പെരന്ധൂര്‍ കനാല്‍
കൊച്ചിയിലാണ് പെരന്ധൂര്‍ കനാല്‍ സ്ഥിതിചെയ്യുന്നത്. ഈ സ്ഥലത്തെ നാട്ടുകാരുടെ ഉറക്കംക്കെടുത്തുന്നത് ഒരു യുവാവിന്റെ പ്രേതമാണ്. രാജഭരണ കാലത്ത് വധുത മത്തായി എന്ന യുവാവ് ഒരു പെണ്‍കുട്ടിയോട് മോശമായി പെരുമാറി. പെണ്‍കുട്ടി വിവരം രാജാവിനെ അറിയിക്കുകയും രാജാവ് യുവാവിനെ വധിക്കാന്‍ വിധിക്കുകയും ചെയ്തു. തുടന്ന് യുവാവിനെ പെരന്ധൂര്‍ കനാലിന് സമീപത്തായി തൂക്കിക്കൊന്നു. എന്നാല്‍ ഇതിനു ശേഷം യുവാവിന്റെ പ്രേതം കനാലിന് സമീപത്തായി അലഞ്ഞു തിരിഞ്ഞു നടക്കുകയാണ്. ഇപ്പോഴും രാത്രയില്‍ ഇതുവഴി ഒറ്റയ്ക്ക് യാത്രചെയ്യാന്‍ ആരും ധൈര്യപ്പെടാറില്ല.
ലക്കടിയിലെ കരിന്തണ്ടന്‍
വയനാട്ടിലെ ആദിവാസി ഊരുകളിലേക്ക് ഇറങ്ങിച്ചെല്ലുമ്ബോള്‍ കാടിന്റെ മക്കള്‍ ഉത്സാഹത്തോടെ പറയുന്ന ഒരു കഥയുണ്ട്. താമരശ്ശേരി ചുരത്തിന്റെ പിതാവായ കരിന്തണ്ടന്‍ എന്ന ആദിവാസി മൂപ്പന്റെ കഥ. ചതിയില്‍പ്പെടുത്തി ബ്രിട്ടീഷുകാര്‍ വെടിെവച്ചുകൊന്ന ആദ്യരക്തസാക്ഷി. ഓരോ ആദിവാസിക്കും ഇപ്പോള്‍ കരിന്തണ്ടന്‍ ഒരു വീരനായകനാണ്. ഒമ്ബത് കൊടിയ ഹെയര്‍പിന്‍ വളവുകള്‍ കയറിയുമിറങ്ങിയും 14 കിലോമീറ്റര്‍ ദൂരത്തില്‍ പശ്ചിമഘട്ടത്തിലെ ഏറ്റവും മനോഹരമായ കാഴ്ചകളുടെ വിരുന്നൊരുക്കി താമരശ്ശേരി ചുരം.
അത് പിന്നിടുന്നതോടെ കരിന്തണ്ടന്റെ ഓര്‍മകളുടെ ശേഷിപ്പുകള്‍ തെളിഞ്ഞുതുടങ്ങും. കല്പറ്റയിലേക്കുള്ള വഴിയില്‍ റോഡിന്റെ ഇടതുവശത്താണ് കരിന്തണ്ടനെ ബന്ധിച്ചിരുന്ന ചങ്ങലമരം. ശരീരം വെടിയുണ്ടകളാലും ആത്മാവ് ചങ്ങലകളാലും ബന്ധിക്കപ്പെട്ടവനായി കരിന്തണ്ടന്‍ അവിടെ നിലകൊള്ളുന്നു എന്നാണ് വിശ്വാസം. കരിന്തണ്ടന്‍തറയുടെ പിറകിലായി മൂപ്പനെ അടക്കംചെയ്ത ശ്മശാനത്തില്‍നിന്ന് ഇരുട്ടിനൊപ്പമുയരുന്ന രാക്കൂക്ക് കേള്‍ക്കാം.
ട്രിച്ചൂര്‍ വനം എന്ന പ്രേതക്കാട്
നല്ല പച്ചപ്പുകളാല്‍ കണ്ണിനും മനസിനും ഒരുപോലെ സുഖം പകരുന്ന കാഴ്ചയാണ് വനത്തിന്. എന്നാല്‍ ട്രിച്ചൂര്‍ വനം പകല്‍ നേരത്ത് മാത്രമാണ് മനസിനും കണ്ണിനും സുഖം പകരുക. കാരണം എന്താണെന്നല്ലേ. രാത്രിയുടെ ഇരുട്ടില്‍ അലഞ്ഞു തിരിയുന്ന ഒരു ഏഴു വയസുകാരന്റെ ആത്മാവ് ഈ വനത്തിലുണ്ട്. പലരും കുട്ടിയുടെ പ്രേതത്തെ കണ്ടിട്ടുണ്ട്. ഏഴു വയസുകാരന്‍ ഈ വനത്തില്‍വെച്ച് മരിച്ചുവെന്നാണ് പറയപ്പെടുന്നത്. എന്നാല്‍ ഈ ആത്മാവ് ആരെയും ഉപദ്രവിക്കില്ലെന്നാണ് പറഞ്ഞു കേള്‍ക്കുന്നത്.
