മകള്‍ നടക്കുന്നത് കണ്ടിട്ട് കണ്ണടച്ചാല്‍ മതിയെന്നു സജ്‌ന; സെറിബല്‍ പാള്‍സി ബാധിച്ച റിസ്വാനയ്ക്ക് തണലായി എത്തി സുരേഷ് ഗോപി; ചികിത്സയ്ക്കുള്ള മുഴുവന്‍ തുകയും നല്‍കി

92

മലയാളികളുടെ പ്രിയപ്പെട്ട സൂപ്പര്‍താരവും ഒപ്പം രാഷ്ട്രീയ പ്രവര്‍ത്തകനുമാണ് സുരേഷ് ഗോപി. ഇടക്കാലത്ത് സിനിമയില്‍ സജീവം അല്ലാതിരുന്ന താരം ഇപ്പോള്‍ സിനിമയും രാഷ്ട്രീയവും ഒരേ പോലെ മികച്ചതാക്കി മുന്നോട്ട് പോവുകയാണ്.

2020 ല്‍ വരനെ ആവശ്യമുണ്ട് എന്ന അനൂപ് സത്യന്‍ സിനിമയിലൂടെ മടങ്ങി എത്തിയ താരം പിന്നീട് കാവല്‍, പാപ്പന്‍ എന്നി സിനിമകളിലൂടെ തന്റെ പഴയകാല പ്രതാപത്തിലേക്ക് എത്തുകയായിരുന്നു. ഗരുഡന്‍ എന്ന സിനിമയാണ് ഇപ്പോള്‍ അദ്ദേഹത്തിന്റേതായി തിയ്യേറ്ററിലെത്തിയ സിനിമ. സിനിമയില്‍ നിന്നുള്ള വരുമാനത്തിന്റെ ഭൂരിഭാഗവും താരം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റിവെച്ചിരിക്കുകയാണ്.

Advertisements

മിമിക്രി കലാകാരന്മാരുടെ സംഘടനയ്ക്ക് സ്ഥിരമായി ധനസഹായം നല്‍കുന്നതും ആദിവാസി ഊരുകളില്‍സ ഉള്‍പ്പടെ ആരും ചോദിക്കാതെ തന്നെ സഹായമെത്തിക്കുന്നതും സുരേഷ് ഗോപിയുടെ സന്മനസിന് ഉദാഹരണങ്ങള്‍ മാത്രമാണ്.

ഇപ്പോഴിതാ സെറിബല്‍ പാള്‍സി ബാധിച്ച് ചികിത്സയ്ക്ക് പണമില്ലാതെ നരകിച്ച 21കാരി റിസ്വാനയ്ക്ക് കൈത്താങ്ങുമായി എത്തിയിരിക്കുകയാണ് സുരേഷ് ഗോപി. സെറിബല്‍ പാള്‍സി ബാധിച്ച് നടക്കാന്‍ ബുദ്ധിമുട്ടനുഭവിക്കുന്ന കണ്ണൂര്‍ പീലാത്തറ സ്വദേശിനി റിസ്വാനയുടെ ചികിത്സയ്ക്കാണ് മൂന്ന് ലക്ഷം രൂപ സുരേഷ് ഗോപി നല്‍കിയിരിക്കുന്നത്. മിംസ് ആശുപത്രിയില്‍ ശസ്ത്രക്രിയ്ക്കുള്ള മുഴുവന്‍ തുകയും അദ്ദേഹം അടച്ചതായി റിസ്വാനയെ വിളിച്ചറിയിക്കയും ചെയ്തു.

ALSO READ- ‘വെള്ളം പോലുമില്ല; 48 മണിക്കൂറായി വൈദ്യുതിയില്ല, നെറ്റ് വര്‍ക്കുമില്ല’; പുറത്തിറങ്ങാനാകുന്നില്ലെന്ന് കീര്‍ത്തി പാണ്ഡ്യന്‍; അയല്‍ക്കാര്‍ക്ക് ഭക്ഷണമെത്തിച്ച് കലാ മാസ്റ്റര്‍

സഹായത്തിനൊപ്പം മകളുടെ കല്യാണത്തിന്റെ റിസപ്ഷനുള്ള ക്ഷണവും റിസ്വാനയ്ക്ക് ലഭിച്ചു. അതേസമയം, മോളെ രക്ഷപ്പെടുത്താനായി ചെയ്ത് തന്ന സഹായത്തിന് റിസ്വാനയുടെ ഉമ്മ സജ്‌ന നന്ദി അറിയിക്കുകയും ചെയ്തിരിക്കുകയാണ്.

വീടും സ്ഥലവും വിറ്റും പണം പലിശയ്ക്ക് കടം വാങ്ങിയാണ് സജ്‌ന മകളെ ചികിത്സിച്ചിരുന്നത്. കുടുംബത്തിന്റെ അവസ്ഥ മനസിലാക്കിയ സുരേഷ്ഗോപി ഒട്ടും വൈകാതെ തന്നെ സഹായം എത്തിക്കുകയായിരുന്നു.

ALSO READ-കോടതിയിലെത്തിയ സരിത ബോധം കെട്ടുവീണു; മക്കള്‍ക്ക് വേണ്ടി ഒരുമിച്ച് ജീവിച്ചാലോ എന്ന് മുകേഷ് സരിതയോട് ചോദിച്ചു; വെളിപ്പെടുത്തി സംവിധായകന്‍

തന്റെ മകള്‍ നടന്നു കിട്ടിയിട്ട് കണ്ണടയ്ക്കണമെന്നാണ് ഈ മാതാവ് ആഗ്രഹം പ്രകടിപ്പിച്ചിരുന്നകത്. റിസ്വാനയ്ക്ക് ഇതുവരെ 13 ശസ്ത്രക്രിയകള്‍ കഴിഞ്ഞു. പിന്നീട് നടക്കാനായുള്ള ചികിത്സയ്ക്കായി 3 ലക്ഷത്തിന്റെ ശസ്ത്ര്ക്രിയ ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുകയായിരുന്നു. മകളുടെ ചികിത്സയ്ക്കായി ഈ പണം എങ്ങനെ കണ്ടെത്തുമെന്ന ആശങ്കയിലായിരുന്നു സജ്‌ന.


തുന്നല്‍ പണി കൊണ്ട് ലക്ഷങ്ങള്‍ എങ്ങനെ ഉണ്ടാക്കാമെന്ന് അറിയാതെ വിഷമിക്കുന്ന വാര്‍ത്ത സമൂഹമാദ്ധ്യമങ്ങളില്‍ വൈറലായിരുന്നു. ഇതോടെയാണ് സഹായഹസ്തവുമായി സുരേഷ്‌ഗോപി എത്തിയത്.

Advertisement