രോഹിതോ കോഹ്ലിയോ? ആരാണ് ഏറ്റവും മികച്ചത്; ഭാജിയുടെ മറുപടി

22

ക്രിക്കറ്റ് ലോകത്ത് ബാറ്റിങ് റെക്കോര്‍ഡുകള്‍ കാല്‍ക്കീഴിലാക്കി സാക്ഷാല്‍ സച്ചിന്‍ ടെണ്ടുല്‍ക്കറിന്റെ ഉത്തമ പിന്‍ഗാമിയാണെന്ന് തെളിയിച്ച് അതിവേഗം മുന്നേറിക്കൊണ്ടിരിക്കുകയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി.

Advertisements

കഠിനാധ്വാനം കൊണ്ട് ക്രിക്കറ്റ് ലോകത്തിന്റെ പടവുകള്‍ താണ്ടിക്കൊണ്ടിരിക്കുന്ന താരം സമകാലീന ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാനായി തുടരുകയാണ്.

അതേസമയം, ഇന്ത്യയില്‍ നിന്ന് തന്നെ മറ്റൊരു താരവും ബാറ്റിങ്ങില്‍ പുതിയ റെക്കോര്‍ഡുകള്‍ താണ്ടിേെക്കാണ്ടിരിക്കുകയാണ്. കോഹ്ലിയുടെ അസാന്നിധ്യത്തില്‍ ടീമിനെ നയിക്കാന്‍ ചുമതലപ്പെട്ടുള്ള രോഹിത് ശര്‍മ്മയാണ് ഈ താരം. അന്താരാഷ്ട്ര ടി20 മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരമെന്ന റെക്കോര്‍ഡ് ന്യൂസിലാന്‍ഡുമായുള്ള പരമ്പരയോടെ രോഹിതിന്റെ പേരിലായിരുന്നു.

ഹിറ്റ്മാന്‍ എന്നു വിളിപ്പേരുള്ള രോഹിത് ശര്‍മ്മയാണോ അതോ വിരാട് കോഹ്ലിയാണോ ഏറ്റവും മികച്ചതെന്ന ചോദ്യം പലപ്പോഴായി ഉയരാറുണ്ട്. മുന്‍ ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിങ്ങിന്റെ മറുപടിയാണ് ഇപ്പോള്‍ രണ്ടു കൂട്ടരുടെയും ആരാധകരെ തെല്ലൊന്നടങ്ങാന്‍ പ്രേരിപ്പിച്ചിരിക്കുന്നത്.

വിസ്മയിപ്പിക്കുന്ന താരങ്ങളാണ് കോഹ്ലിയും രോഹിതും എന്ന കാര്യത്തില്‍ തര്‍ക്കമില്ല. അവരുടെ റെക്കോര്‍ഡുകള്‍ തന്നെ എന്താണ് അവരെന്നതിന് സാക്ഷ്യപ്പെടുത്തുന്നു.

രോഹിത് പ്രതിഭാധനനായ താരമാണെങ്കില്‍ കോഹ്ലി കഠിനാധ്വാനിയാണ്. കഴിവിന്റെ കാര്യത്തില്‍ ചിലപ്പോള്‍ കോഹ്ലി രോഹിതിന് പിന്നിലായിരിക്കും. എന്നാല്‍, കോഹ്ലി തന്റെ സ്വതസിദ്ധമായ കഠിനാധ്വാനത്തിലൂടെ രോഹിതിനെ പിന്നിലാക്കുകയും ചെയ്യും. ഭാജി പറഞ്ഞു.

ഇക്കാരണം കൊണ്ട് തന്നെ ആരാണ് മികച്ച താരമെന്ന് കണ്ടെത്തുക പ്രയാസമാണ്. രണ്ട് പേരും ഇന്ത്യയ്ക്കായി തന്നെ കളിക്കുന്നു. ഒരാള്‍ ഓപ്പണറായി കളിക്കുമ്പോള്‍ അദ്ദേഹത്തിന് കൂടുതല്‍ പന്തുകള്‍ ലഭിക്കുന്നു. മറ്റൊരാള്‍ ടീം തകര്‍ച്ചയിലായിരിക്കുമ്പോള്‍ കരയറ്റാന്‍ വേണ്ടി കളിക്കുന്നു. ഹര്‍ഭജന്‍ കൂട്ടിച്ചേര്‍ത്തു.

Advertisement