ഫ്‌ളവേഴ്‌സ് ഒരു കോടിയില്‍ പങ്കെടുടത്ത് റൂബീന പങ്കുവെച്ച ജീവിതകഥയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. എച്ച്‌ഐവി പോസിറ്റീവായ ഒരാളെ വിവാഹം കഴിക്കേണ്ടി വരികയും പിന്നീട് വിവാഹമോചനത്തിന് ശേഷം സാധാരണ ജീവിതത്തിലേക്ക് കടന്നതെല്ലാം റൂബി തുറന്നുപറയുകയായിരുന്നു.
പഠനകാലത്തായിരുന്നു അപ്രതീക്ഷിതമായി വിവാഹം. ഭര്‍ത്താവിന് വിദേശത്താണ് ജോലിയെന്ന് പറഞ്ഞെങ്കിലും മദ്യക്കച്ചവടമാണെന്നത് പിന്നെയാണ് അറിഞ്ഞത്. കല്യാണം കഴിഞ്ഞ് 10 ദിവസം പിന്നിടുന്നതിനിടയിലാണ് അദ്ദേഹത്തിന് എയ്ഡസാണെന്ന് അറിഞ്ഞത്. താനും പോസിറ്റീവാണെന്ന് കരുതിയാണ് പിന്നീട് ജീവിച്ചതെന്നും പിന്നീട് ടെസ്റ്റ് ചെയ്തപ്പോഴാണ് നെഗറ്റീവാണെന്നറിഞ്ഞതെന്നും റൂബി പറയുന്നു.
കല്യാണം കഴിഞ്ഞ ശേഷം അലര്‍ജി വന്ന് ആശുപത്രിയില്‍ പോയപ്പോഴാണ് ബ്ലഡ് ടെസ്റ്റ് ചെയ്യാന്‍ ഡോക്ടര്‍ പറഞ്ഞത്. ഭര്‍ത്താവിനോടാണ് ബ്ലഡ് ടെസ്റ്റ് ചെയ്യാന്‍ പറഞ്ഞത്. ഡോക്ടറെ തനിച്ച് കണ്ട് അദ്ദേഹം തിരിച്ചിറങ്ങുമ്പോള്‍ കണ്ണുകള്‍ നിറഞ്ഞിട്ടുണ്ടായിരുന്നു. അധികം സംസാരിക്കുന്നുമില്ലായിരുന്നു. നിങ്ങള്‍ക്കെന്താണ് സംഭവിച്ചത്, ഏത് അസുഖമായാലും ഞാന്‍ കൂടെയുണ്ടാവും എന്നാണ് പറഞ്ഞത്. എലീസ ടെസ്റ്റാണ് നടത്തിയതെന്നോ റിസല്‍ട്ട് പോസിറ്റീവാണെന്നോ എന്നൊന്നും അന്നെനിക്ക് അറിയില്ലായിരുന്നു. പിന്നെ ലാബിലേക്ക് വിളിച്ച് അന്വേഷിച്ചാണ് എയ്ഡ്‌സ് ടെസ്റ്റ് പോസിറ്റീവ് ആണെന്ന് അറിഞ്ഞത്.
എച്ച് ഐവി പോസിറ്റീവ് എന്ന് കേട്ടപ്പോള്‍ കരച്ചിലല്ല, അലറുകയായിരുന്നു താനെന്നാണ് റുബീന വെളിപ്പെടുത്തിയത്. എന്താണ് അസുഖം എന്നെനിക്ക് മനസിലായി, എന്നെ വീട്ടില്‍ കൊണ്ടാക്ക്, എനിക്ക് നില്‍ക്കാനാവില്ലെന്നാണ് പറഞ്ഞത്. കല്യാണം കഴിഞ്ഞ് 16ാമത്തെ ദിവസമായിരുന്നു അത്. എന്നാല്‍ ആഘോഷത്തോടെ കല്യാണം നടത്തിയിട്ട് ദിവസങ്ങള്‍ക്ക് ശേഷം എച്ച് ഐവി പോസിറ്റീവായിട്ട് വീട്ടിലേക്ക് പോയാല്‍ വീട്ടുകാരെങ്ങനെ താങ്ങുമെന്നാണ് ആലോചിച്ചത്.
