കേരളത്തിലെ രാഷ്ട്രീയ രംഗത്ത് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ചര്‍ച്ച കരുവന്നൂര്‍ സഹകരണ ബാങ്കിലെ സാമ്പത്തിക ത ട്ടി പ്പ് കേ സാണ്. ഈ സംഭവത്തില്‍ പ്രതിപക്ഷം സര്‍ക്കാരിനെതിരെ ആരോപണങ്ങളുമായി രംഗത്തെത്തിയിട്ടുണ്ട്.
ഇതിനിടെയാണ് ബിജെപി നേതാവായ നടന്‍ സുരേഷ് ഗോപി തൃശൂരില്‍ മാര്‍ച്ച് സംഘടിപ്പിച്ച് രംഗത്തെത്തിയിരിക്കുന്നത്. ഇതോടെ വലിയജനശ്രദ്ധയാണ് ഈ വിഷയത്തിന് ലഭിച്ചിരിക്കുന്നത്. സുരേഷ് ഗോപി നടത്തിയ പദയാത്രയോട് അനുബന്ധിച്ച് അദ്ദേഹം നടത്തിയ പ്രസംഗവും വളരെ അധികം ചര്‍ച്ചയായിരിക്കുകയാണ്.
ബാങ്ക് തട്ടിപ്പ് മാത്രമല്ല, ഇതുപോലെ തന്നെ അഴിമതി നടക്കുന്ന ഒരു മേഖലയാണ് ദേവസ്വം ബോര്‍ഡ് എന്ന് സുരേഷ് ഗോപി പറയുന്നത്. ക്ഷേത്രങ്ങളെ നിയന്ത്രിക്കാന്‍ പുതിയ കേന്ദ്രസംവിധാനം വരുമെന്നും സുരേഷ് ഗോപി സൂചന നല്‍കിയിട്ടുണ്ട്. സഹകാരിസംരക്ഷണ പദയാത്രയ്ക്കുശേഷം തിങ്കളാഴ്ച നടത്തിയ പത്രസമ്മേളനത്തിലാണ് സുരേഷഅ ഗോപി ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയിരിക്കുന്നത്.
നിലവില്‍ ഒരു കേന്ദ്ര സംവിധാനം വന്നാല്‍ കേരളത്തിലെ ദേവസ്വംബോര്‍ഡുകള്‍ ഉണ്ടാകുമോയെന്നുതന്നെ സംശയമാണ് എന്നാണ് സുരേഷ് ഗോപി പങ്കുവെയ്ക്കുന്നത്. ശബരിമല പോലുള്ള ക്ഷേത്രങ്ങളിലെ രാഷ്ട്രീയ അധമപ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കാനാണിത് രൂപവത്കരിക്കുന്നതെന്നും സഹകരണമേഖലയില്‍ എന്ന പോലെ ക്ഷേത്രഭരണത്തിലും ഒരു ‘മാസ്റ്റര്‍’ ഉണ്ടാകേണ്ടത് ആവശ്യമാണെന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു.
കേന്ദ്രം സഹകരണവകുപ്പ് രൂപവത്കരിച്ചതും മന്ത്രിയെ നിയമിച്ചതും സൂചിപ്പിച്ചാണ് ഇദ്ദേഹം ഇക്കാര്യം സൂചിപ്പിച്ചത്. നേരത്തെ സുരേഷ് ഗോപിക്ക് തൃശൂര് മത്സരിക്കാന്‍ വേണ്ടി ഇഡി മനപ്പൂര്‍വം കളമൊരുക്കുകയാണ് എന്ന് സി.പി.എം. ആരോപിച്ചിരുന്നു.
ALSO READ- ഈ യാത്രകളൊന്നും മറക്കില്ല; ടിക്കറ്റ് ബുക്ക് ചെയ്തപ്പോള്‍ മുതല്‍ ഭക്ഷണത്തെ കുറിച്ചാണ് ചിന്തിച്ചത്:അമ്മയ്ക്കും അച്ഛനും ഒപ്പം യാത്ര പോയ വിശേഷവുമായി അഹാന
ഇതിനോടെ പ്രതികരിച്ചുകൊണ്ട്, കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ കരുവന്നൂരിലെ അഴിമതിക്കെതിരേയുള്ള സമരത്തെക്കുറിച്ച് സൂചന നല്‍കിയിരുന്നുവെന്നും ഇ.ഡി. വരുന്നതിനു മുമ്പാണിതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, സഹകരണമേഖലയിലെ അഴിമതിക്ക് പരിഹാരമുണ്ടായില്ലെങ്കില്‍ മറ്റു ജില്ലകളിലും പ്രതിഷേധം സംഘടിപ്പിക്കും. ദേശസാത്കൃതബാങ്കുകളിലെ വിദ്യാഭ്യാസ വായ്പകളെക്കുറിച്ചും അന്വേഷണം വേണമെന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു.