അവന്‍ മുമ്പേ പോകുവാ.. അതിന് ആരും സങ്കടപ്പെടേണ്ട: കണ്ടുനിന്നവരുടെയെല്ലാം കണ്ണ് നനയിച്ച് മകന്റെ മൃതദേഹത്തിന് മുന്നില്‍ അമ്മയുടെ വിടവാങ്ങല്‍ പ്രസംഗം

46

കോട്ടയം: വേര്‍പാടുകള്‍ വേദനാജനകമാണ്. എന്നാല്‍ സ്വന്തം മകന്റെ വിയോഗം ദൈവീക പദ്ധതിയായി കണ്ട് സന്തോഷത്തോടെ അവനെ മടക്കിയയക്കാന്‍ ആവശ്യപ്പെടുന്ന ഒരമ്മയെയാണ് കഴിഞ്ഞ ദിവസം അപകടത്തില്‍ മരിച്ച വിനു കുര്യന്‍ എന്ന യുവാവിന്റെ ശവസംസ്‌കാര ശിശ്രൂഷയില്‍ കൂടി നിന്നവര്‍ കണ്ടത്.

സ്‌കൂള്‍ അധ്യാപികയായ മറിയാമ്മ ജേക്കബാണ് 25 വയസുള്ള തന്റെ മകന്റ മൃതദേഹത്തിന് മുന്നില്‍ ദൈവവിശ്വാസത്തില്‍ കരുത്താര്‍ജ്ജിച്ച് പ്രസംഗിച്ചത്.

Advertisements

‘ഈ കള്ളക്കുട്ടന്‍ ഈ വീടിന്റെ മുറ്റത്തുകൂടി എന്നെ ഒത്തിരി ഓടിച്ച് കളിച്ചതാ, ദൈവത്തിന്റെ ഇഷ്ടപ്രകാരം അവന്‍ മുമ്പേ പോകുകാ..അതിന് ആരും സങ്കടപ്പെടേണ്ട..’ നെഞ്ചുവിങ്ങുമ്പോഴും കരുത്തുചോരാതെ, സഹനത്തിന്റെ മൂര്‍ത്തരൂപമായി ആ അമ്മ സംസാരിച്ച് തുടങ്ങുമ്പോള്‍ തന്നെ നാമറിയാതെ കണ്ണുനിറഞ്ഞുതൂവും.. വിനുവിന്റെ സഹോദരന്‍ ജോ ആണ് അമ്മയുടെ പ്രസംഗം ഫെയ്‌സ്ബുക്കില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്.

മരണപ്പെട്ട വിനു ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ് ജേതാവാണ്. 2014ല്‍ കശ്മീരില്‍ നിന്ന് കന്യാകുമാരി വരെ കാറില്‍ 52 മണിക്കൂര്‍ 58 മിനിറ്റ് കൊണ്ട് പൂര്‍ത്തിയാക്കിയാണ് വിനും നേട്ടം കൈവരിച്ചത്.

Advertisement