വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ ഗര്‍ഭിണിയായെന്നറിഞ്ഞു; സന്തോഷം നീണ്ടു നിന്നത് മിനിറ്റുകള്‍ മാത്രം; ഐഷയ്ക്ക് സംഭവിച്ചത് ആരുടേയും കണ്ണു നനയിക്കുന്നത്

29

മൂവാറ്റുപുഴ: ഒരു കുഞ്ഞിനു വേണ്ടിയുള്ള കാത്തിരിപ്പിനൊടുവില്‍ മൂവാറ്റുപുഴ സ്വദേശിനി ഐഷത്ത് റൈഹയ്ക്ക് സംഭവിച്ചത് ആരുടേയും കണ്ണിനെ ഈറനണിയിക്കുന്നത്. വിധി വില്ലനായപ്പോള്‍ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷവും ജീവനുമാണ് ഐഷത്തിന് നഷ്ടമായത്.

വിവാഹം കഴിഞ്ഞ് മൂന്ന് വര്‍ഷമായിട്ടും ഇവര്‍ക്ക് കുഞ്ഞുങ്ങള്‍ ഉണ്ടായിരുന്നില്ല. ഇതേത്തുടര്‍ന്ന് ഇരുവരും കഴിഞ്ഞ മൂന്ന് മാസമായി സബൈന്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

Advertisements

ഇന്നലെ നടന്ന പരിശോധനയില്‍ ഐഷത്ത് ഗര്‍ഭിണി ആണെന്ന സന്തോഷം അറിഞ്ഞു. വിവരം ഭര്‍ത്താവിനെ അറിയിച്ചു. സന്തോഷം വീട്ടുകാരുമായും മറ്റു ബന്ധുക്കളുമായും പങ്കുവെയ്ക്കാന്‍ അസ്ലം മധുര പലഹാരങ്ങള്‍ വാങ്ങാനായി പുറത്തുള്ള കടയിലേക്ക് പോയി.

എന്നാലാ സന്തോഷം അധിക നേരം നീണ്ടുനിന്നില്ല. വീട്ടിലേക്ക് പോകുന്നതിനായി ഐഷത്തും ഒപ്പമുണ്ടായിരുന്ന ബന്ധുവും ഓട്ടോയില്‍ കയറി. അപ്പോള്‍ എതിരെ അതിവേഗത്തില്‍ വന്ന കാര്‍ നിയന്ത്രണം വിട്ട് ഓട്ടോയില്‍ ഇടിക്കുകയായിരുന്നു. ഇടിച്ച ശേഷം ഓട്ടോയുമായി അല്‍പദൂരം മുന്നോട്ട് നീങ്ങിയ കാര്‍ പോസ്റ്റില്‍ ഇടിച്ചാണ് നിന്നത്.

ഓട്ടോ കാറിനടിയില്‍പ്പെട്ട് പൂര്‍ണമായും തകര്‍ന്നിരുന്നു. ഗുരുതരമായി പരുക്കേറ്റ ഐഷത്തിനെ ഭര്‍ത്താവ് അസ്ലം ഉടന്‍ തന്നെ സബൈന്‍സ് ആശുപത്രിയിലും പിന്നീട് കോലഞ്ചേരി മെഡിക്കല്‍ കോളേജിലും എത്തിച്ചിരുന്നുവെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. ഐഷത്ത് ഏറെക്കാലം കാത്തിരുന്ന സന്തോഷത്തിന് ആയുസ്സുണ്ടായത് വെറും പത്ത് മിനുറ്റ് മാത്രമാണ്.

ഐഷത്തിന് ഒപ്പമുണ്ടായിരുന്ന ബന്ധുവിനും പരുക്കേറ്റിട്ടുണ്ട്. അസ്ലം ഓട്ടോയില്‍ കേറാന്‍ വകിയത് കൊണ്ടുമാത്രമാണ് അപകടമൊന്നും പറ്റാതിരുന്നത്. മൂവാറ്റുപുഴ പേഴയ്ക്കാപ്പിള്ളിയിലെ എംസി റോഡിലാണ് അപകടം നടന്നത്.

ഓട്ടോ ഡ്രൈവര്‍ മൂവാറ്റുപുഴ പായിപ്ര ചെളിക്കണ്ടത്തില്‍ മുഹമ്മദിനും കാറിലെ യാത്രക്കാരായ രണ്ട് പേര്‍ക്കും പരുക്ക് പറ്റിയിട്ടുണ്ട്.ഐഷത്തിന്റെ മൃതദേഹം കോലഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തില്‍ പോലീസ് കേസെടുത്തിട്ടുണ്ട്.

Advertisement