ന്യൂസിലന്‍ഡിനെതിരായ നാലാം ഏകദിനത്തില്‍ ഇന്ത്യ വന്‍ തോല്‍വി ഏറ്റുവാങ്ങിയതോടെ താല്‍ക്കാലിക നായകന് രോഹിത്ത് ശര്‍മ്മയ്ക്ക് നഷ്ടമായത് വലിയ നേട്ടം.
തുടര്‍ച്ചയായി ഏറ്റവും കൂടുതല്‍ മത്സരങ്ങളില്‍ ഇന്ത്യയെ വിജയത്തിലേക്ക് നയിക്കുന്ന ക്യാപ്റ്റനെന്ന സുവര്‍ണ്ണനേട്ടം ഒറ്റയ്ക്ക് സ്വന്തമാക്കാനുളള അവസരമാണ് രോഹിത്ത് നശ്ടപ്പെടുത്തിയത്.
ഇതോടെ ഈ റെക്കോര്‍ഡ് കോഹ്ലിയ്ക്കൊപ്പം രോഹിത്തും പങ്കിടും. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇന്ത്യയെ തുടര്‍ച്ചയായി പന്ത്രണ്ട് മത്സരങ്ങളില്‍ വിജയത്തിലേക്ക് നയിച്ചതിന് ശേഷമായിരുന്നു ന്യൂസിലന്‍ഡിനെതിരായ നാലാം ഏകദിനത്തില്‍ രോഹിത് ടീമിനെ നയിക്കാനിറങ്ങിയത്.
എന്നാല്‍ മത്സരത്തില്‍ ദയനീയ പരാജയമേറ്റു വാങ്ങിയതോടെ രോഹിതിന്റെ ദേശീയ ടീം ക്യാപ്റ്റന്‍സിയുടെ വിജയക്കുതിപ്പിന് അവസാനമാവുകയായിരുന്നു. നേരത്തെ 2017 ലായിരുന്നു കോഹ്ലി തുടര്‍ച്ചയായി 12 മത്സരങ്ങളില്‍ ഇന്ത്യന്‍ ടീമിനെ വിജയതീരമണിയിച്ചിരുന്നത്.
മത്സരത്തില്‍ ഇന്ത്യയുടെ തോല്‍വി ദയനീയമായിരുന്നു. 92 റണ്‍സിന് പുറത്തായ ഇന്ത്യയെ എട്ട് വിക്കറ്റിനാണ് കിവീസ് തോല്പിച്ചത്.