം ഗംഭീരമാക്കാന്‍ ആനയെ കൊണ്ടുവന്നവര്‍ക്ക് ഒരു നഷ്ടവും സംഭവിക്കണമെന്നില്ല. അത് മറക്കരുത്.

Advertisement