ഭീമൻ രഘു പോകുന്നത് പോലെയല്ല ശോഭ സുരേന്ദ്രൻ ബിജെപി വിട്ടാൽ; വി മുരളീധരൻ ഇടപെടണം; സ്ഥാനത്തിന് വേണ്ടി വന്നവരെ മാത്രം കെ സുരേന്ദ്രൻ പരിഗണിക്കുന്നു: മേജർ രവി

0

ബിജെപി പാർട്ടിയിലെ പൊ ട്ടി ത്തെ റി ഏറ്റെടുത്ത് സംവിധായകനും ബിജെപി അനുഭാവിയുമായ മേജർ രവി. സംസ്ഥാന നേതൃത്വത്തിലുള്ള ശോഭ സുരേന്ദ്രന്റെ ആരോ പണങ്ങളോടാണ് മേജർ രവി പ്രതികരിച്ചിരിക്കുന്നത്.

ബിജെപിയിൽ തനിക്ക് നീതി ലഭിക്കുന്നില്ല എന്നാണ് ശോഭ സുരേന്ദ്രൻ കുറച്ചുദിവസം മുൻപ് പ്രതികരിച്ചത്. ഇതിനോട് അനുഭാവം പ്രകടിപ്പിക്കുകായിരുന്നു സംവിധായകൻ. ശോഭ സുരേന്ദ്രന്റെ വെളിപ്പെടുത്തലുകളോട് താൻ നൂറ് ശതമാനം യോജിക്കുന്നതായി മേജർ രവി പറഞ്ഞു.

Advertisements

മോദി അധികാരത്തിലിരിക്കുന്നത് കൊണ്ട് എന്തെങ്കിലും ഗുണം കിട്ടുമെന്ന പ്രതീക്ഷയിൽ ബിജെപിയിൽ ചേർന്നിട്ടുള്ള കുറേ ആളുകളുണ്ടെന്നും അദ്ദേഹം കു റ്റ പ്പെടുത്തി. അവരെ ബിജെപി സംസ്ഥാന പ്രസിഡന്റ് പരിഗണിക്കുന്നുണ്ടെന്നും മേജർ രവി പറയുന്നു.

ALSO READ- പ്രിയാ മണിയും ബോളിവുഡ് സുന്ദരി വിദ്യാ ബാലനും തമ്മിൽ അമ്പരപ്പിക്കുന്ന ഒരു കണക്ഷനുണ്ട്; അറിഞ്ഞതോടെ അന്തം വിട്ട് പ്രേക്ഷകരും!

ന്യൂസ് 18 ചാനൽ നടത്തിയ പ്രൈംഡിബേറ്റിൽ പങ്കെടുത്ത് കൊണ്ടായിരുന്നു മേജർ രവിയുടെ പ്രതികരണം. കഴിഞ്ഞ ദിവസം ന്യൂസ് 18 ചാനലിന്റെ ക്യു18 എന്ന പ്രത്യേക അഭിമുഖത്തിൽ ശോഭ സുരേന്ദ്രൻ താൻ കേരളത്തിൽ ബിജെപിയിൽ നേരിടുന്ന അനീതികളെ കുറിച്ച് സംസാരിച്ചിരുന്നു.

പിന്നാലെയാണ് മേജർ രവിയുടെ പ്രതികരണം. ‘ശോഭ സുരേന്ദ്രന്റെ സ്റ്റേറ്റ്മെന്റ് ഞാൻ കേട്ടു. ശോഭ പറയുന്നതിനോട് ഞാൻ നൂറ് ശതമാനം യോജിക്കുന്നു. ഞാൻ പാർട്ടി മെമ്പറല്ലെങ്കിലും വളരെ കാലമായി ആ പാർട്ടിക്ക് വേണ്ടി പ്രവർത്തിക്കുകയും ഇന്നും അതിനോട് ചേർന്ന് നിൽക്കുകയും ചെയ്യുന്ന ഒരു വ്യക്തിയാണ്.’- എന്നാണ് മേജർ രവി പറയുന്നത്.

