പോലീസിനേയും അമ്പരപ്പിച്ച് ഓലപ്പുരയിലെ ജൂനിയര്‍ മൈക്കിള്‍ ജാക്സണ്‍, ഫയാസിന്റെ പെണ്‍ ബന്ധങ്ങള്‍ കേട്ടാല്‍ ഞെട്ടും

276

കൊച്ചി: ഓലപ്പുരയിലെ ജൂനിയര്‍ മൈക്കിള്‍ ജാക്‌സണ്‍ എന്നറിയപ്പെടുന്ന ഫയാസിന് സ്വന്തമായിട്ടുള്ളത് പോലീസിനെ പോലും അമ്പരപ്പിക്കുന്ന സൗഹൃദങ്ങളാണ്. എന്നാല്‍ പെണ്‍ സൗഹൃദങ്ങളെ ദുരുപയോഗം ചെയ്യുകയായിരുന്നു ഇദ്ദേഹം. ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം തുടങ്ങി നവ മാധ്യമങ്ങളില്‍ ചലച്ചിത്ര താരങ്ങളെയും വെല്ലുന്ന ഫോളോവേഴ്‌സാണുള്ളത്. ഇതാണ് പോലീസ് ഉദ്യോഗസ്ഥരെയും അമ്പരപ്പിച്ചത്.

ഡിജെമാരില്‍ ഏറ്റവും വിലകൂടിയ താരമെന്നാണ് ഫയാസ് മുബീന്‍ സ്വയം വിശേഷിപ്പിച്ചിരുന്നത്. മൈക്കിള്‍ ജാക്‌സണെപ്പോലെ തനിക്കും മാന്ത്രിക നൃത്തമറിയാമെന്നുമായിരുന്നു പരിചയപ്പെട്ട പലരെയും ധരിപ്പിച്ചു വച്ചത്.

Advertisements



ഫയാസിന്റെ ഓരോ നീക്കങ്ങളും, പ്രവര്‍ത്തികളും ജനതയെ നടുക്കും വിധത്തിലായിരുന്നു. ഇരുനിറത്തില്‍ ജനിച്ച ഫയാസ് ഫോട്ടോ ഷോപ്പിന്റെ സഹായത്തോടെ തൂവെള്ള നിറത്തിലുള്ള ചിത്രങ്ങള്‍ മാത്രമാണ് പങ്ക് വെച്ചിരുന്നത്. പെണ്‍കുട്ടികള്‍ ചോദിച്ചാല്‍ മാത്രം നല്‍കാനായി 500ഓളം ചിത്രങ്ങളാണ് എഡിറ്റു ചെയ്ത് കൊണ്ടു നടന്നിരുന്നത്. അതോടൊപ്പം ചെറിയ കളവും നടത്തി വന്നിരുന്നു.

ഡിജെയെന്ന് അവകാശപ്പെട്ടിരുന്ന എറണാകുളത്തെ മുന്തിയ ഹോട്ടലില്‍ ഒരാള്‍ക്ക് ഡിജെയില്‍ പങ്കെടുക്കാന്‍ ഇരുപത്തി അയ്യായിരം രൂപ വരെ നല്‍കണം. തന്നെ ആരും തേടി വരാതിരിക്കാനാണ് വിലകൂടിയ ഹോട്ടലിന്റെ കാര്യം പറഞ്ഞിരുന്നത്.

എന്നാല്‍ ഈ ഹോട്ടലിന്റെ പിന്നിലുള്ള രണ്ട് സെന്റ് ഭൂമിയിലെ ഓലപ്പുരയിലായിരുന്നു ഫയാസിന്റെ താമസം. പെണ്‍കുട്ടികളെ മിസ്ഡ് കോളിലൂടെ പരിചയപ്പെടും. പിന്നീട് ഫേസ്ബുക്ക് വഴിയും വാട്‌സ്ആപ്പ് വഴിയും ബന്ധം ശക്തമാക്കും. അടുപ്പം കൂടുന്നവര്‍ പലരും നേരില്‍ക്കാണാന്‍ ആവശ്യപ്പെടുമ്പോള്‍ ബോധപൂര്‍വം ഒഴിഞ്ഞുമാറും. പലപ്പോഴും നൃത്തപരിപാടികള്‍ക്കായി ദീര്‍ഘദൂരയാത്രയിലാണെന്ന് പറയും. വാഹനത്തിന്റെ തിരക്കറിയിക്കാന്‍ പലപ്പോഴും കൊച്ചി നഗരത്തിലൂടെ ബസില്‍ യാത്ര ചെയ്യുന്നതിന്റെ ശബ്ദവും കേള്‍പ്പിക്കും.



