തിരുവനന്തപുരം: തൃശ്ശൂരില്‍ ക്ഷേത്രദര്‍ശനം കഴിഞ്ഞ് തിരുവന്തപുരത്തേക്ക് മടങ്ങുന്നതിനിടെകാറപകടത്തില്‍ പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്‌കറും മകളും മരിച്ചതിന് പിന്നാലെ എല്ലാവരുടേയും മനസ്സിലെ നീറുന്ന ചോദ്യമായിരുന്നു ഈ വിവരം അബോധാവസ്ഥയില്‍ കിടക്കുന്ന ഭാര്യ ലക്ഷ്മി അറിയുമ്പോള്‍ എന്താകും അവസ്ഥ എന്ന്.
കാത്തിരുന്ന് പിറന്ന പൊന്നോമനയും ജീവന്റെ ജീവനായ ഭര്‍ത്താവും ഇല്ലാത്ത ലോകത്തേക്ക് അവള്‍ തിരിച്ച് വന്നില്ലെങ്കില്‍ പോലും ഇത്രയും സങ്കടം വരില്ലായിരുന്നു എന്നാണ് ഭൂരിഭാഗം മലയാളികളും കരുതിയത്. എന്നാല്‍ തന്റെ എല്ലാമെല്ലാമായ മകളും ഭര്‍ത്താവും ഇന്ന് തന്റെയൊപ്പമില്ലെന്ന ആ ഹൃദയം നുറുങ്ങുന്ന സത്യം ഒടുവില്‍ ബാലുവിന്റെ ലക്ഷമി അറിഞ്ഞിരിക്കുകയാണ്. ലക്ഷമിയുടെ അമ്മ തന്നെയാണ് ഇക്കാര്യം അവരെ അറിയിച്ചതെന്ന് സംഗീത സംവിധായകന്‍ സ്റ്റീഫന്‍ ദേവസിയാണ് ഫേസ്‌ബുക്ക് ലൈവിലൂടെ പൊതുസമൂഹത്തെ അറിയിച്ചത്.
അപകടം സംഭവിച്ച സെപ്റ്റംബര്‍ 25ന് തന്നെ മകള്‍ മരിച്ചിരുന്നു. കൃത്യം ഒരാഴ്ച പിന്നിട്ടപ്പോള്‍ മകള്‍ക്ക് പിന്നാലെ അച്ഛനും പോയി. അപകടം സംഭവിച്ചത് മുതല്‍ അബോധാവസ്ഥയിലായിരുന്നു ബാലഭാസ്‌കറിന്റെ ഭാര്യ. വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവന്‍ നിലനിര്‍ത്തിയിരുന്ന അവര്‍ ജീവിതത്തിലേക്ക് തിരിച്ച് വരികയായിരുന്നു. ഇന്ന് വൈകുന്നേരത്തോടെ അവര്‍ സ്വയം ശ്വസിച്ച് തുടങ്ങിയെന്ന് സ്റ്റീഫന്‍ ദേവസ്സി തന്നെയാണ് അറിയിച്ചത്. ഡോകടര്‍ തന്നോട് പറഞ്ഞ വിവരമാണ് പങ്ക് വയ്ക്കുന്നതെന്നും അദ്ദേഹം ലൈവില്‍ പറയുന്നുണ്ട്.
ഉടനെ സംസാരിച്ച് തുടങ്ങും എന്നാണ് പ്രതീക്ഷിക്കുന്നത് എന്നും സ്റ്റീഫന്‍ പറയുന്നു. വളരെ വേദനയോടെ ലക്ഷമിയുടെ അമ്മ തന്നെയാണ് ഇക്കാര്യം അവരെ അറിയിച്ചത്. വളരെ വേദനയോടെയാണ് അവര്‍ ഇക്കാര്യം പറഞ്ഞത്. എന്നാല്‍ ഇപ്പോള്‍ ലക്ഷമിയുടെ ആരോഗ്യം മെച്ചപ്പെട്ട വരുന്നുണ്ട്. ഈ വലിയ വിഷമഘട്ടത്തെ അതിജീവിക്കാനുള്ള ശക്തി അവര്‍ക്ക് ലഭിക്കാന്‍ എല്ലാവപും പ്രാര്‍ത്ഥിക്കണമെന്നും സ്റ്റീഫന്‍ പറയുന്നു. ജീവിതത്തിലേക്ക് അവരെ തിരിച്ച് കൊണ്ടവരാന്‍ എല്ലാവരും അനുഗ്രഹിക്കണം.
അപകടത്തില്‍പ്പെട്ട ദിവസം മുതല്‍ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ വെന്റിലേറ്ററിലായിരുന്നു ബാലുവിന്റെ ഭാര്യ ലക്ഷ്മി. കഴിഞ്ഞ ഏതാനം ദിവസങ്ങള്‍ക്ക് മുന്‍പാണ് മരുന്നുകളോട് ലക്ഷ്മി പ്രതികരിച്ചത്ലക്ഷ്മിക്ക് ബോധം തിരിച്ച് കിട്ടിയതും ദ്രവ്യ രൂപത്തിലുള്ള ഭക്ഷണപദാര്‍ത്ഥങ്ങള്‍ കഴിച്ച് തുടങ്ങിയ വിവരവും ഇന്നലെ ഡോക്ടര്‍ മാര്‍ത്തേണ്ഡന്‍ പങ്കുവെച്ചിരുന്നു.അല്‍പ്പ സമയം മുന്‍പാണ് ബോധാവസ്ഥയിലേക്ക് എത്തിയ ലക്ഷ്മിയോട് മാതാവ് ഓമനകുമാരിയ ബാലുലിന്റേയും മകളുടേയും മരണ വാര്‍ത്ത അറിയിച്ചത്. ഏറ്റവും വേദനയോടെയും ഹൃദയം നുറുങ്ങുന്ന നിമിഷത്തിലൂടെയുമാണ് ഈക്കാര്യം ലക്ഷ്മിയെ അറിയിച്ചതെന്ന് സ്റ്റീഫന്‍ പറയുന്നു.
