നീയെന്റെ അവിടെ ചുംബിച്ചിട്ടുണ്ട്, എന്നാല്‍ അവിടുത്തെ മറുകിനെ നീകണ്ടിട്ടില്ല: സോഷ്യല്‍ മീഡിയയില്‍ തരംഗമായി ഒരു പെണ്‍കുട്ടിയുടെ ഡയറികുറിപ്പ്

29

കോട്ടയം: ഇപ്പോള്‍ ആക്ടടിവിസ്റ്റുകളുടെ ലോകമായി മാറിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ. പ്രണയാതുരവും ഹൃദയസ്പര്‍ശിയുമായ അനേകം കുറിപ്പുകള്‍ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ സജീവമാണ്. സ്വന്തം അനുഭവത്തില്‍ നിന്നും ഭാവനയില്‍ നിന്നും ആണ് പലരും ഇത്തരം കഥകള്‍ ഉണ്ടാക്കുന്നത്. ഇപ്പോഴിതാ ശ്യം വര്‍ക്കല തന്റെ ഫേസ്ബുക്കില്‍ കുറിച്ച ഒരു കുറിപ്പാണ് ശ്രദ്ധാവിഷയം. ജൂലൈ 31 ന് ശ്യം വര്‍ക്കല പോസ്റ്റ് ചെയ്ത കുറിപ്പ് നടിയും ആക്ടിവിസ്റ്റുമായ രഹന ഫാത്തിമ വീണ്ടും പോസ്റ്റ് ചെയ്തതോടെയാണ് ഈ കുറിപ്പ് വൈറലായി മാറിയിത്.

ശ്യാം വര്‍ക്കല പോസ്റ്റ് ചെയ്ത ആ കുറിപ്പ് ഇങ്ങനെ:

Advertisements

നീയെന്റെ മുലകളെ ചുംബിച്ചിട്ടുണ്ട്..മുലകള്‍ക്ക് നടുവിലെ ഇടം നീയറിയുകയേയില്ല..! അവിടെയുള്ള മറുകിനെ നീ കണ്ടിട്ടേയില്ല..!
നീയെന്റെ ചെവിക്കിട്ട് കിഴുക്കിവേദനിപ്പിച്ചിട്ടുണ്ട്..ഒരിക്കല്‍ പോലും ആ ചെവികളില്‍ ചുണ്ടുകളാല്‍ ഇക്കിളിയിട്ടിട്ടില്ല.!.
നീ നിന്റെ കാലുകളാല്‍ എന്റെ കാലുകളെ പിണഞ്ഞിട്ടുണ്ട്…പക്ഷേ, നീയെന്റെ കാലുകള്‍ക്ക് ഒരുമ്മ പോലും കൊടുത്തില്ല…
നിനക്കറിയോ ..?എന്റെ വിരല്‍ത്തുമ്പുകള്‍ നിന്റെ ചുംബനത്തിനായ് ദാഹിച്ചിട്ടുണ്ട്…
നിനക്ക് എന്നില്‍ എന്നും പൊതുവായ ചിലയിടങളുണ്ട്…

നീയതില്‍ ആനന്ദം കണ്ടെത്തുന്നു…!നിന്നെ മാത്രം പേറുന്ന ഒരിടമുണ്ടെന്നില്‍…എന്റെ മനസ്സ്…നീയൊരിക്കലും അതില്‍ സ്പര്‍ശിച്ചിട്ടില്ല..ദര്‍ശിച്ചിട്ടില്ല..,വിരലു കൊണ്ടല്ല നാഥാ, വാക്കു കൊണ്ട് തൊടാന്‍ പഠിക്കേണ്ടിയിരിക്കുന്നു….
നിനക്കതിനു കഴിയാതെ പോകുന്നു.ഞാന്‍ സ്വപ്നം കണ്ട ലോകം എനിക്കിന്നും അന്യമാണ്…നിനക്കേ അതെനിക്ക് സമ്മാനിക്കാനാകൂ….ഞാന്‍ വെറുതേ പ്രതീക്ഷിക്കുന്നു,…!അയാള്‍ ചിരിയോടെ ഡയറി മടക്കി…!അവള്‍ രൂക്ഷമായി അയാളെത്തന്നെ നോക്കി നിന്നു…

‘ഇത് ശരിയായില്ല സേതൂ…അനുവാദമില്ലാതെ എന്റെ ഡയറി വായിച്ചത് മാന്യതയല്ല…’അവള്‍ക്ക് വല്ലാത്ത ദേഷ്യവും, വിഷമവും വന്നു..തന്റെ സ്വകാര്യലോകം ആക്രമിക്കപ്പെട്ടിരിക്കുന്നു…!അവള്‍ തടയാന്‍ ശ്രമിച്ചതാണ് , പക്ഷേ സേതു ബലം പ്രയോഗിച്ച്
ഡയറി കൈക്കലാക്കുകയായിരുന്നു.