പെണ്‍കുട്ടികളോട് വാക്ക് പാലിക്കാനാണ് കവര്‍ച്ച നടത്തി വന്നത്. കൂടുതലും കവരുന്നത് നിരത്തിലിറങ്ങുന്ന പുത്തന്‍ ബൈക്കുകളായിരുന്നു. വിലകൂടിയ ആഢംബര ബൈക്കുള്‍പ്പെടെയുള്ള വാഹനങ്ങള്‍ സ്വന്തമായുണ്ടെന്നായിരുന്നു ഫയാസ് സുഹൃത്തുക്കളോട് പറഞ്ഞിരുന്നത്. പുതിയ ബൈക്ക് വാങ്ങാന്‍ പലരീതിയിലും പണം കണ്ടെത്താന്‍ ശ്രമിച്ചു.

പരാജയപ്പെട്ടതോടെയാണ് സുഹൃത്തിനെയും കൂട്ടി കവര്‍ച്ചക്ക് തീരുമാനിച്ചത്. തുടര്‍ച്ചയായി മൂന്ന് ദിവസം ഇടപ്പള്ളിയിലെ യാര്‍ഡിലെത്തി കാര്യങ്ങള്‍ നേരിട്ട് മനസിലാക്കി. സുരക്ഷാ ഉദ്യോഗസ്ഥനെ പരിചയപ്പെട്ടതിനൊപ്പം ക്യാമറകള്‍ സ്ഥാപിച്ചിരിക്കുന്ന ദിശയും മനസിലാക്കി. രാത്രിയില്‍ പിന്‍ഭാഗത്ത് കൂടിയെത്തി ബൈക്ക് കവരുകയായിരുന്നു. സുഹൃത്തിന് പതിനായിരം രൂപയും നല്‍കി.



വീട്ടിലെ ദാരിദ്ര്യവും ആഢംബരഭ്രമവുമാണ് ഈ ഇരുപതുകാരനെ വഴിതെറ്റിച്ചത്. പിതാവിനെ നേരത്തെ നഷ്ടപ്പെട്ടുവെന്നാണ് ഫയാസ് പോലീസിനു നല്‍കിയ മൊഴി. നാട്ടുകാരുടെ സഹായത്തോടെയാണ് ഫറൂഖിലെ സ്‌കൂളില്‍ പ്ലസ്ടു പഠനം പൂര്‍ത്തിയാക്കിയത്. പിന്നീട് ആഢംബര ഭ്രമത്തിലേക്ക് തിരിയുകയായിരുന്നു. കോഴിക്കോട് നഗരത്തില്‍ തുടരാന്‍ ബിലാത്തിക്കുളത്തെ തൊഴില്‍പരിശീലനകേന്ദ്രത്തില്‍ പഠനം തുടങ്ങി.

സമീപത്തെ ലോഡ്ജില്‍ താമസം. വീട്ടില്‍ നിന്ന് പണമൊന്നും കിട്ടാത്തതിനാല്‍ പഠിക്കാനും അടിച്ചുപൊളിക്കാനും മറ്റ് വഴികള്‍ തേടി. പരിശീലനകേന്ദ്രത്തില്‍ മാസം തോറും അടയ്ക്കാനുള്ള രണ്ടായിരത്തി അഞ്ഞൂറ് രൂപയും താമസസ്ഥലത്ത് നല്‍കാനുള്ള തുകയും രണ്ട് പെണ്‍കുട്ടികളും മൂന്ന് വീട്ടമ്മമാരും ചേര്‍ന്നാണ് നല്‍കിയിരുന്നത്. മറ്റ് ചെലവുകള്‍ക്കുള്ള തുക കണ്ടെത്തിയിരുന്നതും സ്ത്രീ സൗഹൃദം വഴിയായിരുന്നു.

Advertisement