തൃശ്ശൂര്‍: അച്ഛന് ചോറുവാരി കൊടുത്തു കൊണ്ടുള്ള ഒരു കിടുക്കാച്ചി കുഞ്ഞാവയുടെ വീഡിയൊ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. അറിയാതെ അച്ഛന്‍ ഒന്നു പറഞ്ഞതാ വിശക്കുന്നു എന്ന്. ഇതു കേട്ട കുഞ്ഞവയ്ക്കു അങ്ങനെ ചുമ്മതിരിക്കാന്‍ പറ്റുവോ. വിശക്കുന്നു എന്നു പറഞ്ഞത് അച്ഛനല്ലെ. പിന്നെ കുഞ്ഞാവ ഒന്നും ചിന്തിച്ചില്ല. ഒരു പാത്രം നിറയെ ചോറ് എടുത്തു കൊണ്ടു വന്ന് അതു മുഴുവന്‍ അച്ഛനെ വരി ഊട്ടി. കുഞ്ഞി കയ്യ് കൊണ്ട് ഉരുട്ടി ഉരുട്ടി അച്ഛനു വയറു നിറയും വരെ കഴിപ്പിച്ചു ഈ കുഞ്ഞാവ. പക്ഷേ അതൊന്നുമല്ല രസം ചോറു വാരിയുട്ടുന്നതിനിടയില്‍ കുഞ്ഞാവയുടെ കുഞ്ഞു വായില്‍ നിന്നു വരുന്ന അഡാറ് ഡയലോഗുകളാണ് ഇപ്പോള്‍ സോഷില്‍ മീഡിയ കീഴടക്കിരിക്കുന്നത്.
‘വിശക്കുന്നുന്ന് പറഞ്ഞിട്ടു ചോറെടുത്തോണ്ടു വന്നതല്ലെ… തിന്നോ എന്നു പറഞ്ഞാണ് അച്ഛനെ ചോറ് ഊട്ടിക്കുന്നത്. കുഞ്ഞിന്റെ കുട്ടിക്കുറുമ്പിനെല്ലാം നിന്നു കൊടുക്കുകയാണ് ഈ അച്ഛന്‍. ചോറു വരി കൊടുത്തപ്പോള്‍ മതി എന്നു പറഞ്ഞ അച്ഛനോടു കുഞ്ഞാവ ഒരു അഡാറ് ഡയലോഗ് പറയുന്നുണ്ട്. കാശ് കൊടുത്തു മേടിച്ചതല്ലെ തൂത്തു വാരി തിന്നോ എന്ന്. ചിരിയടക്കാനാവാതെ അറിയാതെ വാ തുറന്നു പോകുകയാണ് ഈ അച്ഛന്‍. ഏതായാലും ഈ വിഡിയോ ഇപ്പോള്‍ ഫേസ്ബുക്കിലും വാട്‌സ് ആപ്പിലും ഒക്കെ പറപറക്കുകയാണ്.