ഇമ്മാതിരി ചോദ്യം ഇട്ടയാളെ പടച്ചോന്‍ വെറുതെ വിടില്ല; കെമിസ്ട്രി പരീക്ഷയ്‌ക്കെതിരെ വിദ്യാര്‍ത്ഥിയുടെ രോഷം: വിഡിയോ വൈറല്‍

32

കൊച്ചി: പ്ലസ്ടു വിദ്യാർഥികളെ വലച്ച് കെമിസ്ട്രി ചോദ്യപേപ്പർ. വാർഷിക പരീക്ഷയിലെ കെമിസ്ട്രി ചോദ്യമാണ് കടുകട്ടിയാക്കിയത്.

പല വിദ്യാർഥികളും കരഞ്ഞുകൊണ്ടാണ് പരീക്ഷ ഹാളിൽ നിന്ന് ഇറങ്ങിയത്. കെമിസ്ട്രി പരീക്ഷ വലച്ചതിന്റെ രോഷം മറച്ചുവെക്കാതെ ഒരു വിദ്യാർഥിയെടുത്ത ടിക്ക് ടോക്ക് വൈറലാകുകയാണ്.

Advertisements

വിദ്യാർഥിയുടെ വാക്കുകളിങ്ങനെ

ഇമ്മാതിരി ചോദ്യപേപ്പറിടുമ്പോൾ ഇടുന്നയാൾ ശ്രദ്ധിക്കണം. ഒരു ക്വസ്റ്റ്യൻപേപ്പറിട്ടതാണവൻ.

ആ ചോദ്യപേപ്പറിട്ടയാൾ വലിയൊരു തെറ്റാണ് ചെയ്തത്. ഇട്ടയാളെ പടച്ചോൻ ശിക്ഷിച്ചിരിക്കും. – രോഷത്തോടെ വിദ്യാർഥി പറയുന്നു.

കെമിസ്ട്രി പരീക്ഷയെഴുതിയ ഭൂരിഭാഗം കുട്ടികളുടെയും അവസ്ഥ ഇതുതന്നെയാണ്. ജയിക്കുമോയെന്ന ആശങ്കയിലാണ് മിക്കവരും.

Advertisement