താന്‍മുലം അബദ്ധത്തില്‍ മിരിച്ച പാപ്പാന്റെ ചെരിപ്പ് തുമ്പിക്കയ്യില്‍ മുറുക്കി ചുണ്ടോട് പിടിച്ച് തലകുമ്പിട്ട് ഒരേ നില്‍പ്പ്; നെഞ്ച് തകര്‍ക്കുന്ന കണ്ണീര്‍ക്കാഴ്ചയായി പാപ്പാനോടുള്ള ആനയുടെ മാപ്പപേക്ഷ

39

കോട്ടയം: ഇക്കഴിഞ്ഞ ദിവസം കേരളക്കരയെ ഒന്നടങ്കം സങ്കടത്തിലാഴ്ത്തിയ ഒരു ദാരുണ മരണമാണ് കോട്ടയത്ത് നടന്നത്. അടിതെറ്റി വീണ പാപ്പാന്റെ മുകളിലേയ്ക്ക് ആന ഇരുന്ന് പാപ്പാന്‍ മരിച്ച സംഭവം.

വാര്‍ത്ത കേള്‍ക്കുന്നവരുടെയെല്ലാം മനസില്‍ വിങ്ങലായി നില്‍ക്കുകയാണ് ആ ആനയും പാപ്പാനും. ഇപ്പോഴിതാ അതിനേക്കാള്‍ വേദനയും സഹതാപവും തോന്നുന്ന മറ്റൊരു കാഴ്ചകൂടി ഇതുമായി ബന്ധപ്പെട്ട് പുറത്തു വരുന്നു.

Advertisements

കുളിപ്പിക്കാന്‍ കിടത്തുമ്പോള്‍ ആനയുടെ അടിയിലേക്കു തെന്നി വീണാണ് പാപ്പാന്‍ മരിച്ചത്.

പാപ്പാന്‍ അരുണ്‍പണിക്കരുടെ മരണശേഷം അദ്ദേഹത്തിന്റെ ചെരിപ്പുകളിലൊന്നു തുമ്പിക്കൈയോടു ചേര്‍ത്തു പിടിച്ച് നില്‍ക്കുന്ന ഭാരത് വിശ്വനാഥന്‍ എന്ന ആനയുടെ ചിത്രങ്ങളാണ് കണ്ണീര്‍ കാഴ്ചയാവുന്നത്.

ചെരിപ്പുകളിലൊന്ന് തുമ്പിക്കൈയില്‍ എടുത്ത ശേഷം കൊമ്പോടു ചേര്‍ത്തു പിടിക്കുന്ന കാഴ്ച അങ്ങേയറ്റം വേദനാജനകമാണ്. താഴെപ്പോകുമ്പോള്‍ വീണ്ടും എടുത്തു തുമ്പിക്കൈയില്‍ വയ്ക്കും.

ഇതിനിടെ പാപ്പാന്മാരില്‍ ഒരാള്‍ ചെരിപ്പെടുത്തു മാറ്റാന്‍ ശ്രമിച്ചെങ്കിലും ആന തെല്ലും സമ്മതിക്കുന്നില്ല. ചെരുപ്പ് കൊമ്പോട് ചേര്‍ത്ത് കൊണ്ടു നടക്കുകയാണ്.

കണ്ടു നില്‍ക്കുന്നവരെ പോലും സങ്കട കടലില്‍ ആഴ്ത്തുകയാണ് ആന. പാപ്പാന്‍ വീണത് അറിയാതെയാണ് ആന നിലത്തിരുന്നത്. കുളിപ്പിക്കുന്നതിനിടെ കിടക്കാന്‍ നിര്‍ദേശിച്ച് അരുണ്‍ വടികൊണ്ട് ആനയുടെ ദേഹത്ത് തട്ടി.

ആന കിടക്കാന്‍ ശ്രമിക്കുന്നതിനിടെ സമീപം നിന്നിരുന്ന അരുണ്‍ കാലു തെന്നി ആനയുടെ അടിയിലേക്ക് വീഴുകയായിരുന്നു.

പാപ്പാന്‍ വീണത് അറിയാതെ പിന്‍കാല്‍ മടക്കി കിടന്ന ആനയുടെ അടിയില്‍പെട്ട അരുണ്‍ തല്‍ക്ഷണം മരിച്ചു.

പാപ്പാന്‍ അടിയില്‍പെട്ടതറിഞ്ഞ ആന പൂര്‍ണമായും കിടക്കാതെ മുന്‍കാലുകളില്‍ ഉയര്‍ന്നു നിന്നു. ഇതിന്റെ വിഡിയോയും പുറത്തുവന്നിരുന്നു.

വിഡിയോ: കടപ്പാട് മാതൃഭൂമി

Advertisement