എച്ചിഐവി വന്നത് എങ്ങനെയെന്നും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. മുന്‍പ് അങ്ങനെയുള്ള സ്ഥലങ്ങളില്‍ പോയിരുന്നു. ഇപ്പോള്‍ എന്നോടുള്ള കോണ്ടാക്റ്റിലൂടെ നിനക്കും അസുഖം വരാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം ചോദിച്ചു. പിന്നീട് രണ്ടര വര്‍ഷം ആരോടും പറഞ്ഞിരുന്നില്ല. ഞാനും പോസിറ്റീവാണെന്നായിരുന്നു കരുതിയത്. പുറമെ മാതൃക ദമ്പതികളെ പോലെയായിരുന്നു ഞങ്ങള്‍. വിവാഹത്തിന് മുന്‍പ് ഭര്‍ത്താവിന് ഇതേകുറിച്ച് അറിയില്ലായിരുന്നു എന്നാണ് പറഞ്ഞത്. ആള്‍ക്ക് നല്ല സങ്കടമുണ്ടായിരുന്നു. ഞങ്ങളാരും ഇതേക്കുറിച്ച് അറിഞ്ഞിട്ട് അദ്ദേഹത്തെ കുറ്റപ്പെടുത്തിയിരുന്നില്ലെന്നും അവരുടെ വീട്ടുകാര്‍ കരുതിയത് ഞാനും പോസിറ്റീവാണെന്നായിരുന്നു. അദ്ദേഹത്തിന്റെ സുഹൃത്തുക്കളോടായിരുന്നു ഇതേക്കുറിച്ച് പറഞ്ഞത്. അവരാണ് മംഗലാപുരത്തെ ആശുപത്രിയിലേക്ക് ഞങ്ങളെക്കൊണ്ടുപോയി ടെസ്റ്റ് നടത്തിയത്. അന്നാണ് എനിക്ക് ടെസ്റ്റ് നടത്തിയത്.
അന്ന് നടത്തിയ എന്റെ ടെസ്റ്റ് റിസല്‍ട്ട് നെഗറ്റീവായിരുന്നു. 90 ദിവസം കഴിഞ്ഞ് വീണ്ടും ടെസ്റ്റ് ചെയ്തിരുന്നു. അതും നെഗറ്റീവായിരുന്നു. പിന്നീട് ആരൊക്കെയോ പറഞ്ഞ് അച്ഛന്‍ എന്റെ ഭര്‍ത്താവിന്റെ അസുഖത്തെക്കുറിച്ച് അറിഞ്ഞു. അത് കേട്ടപ്പോള്‍ തളര്‍ന്ന് വീണ് ഒരുഭാഗം തളര്‍ന്നുപോയി. പിന്നെ ഭര്‍ത്താവിന്റെ സുഹൃത്തായിരുന്നു അച്ഛനോട് അവന് ഇങ്ങനെയൊരു അസുഖമുണ്ട്. നിങ്ങളുടെ മകളെ വേണമെങ്കില്‍ എങ്ങനയെങ്കിലും തിരിച്ച് വിളിച്ചോയെന്നായിരുന്നു പറഞ്ഞതൊക്കെ.
അവര്‍ തിരിച്ചുവിളിച്ചപ്പോള്‍ ആദ്യം പോകാന്‍ തയ്യാറായില്ല. പിന്നീട് ആ തീരുമാനം താന്‍ മാറ്റിയെന്നും റുബീന പറഞ്ഞിരുന്നു. ടിടിസിക്കായി തൊടുപുഴയിലേക്ക് പോവുകയായിരുന്നു പിന്നീട്. എവിടേക്കാണ് ഞാന്‍ പോയതെന്നൊന്നും ഭര്‍ത്താവിനോട് പറഞ്ഞില്ല. എങ്ങനെയൊക്കെയോ നമ്പര്‍ തേടിപ്പിടിച്ച് എന്നെ വിളിച്ചു. മുന്‍പുണ്ടായിരുന്ന എന്തൊക്കെയോ സെറ്റിലാക്കാനായി അദ്ദേഹം ഗള്‍ഫിലേക്ക് പോവുകയും ചെയ്തു.ു.