‘ഹ..ഹ…ഹ…മിനീ…നീ ചൂടാകാതെ…നമ്മള്‍ തമ്മില്‍ എന്ത് മാന്യത…?…ഹൊ ..എന്നാലും നീ എന്തൊക്കെയാ എഴുതി വച്ചിരിക്കുന്നത്..നീയാരാ മാധവിക്കുട്ടിയോ…?സേതു അവളെ ചേര്‍ത്തു പിടിച്ചു.’വ്വ്…ഞാന്‍ മാത്രമല്ല..മാധവിക്കുട്ടിമാര്‍ വേറെയുമുണ്ട്,സ്വപ്നങളുടെയും, മോഹങളുടെയും ചുണ്ടുകളില്‍ പ്ലാസ്റ്ററൊട്ടിച്ച അവസ്ഥയില്‍…ആരും കാണുന്നില്ല അവരെ…അറിയാനും ശ്രമിക്കില്ല..!!

അവള്‍ അവന്റെ കൈതട്ടി മാറ്റി ഡയറിയെടുത്ത് അലമാരയ്ക്കടുത്തേയ്ക്ക് നടന്നു.’മിനീ…എന്ത് മൂര്‍ച്ചയാടീ നിന്റെ വാക്കുകള്‍ക്ക്…നിനക്ക് ഞാന്‍ ഫെയ്‌സ് ബുക്കില്‍ ഒരു അക്കൗണ്ട് എടുത്ത് തരാട്ടാ…നീയവിടെ തകര്‍ക്കും മുത്തേ…’
സേതു ചിരിച്ചു കൊണ്ട് ബെഡ്ഡിലേയ്ക്കിരുന്നു….’സേതൂ…ഞാനൊന്ന് ചോദിക്കട്ടെ…സേതുവിന് എന്റെ ഡയറിയില്‍ എഴുതിയത് വല്ലാതെ കൊണ്ടു..ല്ലേ?..അതല്ലേ മുന്‍പെങുമില്ലാത്ത ഈ പഞ്ചാര….ആ ചമ്മല്‍ മറയ്ക്കാന്‍…?’
അവള്‍ സേതുവിനെ തന്നെ നോക്കിനിന്നു…സേതുവിന്റെ മുഖം അവളുടെ സംശയത്തിനുള്ള ഉത്തരമായ് മാറി..!

‘മ്…ശരിയാണ്…നീ ആഗ്രഹിച്ച പോലൊരു ഭര്‍ത്താവാകാന്‍ എനിക്ക് കഴിഞ്ഞില്ല…ഞാനൊന്ന് ചോദിക്കട്ടെ..
നിനക്ക് എത്രയാ മക്കള്‍…?’സേതു വാക്കുകള്‍ പരുക്കനാക്കി.’നിനക്ക് അല്ല..നമുക്ക്…രണ്ട് മക്കള്‍…’മിനി ചിരിച്ചു കൊണ്ട് പറഞ്ഞു..’അതില്‍ കൂടുതല്‍ സ്‌നേഹം തരാന്‍ എനിക്ക് കഴിയില്ല…നിന്നെ അമ്മയാക്കിയതാണെന്റെ സ്‌നേഹം..അല്ലാതെ നിന്റെ പൊട്ടക്കവിതയില്‍ പറയുന്നതല്ല…’സേതു പുച്ഛിച്ചു കൊണ്ട് പറഞ്ഞു.മിനി ചിരിച്ചു….വല്ലാതെ…!’സേതൂ…സേതുവെന്നെ തല്ലും…അതെനിക്കറിയാം..എന്നാലും ഞാന്‍ പറയുവാ….കുട്ടികളെയുണ്ടാക്കുന്നത് മാത്രമല്ല ഒരു ഭര്‍ത്താവിന്റെ സ്‌നേഹം..?
അതിന് ഭര്‍ത്താവെന്തിന്..?മറ്റാര്‍ക്കെങ്കിലും വഴങിക്കൊടുത്താലും അമ്മയാകാം..അപ്പോള്‍ അതല്ല സ്‌നേഹം… അതിനുമപ്പുറം……..
‘പ്‌ടേ….’സേതുവിന്റെ വലതു കൈ സംസാരിച്ചു…

