ധവാൻ മോശം റൂംമേറ്റ്, ഹാർദിക് ഫുൾടൈം ഫോണിൽ, കോഹ്ലി എപ്പോഴും ജിമ്മിൽ; വെളിപ്പെടുത്തലുമായി രോഹിത്

28

എപ്പോഴും ഇന്ത്യൻ ടീമിന്റെ ഡ്രസിംഗ് റൂമിൽ ആഘോഷങ്ങളായിരിക്കും. ആരും ടെൻഷനടിച്ച് ഇരിക്കരുതെന്ന് മുതിർന്ന താരങ്ങൾക്ക് നിർബന്ധമുണ്ട്.

പുതുമുഖങ്ങളെ ഒപ്പം നിർത്തി പൊസിറ്റീവായി നിർത്തുകയെന്ന മഹേന്ദ്ര സിംഗ് ധോണിയുടെ രീതി വിരാട് കോഹ്ലിയും തുടരുന്നുണ്ട്.

Advertisements

ഡ്രസിംഗ് റൂം മുതൽ ഹോട്ടലിലേക്ക് പോകുന്ന ബസിൽ വരെ രസകരമായ നിമിഷങ്ങൾ പിറക്കുന്നുണ്ട്. ഇത്തരത്തിലുള്ള അനുഭവങ്ങൾ വെളിപ്പെടുത്തിയിരിക്കുകയാണ് രോഹിത് ശർമ്മ.

ടീമിലെ ചില താരങ്ങളുടെ രീതികളും ഇഷ്ടങ്ങളുമാണ് ഐസിസിക്ക് നൽകിയ വീഡിയോ അഭിമുഖത്തിൽ അദ്ദേഹം പറയുന്നത്.

ടീമിൽ സെൽഫി ഭ്രാന്തന്മാർ ഉണ്ടെന്ന് വ്യക്തമാക്കിയ രോഹിത് ഏതു നേരവും സെൽഫിയെടുക്കുന്ന താരം ഹാർദിക് പാണ്ഡ്യയ ആണെന്ന് വ്യക്തമാക്കുന്നുണ്ട്. ഫോണിൽ സമയം കളയാനാണ് പാണ്ഡ്യ എപ്പോഴും ശ്രമിക്കുന്നത്.

മോശം റൂംമേറ്റും പാട്ടുകാരനും ഡാൻസറും ശിഖർ ധവാനാണ്. ക്യാപ്റ്റൻ വിരാട് കോഹ്ലി ജിമ്മിൽ സമയം ചെലവഴിക്കുന്ന കൂട്ടത്തിലാണ്.

പാണ്ഡ്യയെ പോലെ സദാസമയവും ഫോണിൽ നോക്കിയിരിക്കുന്ന ആളാണ് കുൽദീപ് യാദവ്. കൂട്ടത്തിൽ ഏറ്റവും കൂടുതൽ കോഫി കുടിക്കുന്നത് താനാണെന്നും വീഡിയോയിൽ രോഹിത് പറയുന്നുണ്ട്.

ഐസിസി തങ്ങളുടെ ട്വിറ്റർ പേജിൽ ഈ വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്.

Advertisement