ധോണിയില്ലായിരുന്നുവെങ്കില്‍ ഹിറ്റ്മാനുണ്ടാകുമായിരുന്നില്ല; കാരണം ഇതാണ്‌

60

ഏകദിന ക്രിക്കറ്റില്‍ ഇന്ത്യന്‍ ടീമിന്റെ തുറുപ്പുചീട്ടാണ് രോഹിത് ശര്‍മ്മ. കൂറ്റനടികള്‍ക്കും ക്ലാസിക്ക് ഷോട്ടകള്‍ക്കും പേരുകേട്ട താരത്തിന് ഒരു കാലത്ത് കനല്‍വഴികളിലൂടെ നടക്കേണ്ടതായി വന്നിട്ടുണ്ടായിരുന്നു.

Advertisements

ആ സമയത്ത് ധോണിയെടുത്ത ഒരു തീരുമാനമാണ് ഇക്കാണുന്ന രോഹിതിലേക്ക് എത്തിച്ചതെന്ന് താരം തന്നെ വെളിപ്പെടുത്തിയിരിക്കുകയാണ്. 2013 നു മുമ്പു വരെ മധ്യനിരയിലായിരുന്നു രോഹിത് കളിച്ചിരുന്നത്. ഇന്ന് കാണുന്ന രോഹിതിന്റെ നിഴല്‍ പോലുമായിരുന്നില്ല അന്ന്.

ബാറ്റിങ്ങില്‍ സെലക്ടര്‍മാരുടെ കണ്ണില്‍ പെടാനുള്ള മികച്ച പ്രകടനം പുറത്തെടുക്കുമായിരുന്നെങ്കിലും ടീം ജെഴ്‌സിയില്‍ മധ്യനിരയിലിറങ്ങിയിരുന്ന രോഹിതിന് തന്റേതായ ഇടം കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. മധ്യനിരയിലായത് കൊണ്ട് തന്നെ താരത്തിന് പരിമിതികളുമുണ്ടായിരുന്നു.

എന്നാല്‍, ധോണിയുടെ ക്യാപ്റ്റന്‍സിക്ക് കീഴില്‍ വന്ന നിര്‍ണായക മാറ്റമാണ് രോഹിതിന്റെ കരിയറില്‍ നിര്‍ണായകമായത്. ധോണിയുടെ നിര്‍ദ്ദേശ പ്രകാരമാണ് രോഹിത്തിനെ ഓപ്പണിങ് സ്ഥാനത്തേക്ക് മാറ്റിയത്.

അതിനുശേഷം രോഹിത്തിന് കരിയറില്‍ നേട്ടങ്ങള്‍ മാത്രമേ ഉണ്ടായിട്ടുള്ളൂ. ഓരോ ഏകദിനം കഴിയുന്തോറും മികച്ച ഓപ്പണറാണെന്ന് രോഹിത് തെളിയിച്ചു കൊണ്ടേയിരിക്കുന്നു.

”ഏകദിനത്തില്‍ ഓപ്പണറായി ഇറങ്ങാനുള്ള തീരുമാനം കരിയറെ മാറ്റി മറിച്ചുവെന്നാണ് എന്റെ വിശ്വാസം. ധോണിയുടെ തീരുമാനം ആയിരുന്നു അത്.

അതിനുശേഷം ഞാനൊരു മികച്ച ബാറ്റ്‌സ്മാനായി മാറി. അത് കളിയെ കുറച്ചു കൂടി മനസ്സിലാക്കാനും സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് കളിക്കാനും എന്നെ സഹായിച്ചുവെന്നാണ് രോഹിത് ഇക്കാര്യത്തെ കുറിച്ച് പറഞ്ഞത്.

Advertisement