പിന്നീട് വക്കീലിനെ കാണാന്‍ പോയത്. നാട്ടില്‍ ചിലരൊക്കെ വിമര്‍ശിച്ചു. പെട്ടെന്നൊന്നും ഡിവോഴ്സ് കിട്ടില്ലെന്നായിരുന്നു വക്കീല്‍ പറഞ്ഞത്. ഭര്‍ത്താവിന് പിരിയാന്‍ താല്‍പര്യമില്ലാത്തതാണ് കാരണം. ഒഴിവാക്കാന്‍ തയ്യാറാണ്, അതിന് മുന്‍പ് ഒന്നൂടെ ടെസ്റ്റ് ചെയ്യണമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. പോസിറ്റീവാണെങ്കില്‍ ഞാന്‍ അദ്ദേഹത്തിനൊപ്പം ആയിരിക്കുമല്ലോ എന്നാവും കരുതിയത്. ഒന്നിച്ച് പോയാണ് ടെസ്റ്റിന് കൊടുത്തത്. റിസല്‍ട്ട് വാങ്ങാനും ഒന്നിച്ചാണ് പോയത്. എന്നോടൊപ്പം ഒന്നിച്ച് വന്നൂടേ, നീയെന്തിനാണ് പോവുന്നതെന്നായിരുന്നു ചോദിച്ചത്. വേര്‍പിരിയുന്ന സമയത്ത് സ്വര്‍ണ്ണമൊന്നും തിരികെ തന്നില്ലെങ്കിലും അത് തന്നുവെന്നായിരുന്നു അച്ഛനും അമ്മയും പറഞ്ഞത്. അതുകാരണം അവന്‍ വേദനിക്കാന്‍ പാടില്ലെന്നാണ് അവര്‍ പറഞ്ഞത്.
പിന്നീട് വിവാഹമോചന ശേഷം അദ്ദേഹം ഒറ്റയ്ക്കായിരുന്നു വീട്ടില്‍. ചേട്ടനും ചേച്ചിയുമൊക്കെ വീട് മാറി പോയി. അദ്ദേഹം മുഴുവന്‍ സമയവും മദ്യപിക്കുകയായിരുന്ന. തീരെ വയ്യാത്ത അവസ്ഥയിലാണെന്നൊന്നും ഞാന്‍ അറിഞ്ഞിരുന്നില്ല. മരിച്ചതിന്റെ പിറ്റേ ദിവസമാണ് പിന്നെ എല്ലാം അറിഞ്ഞത്.
അതും കഴിഞ്ഞ് രണ്ടര വര്‍ഷത്തിന് ശേഷമായാണ് കല്യാണം കഴിഞ്ഞത്. അദ്ദേഹത്തിന്റെയും രണ്ടാം വിവാഹമായിരുന്നു. മാഷിനെ എനിക്ക് നേരത്തെ അറിയാമായിരുന്നു. ബയോളജി പഠിപ്പിക്കുന്നതിനാല്‍ ഒരിക്കല്‍ നെഗറ്റീവായാല്‍ പിന്നീട് പോസിറ്റീവാകില്ലെന്ന് എനിക്കും അറിയാമായിരുന്നു എന്നും റൂബി പറയുന്നു. ബ്ലഡ് ടെസ്റ്റ് ചെയ്തതിന് ശേഷം കല്യാണം തീരുമാനിക്കാമെന്നായിരുന്നു പറഞ്ഞത്. ഇനി കല്യാണം കഴിക്കാന്‍ പറ്റുമോയെന്ന് ഡോക്ടറോടൊക്കെ ചോദിച്ചിരുന്നു. അങ്ങനെയാണ് കല്യാണം കഴിഞ്ഞത്. ഇ്‌നന് സന്തോഷകരമാണ് ജീവിതമെന്നും റൂബി പറയുന്നു.