മലയാളികളുടെ പ്രിയപ്പെട്ട സൂപ്പര്‍താരവും ബിജെപിയുടെ കേരളത്തിലെ ശക്തനായ നേതവും ആണ് സുരേഷ് ഗോപി. ഇടക്കാലത്ത് സിനിമയില്‍ സജീവം അല്ലാതിരുന്ന താരം ഇപ്പോള്‍ സിനിമയും രാഷ്ട്രീയവും ഒരേ പോലെ മികച്ചതാക്കി മുന്നോട്ട് പോവുകയാണ്.
2020 ല്‍ വരനെ ആവശ്യമുണ്ട് എന്ന അനൂപ് സത്യന്‍ സിനിമയിലൂടെ മടങ്ങി എത്തിയ താരം പിന്നീട് കാവല്‍, പാപ്പന്‍ എന്നി സിനിമകളിലൂടെ തന്റെ പഴയകാല പ്രതാപത്തിലേക്ക് എത്തുകയായിരുന്നു. ഗരുഡന്‍ എന്ന സിനിമയാണ് ഇപ്പോള്‍ അദ്ദേഹത്തിന്റേതായി തിയ്യേറ്ററിലെത്തിയ സിനിമ.
സാമൂഹിക കാര്യങ്ങളിലും ഇടപെടല്‍ നടത്തുന്ന താരം ഇപ്പോഴിതാ തിരുവനന്തപുരത്തെ യുവഡോക്ടര്‍ ഷഹന ആ ത്മ ഹ ത്യ ചെയ്ത സംഭവത്തില്‍ പ്രതികരിച്ചിരിക്കുകയാണ്. നമ്മുടെ മക്കളുടെ നല്ല ഭാവിയിലേക്കായി സ്ത്രീധന സമ്പ്രദായം ഒടുങ്ങണമെന്ന് സുരേഷ് ഗോപി പറഞ്ഞു. സ്ത്രീ തന്നെ ആണ് ധനമെന്നും നടന്‍ വിശദീകരിച്ചു.
‘ജാതിക്കതീതമായി ഉറച്ച നിലപാട് നമ്മള്‍ എടുത്തേ മതിയാകൂ,ഷഹ്ന എന്നല്ല ഇതുപോലെയുള്ള ഏത് പെണ്മക്കളയാലും. നമ്മുടെ മക്കളുടെ നല്ല ഭാവിയിലേക്കായി, സ്ത്രീധന സമ്പ്രദായം ഒടുങ്ങണം. സ്ത്രീ തന്നെ ആണ് ധനം. സ്ത്രീധനം ചോദിക്കുന്നവനും വാങ്ങുന്നവനും നശിക്കുക തന്നെ ചെയ്യണം. dr shahna ജീവിക്കും. കരുത്തും തന്റേടവും ഉള്ള സ്ത്രീമനസ്സുകളിലൂടെ. SAY NO TO DOWRY AND SAVE YOUR SONS’, എന്നാണ് സുരേഷ് ഗോപി സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരിക്കുന്നത്.
കഴിഞ്ഞദിവസമാണ് വരന്‍ വിവാഹത്തില്‍ നിന്നും പിന്മാറിയ വിഷമത്തില്‍ ഡോ. ഷഹ്ന ജീവനൊടുക്കിയത്. സ്ത്രീധനം ആവശ്യപ്പെട്ട അത്രയും ലഭിക്കില്ലെന്ന് വ്യക്തമായതോടെയാണ് ഷഹ്‌നയുടെ സുഹൃത്തും മെഡിക്കല്‍ പിജി വിദ്യാര്‍ത്ഥിയുമായ ഡോ. റുവൈസ് വിവാഹത്ില്‍ നിന്നും പിന്മാറിയത്. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഷഹ്നയുടെ മരണശേഷം ഒളിവില്‍ പോയ റുവൈസിനെ ബന്ധുവീട്ടില്‍ നിന്നും പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. റുവൈസിനെ തിരുവനന്തപുരത്ത് എത്തിച്ച് ചോദ്യം ചെയ്ത ശേഷം ആയിരുന്നു അറസ്റ്റ്.
കൂടാതെ ആരോഗ്യവകുപ്പ്, സംഭവത്തില്‍ ഡോ. റുവൈസിനെ സസ്പെന്‍ഡ് ചെയ്തു. വനിതാ ശിശുവികസന വകുപ്പ് ഡയറക്ടറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആണ് നടപടി. ഷഹ്നയുടെ മരണം ഗൗരവതരമാണെന്നും ഒരുതരത്തിലും അംഗീകരിക്കാന്‍ കഴിയില്ലെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.
ഇതിനിടെ, ഷഹ്നയെ വിവാഹം കഴിക്കാമെന്ന് റുവൈസ് വാഗ്ദാനം ചെയ്തുവെന്നും ഉയര്‍ന്ന ബിഎംഡബ്ല്യു കാര്‍ അടക്കമുള്ള ഉയര്‍ന്ന സ്ത്രീധനം ലഭിക്കില്ലെന്ന് മനസിലായതോടെ പിന്മാറുകയായിരുന്നു എന്നും ബന്ധുക്കള്‍ പറയുന്നു.