നിറഞ്ഞ കണ്ണോടെ മിനി സേതുവിനെ നോക്കി…സേതു കലിയോടെ പുറത്തേയ്ക്കിറങി പോയി.മിനി വാതിലടച്ചു.
സേതു അത് ശ്രദ്ധിച്ചതേയില്ല..തന്റെ പുരുഷത്വം, അഭിമാനം ആകെ പുകഞ്ഞു പോയതായ് സേതുവിന് തോന്നി..മിനി വാതില്‍ തുറന്നു, വേഷം മാറിയിട്ടുണ്ട്..അയാള്‍ക്കേറെ പ്രിയമുള്ള കളര്‍ സാരിയാണവള്‍ അണിഞ്ഞിരുന്നത്.
കൈയ്യില്‍ ഡയറിയും..’സേതൂ…ഞാന്‍ വീട്ടിലേയ്‌ക്കൊന്ന് പോയി വൈകിട്ട് വരാം..വരുന്ന വഴി സ്‌കൂളീന്ന് മക്കളെയും കൂട്ടാം..
സേതു ഈ ഡയറി വായിക്ക്…സേതു പറഞ്ഞ പോലെ ഇത് കഥയൊന്നുമല്ല..നമ്മുടെ ജീവിതം തന്നെയാണ്., ഞാന്‍ പറഞ്ഞത് തെറ്റാണ്..എനിക്കറിയാം…സോറി…പറയാതെ വയ്യെന്നായാല്‍….അതാ…’അവള്‍ വിതുമ്പിപ്പോയി ,പടികളിറങി അവള്‍ നടന്നു .
സേതു ഡയറിയെടുത്തു.

ബുക്ക് മാര്‍ക്ക് ചെയ്തിരുന്ന പേജ് തുറന്നു…അതിലെ അക്ഷരങള്‍ ഉണങിയിട്ടില്ല.. ഇപ്പോള്‍ പകര്‍ത്തിയത്…
സേതു വായിക്കാന്‍ തുടങി..’നിന്റെ സ്വപ്നങള്‍ക്കും, ആഗ്രഹങള്‍ക്കുമൊപ്പമാണ് ഞാനിതു വരെ ജീവിച്ചത് , എന്റെ സ്വപ്നങള്‍ ഒരിക്കലും നീ കണ്ടിരുന്നില്ല…!സംതൃപ്തിയോടെ നീ തിരിഞ്ഞ് കിടന്ന് നിദ്രയെ പുണരുമ്പോള്‍ അസ്വസ്ഥമായ എന്റെ തൃഷ്ണകളെ
നീ അറിഞ്ഞില്ല…നിന്നിലൂടെ രതിമൂര്‍ച്ഛയെന്തെന്നറിയാതെ മരിച്ചു പോകുമെന്ന് ഞാന്‍ വല്ലാതെ ആകുലപ്പെടുന്നു….അതെ സേതൂ..എന്നിലൂടെ നീയറിഞ്ഞ അനുഭൂതിയുടെ ലോകം ഞാനറിഞ്ഞിട്ടില്ല..ഇന്നേ വരെ…!!നിന്റെ രതിവൈകൃതങള്‍ക്ക് പെയ്തിറങാനുള്ള വെറും നിലമായ ഞാന്‍ വീര്‍പ്പുമുട്ടുകയാണ്..!

നീ കരുതുന്നതല്ല…ശരീരം കൊണ്ടല്ലാതെ, മനസ്സ് കൊണ്ട് നീയെന്നെ തൊടണം…ആ മനസ്സിലൂടെ നീയെന്റെ ശരീരത്തെ അറിയണം…അതാണ് സ്‌നേഹം..രതി..എല്ലാം…..!ഇത്രയും വായിച്ചിട്ട് സേതുവെന്നെ മനസ്സിലാക്കിയെങ്കില്‍…എന്നെ കാണണമെന്ന് തോന്നുന്നെങ്കില്‍ …സ്‌കൂളിലേയ്ക്ക് വരണം..നമുക്കിന്ന് മക്കളുമായ് ബീച്ചിലേയ്ക്ക് പോകാം…സേതു വന്നാലും ഇല്ലെങ്കിലും…എനിക്ക് തരാന്‍ ഇനിയും കുറെ ഉമ്മകള്‍ ബാക്കിയുണ്ടാകും…!’

സേതു ഡയറി മടക്കി…മനസ്സിലെ തെറ്റായ ധാരണകള്‍ പലതും ഉടഞ്ഞു തകര്‍ന്നിരിക്കുന്നു…മൊബൈല്‍ ഫോണെടുത്ത് സേതു മിനിയെ വിളിച്ചു, സ്വിച്ച്ഡ് ഓഫ്..!സേതു മുറി പൂട്ടി, പുറത്തിറങി…ബൈക്ക് സ്റ്റാര്‍ട്ട് ചെയ്തു…അതെ..അവള്‍ പറഞ്ഞത് ശരിയാണ്..അവളുടെ മുലയിടുക്കിലെ മറുകിനെ ഞാന്‍ കണ്ടിട്ടില്ല,ആ വിരല്‍ത്തുമ്പില്‍ മുത്തിയിട്ടില്ല…ഞാനറിഞ്ഞതില്‍ കൂടുതന്‍ അറിയാത്ത അവളാണ് ഏറെയുള്ളത്…!!…ശരിക്കും..ഞാനിതു വരെ സ്വാര്‍ത്ഥനായിരുന്നു…വിഡ്ഡിയായ സ്വാര്‍ത്ഥന്‍..!…പാപി..!

Advertisement