തെറ്റ് പറ്റി, മാപ്പ്; വ്യത്യസ്തനായി ഹിറ്റ്മാന്‍ രോഹിത്

49

ന്യൂസിലാന്‍ഡിനെതിരേ നാണംകെട്ട തോല്‍വി വഴങ്ങിയ ഇന്ത്യന്‍ ടീമിന് വിവിധ ഭാഗങ്ങളില്‍ നിന്ന് രൂക്ഷമായ വിമര്‍ശനങ്ങളാണ് നേരിടുന്നത്. തോല്‍വി വഴങ്ങിയതാണെങ്കില്‍ സമ്മതിക്കാം ഇത് 92 റണ്‍സിന് ഓള്‍ ഔട്ടായത് ഒരിക്കലും അംഗീകരിക്കാനാകില്ലെന്നാണ് ആരാധകര്‍ പറയുന്നത്.

Advertisements

ഇന്ത്യക്കെതിരെ ഇത്രയേറെ പന്തുകള്‍ ബാക്കി നില്‍ക്കെ ഒരു ടീം വിജയം നേടുന്നത് ചരിത്രത്തിലാദ്യമായാണ്. ബാക്കിയുള്ള പന്തുകളുടെ അടിസ്ഥാനത്തില്‍ ഇന്ത്യയുടെ ഏറ്റവും വലിയ തോല്‍വിയാണ് ന്യൂസിലാന്‍ഡിനെതിരെ ഇന്ന് വഴങ്ങിയത്.

വിരാട് കോഹ്ലിക്ക് വിശ്രമം അനുവദിച്ചതിനെ തുടര്‍ന്ന് ക്യാപ്റ്റന്‍ സ്ഥാനത്തെത്തിയ രോഹിത് ശര്‍മ്മ തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് രംഗത്ത് വന്നിരിക്കുകയാണ്. ഇന്ത്യന്‍ ടീമിന്റെ ഏറ്റവും മോശം ബാറ്റിംഗ് പ്രകടനങ്ങളിലൊന്നാണ് ഹാമില്‍ട്ടണില്‍ ഉണ്ടായതെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നും രോഹിത് പറഞ്ഞു. ചില ഷോട്ടുകള്‍ കളിക്കുന്നില്‍ താനടക്കമുള്ളവര്‍ പരാജയപ്പെട്ടു. അങ്ങിനെ വരാന്‍ പാടില്ലായിരുന്നു. മാപ്പ്. ആരാധകരുടെ വിമര്‍ശനങ്ങളേറ്റു വാങ്ങി രോഹിത് പറഞ്ഞു.

ആദ്യ മൂന്ന് ഏകദിനങ്ങളും തോറ്റ ന്യൂസിലാന്‍ഡ് നാലാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് നാണംകെട്ട തോല്‍വിയാണ് സമ്മാനിച്ചത്. എട്ട് വിക്കറ്റിനാണ് ഹാമില്‍ട്ടണില്‍ നടന്ന നാലാം ഏകദിനത്തില്‍ ന്യൂസിലന്‍ഡ് ഇന്ത്യയെ തോല്‍പ്പിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 30.5 ഓവറില്‍ 92 റണ്‍സിന് പുറത്തായി. 212 പന്തുകള്‍ ബാക്കി നില്‍ക്കെ 2 വിക്കറ്റ് മാത്രം നഷ്ടത്തില്‍ ന്യൂസിലാന്‍ഡ് ലക്ഷ്യം കണ്ടു.

ന്യൂസിലാന്‍ഡ് നിരയില്‍ അഞ്ച് വിക്കറ്റ് വീഴ്ത്തിയ ട്രെന്റ് ബോള്‍ട്ടിന്റെ മാസ്മരിക ബോളിംഗ് പ്രകടനമാണ് ഇന്ത്യയ്ക്ക് തിരിച്ചടിയായത്. ഇരുന്നൂറാം ഏകദിനം കളിക്കാനിറങ്ങിയ രോഹിത് ശര്‍മ ശിഖര്‍ ധവാന്‍ 20 പന്തില്‍ 13 റണ്ണെടുത്ത് പുറത്തായപ്പോള്‍ ഏകദിനമത്സരത്തില്‍ അരങ്ങേറ്റം കുറിച്ച ശുഭ്മാന്‍ ഗില്ലിന് 9 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ. അമ്പാട്ടി റായുഡുവും ദിനേശ് കാര്‍ത്തിക്കും സംപൂജ്യരായി മടങ്ങിയപ്പോള്‍ കേദാര്‍ ജാദവും ഭുവനേശ്വര്‍ കുമാറും ഒരു റണ്ണെടുത്ത് മടങ്ങി. 23 പന്തില്‍ ഏഴ് റണ്‍സെടുത്താണ് പുറത്തായത്.

മറുപടി ബാറ്റിങ്ങില്‍ മാര്‍ട്ടിന്‍ ഗപ്റ്റില്‍ (14), കെയ്ന്‍ വില്യന്‍സണ്‍ (11), എന്നിവര്‍ പുറത്തായെങ്കിലും ഹെന്റി നിക്കോള്‍സ് (42 പന്തില്‍ 30) റോസ് ടെയിലര്‍ (37) എന്നിവര്‍ കിവീസിനെ വിജയത്തിലെത്തിക്കുകയായിരുന്നു.

Advertisement