ALSO READ- ഡ്ര ഗ് കേസിൽ ബാംഗ്ലൂരിലെ ജയിലിലാക്കിയെന്ന് പറയുന്നത് എന്തിനാണ്? ആരോടും വൈരാഗ്യം ഇല്ല; ഉപ്പും മുളകും നശിപ്പിക്കാതിരുന്നാൽ മതി; സംവിധായകനോട് മുടിയൻ ഋഷി

‘പലരും പാർട്ടിയിൽ വരികയും പോകുകയും ചെയ്യുന്നുണ്ട്. മോദി അധികാരത്തിലിരിക്കുന്നത് കൊണ്ട് എന്തെങ്കിലും ഗുണം ലഭിക്കാൻ വേണ്ടി പാർട്ടിയിൽ ചേർന്ന കുറേ അധികം ആളുകളുമുണ്ട്. അവരെയെല്ലാം ചേർത്ത് നിർത്തുകയും സ്റ്റേജിൽ സ്ഥാനം കൊടുക്കുകയും ചെയ്യുന്നുണ്ട് സംസ്ഥാന പ്രസിഡന്റായ വ്യക്തി.’- എന്നും മേജർ രവി കു റ്റ പ്പെടുത്തി.

തന്റെ കാര്യം വിട്ടേക്കാം, എന്നാൽ ശോഭ സുരേന്ദ്രൻ ബി.ജെ.പിയെ സംബന്ധിച്ച് ചെറിയ വ്യക്തിയല്ല. ആറ്റിങ്ങലിലും പാലക്കാടും അവരത് തെളിയിച്ചിട്ടുള്ളതാണ്. ഷാഫി പറമ്പിലിനോട് മത്സരിച്ച് രണ്ടാം സ്ഥാനത്ത് എത്തുക എന്നതിനെ
അംഗീകരിക്കാതിരിക്കാനാകില്ലെന്നും മേജർ രവി പറഞ്ഞു.

‘ഇവിടെ ഒരു കേന്ദ്രമന്ത്രിയുണ്ട്. വി മുരളീധരൻ, അദ്ദേഹത്തിന് ഇതിൽ ഇടപെടാനാകില്ലേ. അദ്ദേഹം ഇതിൽ ഇടപെടണം. മാറി നിൽക്കുന്നവരെ കൂടെ നിർത്താനുള്ള തന്ത്രങ്ങളെല്ലാം അദ്ദേഹത്തിനറിയാം.’ എന്ത് കൊണ്ട് അദ്ദേഹമിത് ചെയ്തില്ല എന്നാണ് ഞാൻ ചോദിക്കുന്നതെന്നും മോജർ രവി ചോദ്യം ചെയ്തു.

അതേസമയം, പാർട്ടിയിൽ വരുന്ന എല്ലാവർക്കും സ്ഥാനമാനങ്ങൾ കൊടുക്കാൻ കഴിയില്ല എന്ന് സംസ്ഥാന പ്രസിഡന്റ് പറഞ്ഞതിനെ താൻ അംഗീകരിക്കുന്നു. രാജസേനനോ ഭീമൻരഘുവോ പാർട്ടിയിൽ നിന്ന് പോയാലും വലിയ ചലനമൊന്നും ഉണ്ടാക്കില്ലെന്നും മേജർ രവി അഭിപ്രായപ്പെട്ടു.


എന്നാൽ ശോഭ സുരേന്ദ്രനെ പോലെ എത്രയോ കാലമായി ഈ പാർട്ടിക്ക് വേണ്ടി പ്രവർത്തിക്കുന്ന ഒരു വ്യക്തിക്ക് ഇതുപോലൊരു അനുഭവം വന്നത് സംസ്ഥാന നേതൃത്വത്തിന്റെ കഴിവുകേടാണെന്നാണ് മേജർ രവി പറഞ്ഞത്.

പ്രിയമുള്ളവരെ കൂടുതൽ വിനോദ വാർത്തകൾക്കായി നമ്മുടെ യൂടൂബ് ചാനലും കൂടി ഒന്നു സബ്‌സ്‌ക്രൈബ് ചെയ്‌തേക്കണെ

Advertisement