ഐസിയുവില്‍ വിടക്കുന്ന ലക്ഷ്മിയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകുകയായിരുന്നു അപ്പോള്‍. ഒന്നും മിണ്ടാതെ വേദന കടിച്ചമര്‍ത്തി കരയുകയായിരുന്നു ലക്ഷ്മി ഐസിയുവില്‍ വിടക്കുന്ന ലക്ഷ്മിയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകുകയായിരുന്നു അപ്പോള്‍. ഒന്നും മിണ്ടാതെ വേദന കടിച്ചമര്‍ത്തി കരയുകയായിരുന്നു ലക്ഷ്മി എന്നാണ് അടുത്ത സഹൃത്തുക്കളും ബന്ധുക്കളും വെളിപ്പെടുത്തുന്നത്.
കഴിഞ്ഞ മാസം 25ാണ് ബാലഭാസകറും കുടുംബവും ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് മടങ്ങുമ്ബോള്‍ തിരുവവന്തപുരം പള്ളിപുറത്തിനടത്ത് ഇവരുടെ വാഹനം അപകടത്തില്‍പ്പെടുന്നത്. തല്‍ക്ഷണം തന്നെ മകള്‍ തേജസ്വിനി മരിച്ചിരുന്നു. വെന്റിലേറ്ററില്‍ ചികിത്സയില്‍ കഴിഞ്ഞ ബാലഭാസ്‌കര്‍ ഓരാഴ്ചക്ക് ശേഷം ഹൃദയാഘാതം മൂലം മരിക്കുകയായിരുന്നു.വിവാഹം കഴിഞ്ഞ് 16 വര്‍ഷം കഴിഞ്ഞാണ് ബാലയ്ക്കും ലക്ഷമിക്കും ജാനി പിറന്നത്.
ചെവ്വാഴ്‌ച്ച പുലര്‍ച്ചെ നാലു മണിക്ക് ദേശീയ പാതയില്‍ പള്ളിപ്പുറം സിആര്‍പിഎഫ് ക്യാമ്ബിന് സമീപം താമരക്കുളത്ത് നിയന്ത്രണം തെറ്റിയ കാര്‍ റോഡ് വക്കിലെ മരത്തിലിടിക്കുകയായിരുന്നു. അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. ഡ്രൈവര്‍ ഉറങ്ങിയതാകാം അപകടകാരണമെന്നാണ് പൊലീസ് പറയുന്നത്. കാറില്‍ ബാലഭാസ്‌ക്കറും ഭാര്യ ലക്ഷ്മിയും മകള്‍ തേജസ്വി ബാലയും, ഡ്രൈവര്‍ അര്‍ജുനുമായിരുന്നു ഉണ്ടായിരുന്നത്. അതുവഴി പോയ വാഹനത്തിലുള്ളവരും നാട്ടുകാരും ചേര്‍ന്ന് കാറിന്റെ ഗ്ലാസ് പൊട്ടിച്ചാണ് പരിക്കേറ്റവരെ പുറത്തെടുത്തത്. ഹൈവേ പൊലീസ് സ്ഥലത്തെത്തി പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും തേജസ്വിയുടെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.
മലയാളം കൂടാതെ ഹിന്ദി, തമിഴ്, സംസ്‌കൃതം, തെലുങ്ക് എന്നീ ഭാഷകളിലെ ആല്‍ബങ്ങളിലും സിനിമകളിലും സംഗീത സംവിധാനം നിര്‍വഹിച്ചിട്ടുണ്ട് നാല്‍പ്പത്തൊന്നുകാരനായ ബാലഭാസ്‌ക്കര്‍. അപകടം നടന്നയിടത്തു നിന്ന് റോഡില്‍ കിലോമീറ്ററുകളോളം തെരുവ് വിളക്കുകള്‍ ഇല്ല. അതു വഴി പോയ വാഹനങ്ങള്‍ നിര്‍ത്തി ഹെഡ് ലൈറ്റുകള്‍ തെളിയിച്ചാണ് പരിക്കേറ്റവരെ പുറത്തെടുത്തതെന്ന് നാട്ടുകാര്‍ പറഞ്ഞു.സഹപാഠികളായിരുന്ന ബാലഭാസ്‌കറും ലക്ഷ്മിയും 2000-ത്തിലാണ് വിവാഹം കഴിച്ചത്. ഫ്യൂഷന്‍ സംഗീതപരിപാടികളിലൂടെ ചെറുപ്രായത്തില്‍ത്തന്നെ പ്രശസ്തനായ ബാലഭാസ്‌കര്‍, ചലച്ചിത്രങ്ങള്‍ക്കും ആല്‍ബങ്ങള്‍ക്കും സംഗീതസംവിധാനം നിര്‍വഹിച്ചിട്ടുണ്ട്.