ബോണക്കാട് പ്രേത ബംഗ്ളാവ്
തിരുവനന്തപുരം ജില്ലയിലെ അഗസ്ത്യാര്‍കൂടം മലനിരകളുടെ തൊട്ട് താഴെയുള്ള മനോഹരമായ ഒരു പ്രദേശമാണ് ബോണക്കാട്. പ്ലാന്റേഷന്‍ പച്ചപ്പും കാറ്റും തണുത്ത കാലാവസ്ഥയും ബോണക്കാട് ഗ്രാമത്തെ കൂടുതല്‍ സുന്ദരിയാക്കുന്നു. ബ്രിട്ടീഷ് ഭരണകാലത്ത് നിര്‍മിച്ചെന്ന് വിശ്വസിക്കപ്പെടുന്ന ഒരു ബംഗ്ലാവും ബോണക്കാടുണ്ട്. ബംഗ്ലാവ് ജിബി 25 എന്നപേരിലാണ് ഇത് അറിയപ്പെടുന്നത്. വിജനമായ പ്രദേശത്തെ ഈ ബംഗ്ലാവിനെ ചുറ്റിപ്പറ്റി നിരവധി കഥകളാണുള്ളത്. രാത്രികളില്‍ അമാനുഷിക ശക്തികളുടെ വിഹാരകേന്ദ്രമാണിതെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.
ഭാരതത്തിനു സ്വാതന്ത്ര്യം ലഭിച്ച ശേഷവും ഇവിടെ തുടര്‍ന്ന വെള്ളക്കാരനായ എസ്റ്റേറ്റ് മാനേജര്‍ 1951ല്‍ പുതിയൊരു ബംഗളാവ് പണിത് കുടുംബ സമേതം അതിലേക്ക് താമസം മാറുന്നു. താമസം തുടങ്ങി കുറച്ചു നാളുകള്‍ക്കുള്ളില്‍ തന്നെ മാനേജരുടെ 13 വയസ്സുള്ള മകള്‍ ദുരൂഹമായ സാഹചര്യത്തില്‍ മരണപ്പെടുന്നു. ഈ സംഭവത്തിനു ശേഷം മാനേജരും കുടുംബവും ഇന്‍ഡ്യയിലെ വാസം മതിയാക്കി ലണ്ടനിലേക്ക് മടങ്ങുന്നു. തുടര്‍ന്ന് ഈ ബംഗളാവില്‍ താമസിച്ച പലരും രാത്രി കാലങ്ങളില്‍ ബംഗളാവിനുള്ളിലും പരിസരത്തും ഒരു പെണ്‍കുട്ടിയെ കണ്ടത്രേ. . ഈ സംഭവങ്ങള്‍ നടന്ന് ദശകങ്ങള്‍ക്കിപ്പുറവും രാത്രി കാലങ്ങളില്‍ ഇവിടെ നിന്ന് അലര്‍ച്ചയും നിലവിളികളും പൊട്ടിച്ചിരികളും ജനല്‍ ചില്ലുകള്‍ തകരുന്ന ശബ്ദവും കേട്ടു കൊണ്ടിരിക്കുന്നു.
കാര്യവട്ടത്തെ പ്രേതക്കുളം
കാര്യവട്ടത്തെ ഹോസ്റ്റല്‍ ജീവിതകാലത്ത് ഹൈമവതിയെക്കുറിച്ച് കേള്‍ക്കാത്തതായി ആരും ഉണ്ടാവില്ല. തിരുവനന്തപുരം കാര്യവട്ടം കാമ്ബസിലെ കുട്ടികളുടെ പേടിസ്വപ്നമായിരുന്നു ഹൈമവതിക്കുളവും അവിടുത്തെ യക്ഷിയും. ബ്രാഹ്മണ കുടംബത്തില്‍ പിറന്ന ഹൈമവതി അതിസുന്ദരിയായിരുന്നു. കാര്യവട്ടം കാമ്ബസ് സ്ഥിതി ചെയ്യുന്ന പ്രദേശത്തായിരുന്നു ഹൈമവതിയുടെ വീട്. താഴ്ന്ന ജാതിയില്‍പ്പെട്ട യുവാവുമായി ഹൈമവതി പ്രണയത്തിലാകുകയും ഇതറിഞ്ഞ അവളുടെ വീട്ടുകാര്‍ യുവാവിനെ തല്ലിക്കൊല്ലുകയും ചെയ്തു .
1950 കളില്‍ അവിടെ താമസിച്ചിരുന്ന ഒരു ബ്രാഹ്മണകുടുംബത്തിലെ സുന്ദരിയായ യുവതിയായിരുന്നു ഹൈമവതി . അന്യജാതിക്കാരനായ ഒരു യുവാവുമൊത്തുള്ള പ്രണയം ഹൈമാവതിയുടെ വീട്ടില്‍ അറിഞ്ഞു . വീട്ടുകാര്‍ ആ ബന്ധം എതിര്‍ത്തതില്‍ മനംനൊന്ത് ഹൈമവതി കുളത്തില്‍ ചാടി ആത്മഹത്യ ചെയ്തു.
ആഗ്രഹം പൂര്‍ത്തിയാക്കാതെ മരിച്ച അവളുടെ പ്രേതം യക്ഷിയായി ആ കാടുകളില്‍ ചുറ്റി തിരിയുന്നുവെന്നും കാര്യവട്ടം കാമ്ബസിലെ ഹോസ്റ്റ്ലില്‍ താമസിക്കുന്നവര്‍ക്ക് ചില സമയത്ത് കാടിനുള്ളില്‍ നിന്നും ഒരു സ്ത്രീയുടെ നിലവിളി കേള്‍ക്കാമത്രെയെന്നുമൊക്കെയായിരുന്നു. ഹൈമവതിയുടെ ഗതികിട്ടാത്ത ആത്മാവ് ഇവിടെ കറങ്ങിനടക്കുകയും നിരവധി ദുരൂഹമരണങ്ങള്‍ നടന്നുവെന്നുമാണ് വാമൊഴി.