ഏഴാം ക്ലാസില്‍ പഠിക്കുമ്പോള്‍ മാതാപിതാക്കള്‍ അപകടത്തില്‍ മരിച്ചു, എന്നിട്ടുംവിധിയോട് പൊരുതിയ ഇലക്കിയ ഇപ്പോള്‍ കൊല്ലം അസിസ്റ്റന്റ് കളക്ടര്‍

94

കൊല്ലം:ഏഴാം ക്ലാസില്‍ പഠിക്കുന്ന വേളയില്‍ മാതാപിതാക്കളെ നഷ്ടമായ ഇലക്കിയ കൊല്ലം അസിസ്റ്റന്റ് കളക്ടറായി ചുമതലയേറ്റു. തമിഴ്‌നാട്ടിലെ വെല്ലൂര്‍ ജില്ലക്കാരിയായ ഇലക്കിയയുടെയും അനുജത്തിയായ പൂങ്കതിരിന്റെയും അനുജനായ പുകഴേന്തിയുടെയും ജീവിതം മാറ്റിമറിച്ചത് കാര്‍ അപകടത്തില്‍ അച്ഛന്‍ ശേഖറിനും അമ്മ വിക്ടോറിയും നഷ്ടമായ സംഭവമായിരുന്നു.

മാതാപിതാക്കളെ നഷ്ടമായ ഇലക്കിയയുടെയും സഹോദരങ്ങളുടെയും ഉത്തരവാദിത്വം പിന്നീട് മാതൃസഹോദരി വേദനായകിയും ഭര്‍ത്താവ് റെയ്മണ്ടും ഏറ്റെടുത്തു. സൈനികനായ പിതാവിന്റെ പെന്‍ഷനു വേണ്ടി ഇലക്കിയയും സഹോദരങ്ങളും ഒരുപാട് ശ്രമിച്ചു. പക്ഷേ ഇലക്കിയക്ക് 18 ാം വയസ് പൂര്‍ത്തിയായതിന് ശേഷം മാത്രമാണ് പെന്‍ഷന്‍ ലഭിച്ചു തുടങ്ങിയത്. 12 ാം വയസില്‍ അച്ഛനെ നഷ്ടമായ ഇലക്കിയയെയും സഹോദരങ്ങളയെയും വളര്‍ത്താന്‍ മാതൃസഹോദരി വേദനായകി ഏറെ കഷ്ടപ്പെട്ടു.

Advertisements

വേദനായകി ചിത്തിയുടെ സ്വപ്നമായിരുന്ന ഇലക്കിയയെ കളക്ടറാക്കണമെന്നത്. ഏറെ കഷ്ടപ്പാടുകളുണ്ടായിട്ടും ഇലക്കിയയുടെയും സഹോദരങ്ങളുടെയും ആഗ്രഹത്തിനും ചിത്തിയും ചിറ്റപ്പനും എതിരു നിന്നില്ല.

ഇംഗ്ലിഷ് സാഹിത്യ പഠനത്തിന് താത്പര്യം പ്രകടിപ്പിച്ച് ഇലക്കിയയെ അതിനു ചേര്‍ത്തു. പിന്നീട് എംഎസ്ഡബ്യൂവിന് ചേര്‍ന്ന ഇലക്കിയയുടെ മനസില്‍ ചിത്തിയുടെ സ്വപ്നം വീണിരുന്നു. ചിത്തിയുടെ സ്വപ്നം ഇലക്കിയുടെ സ്വപ്നമായി മാറിയപ്പോള്‍ 2016ല്‍ 298ാം റാങ്കോടെ സിവില്‍ സര്‍വീസ് മോഹവും സഫലമായി. ആദ്യ ചാന്‍സില്‍ സിവില്‍ സര്‍വീസ് കരസ്ഥമാക്കി ഇലക്കിയ 2017 ബാച്ചിലെ ഓഫീസറാണ്. കൊല്ലത്തെ അസിസ്റ്റന്റ് കളക്ടറായി ഇലക്കിയ സിവില്‍ സര്‍വീസ് കരിയറിന് തുടക്കമിട്ടു.

തമിഴ് സാഹിത്യമെന്ന അര്‍ത്ഥം വരുന്ന ഇലക്കിയൂടെ പരന്ന വായനയും കഠിനാധ്വാനവുമാണ് സിവില്‍ സര്‍വീസിലേക്ക് എത്തപ്പെടുന്നതിന് സഹായിച്ചത്.

Advertisement