കൊച്ചി: അടുത്തകാലത്തായി കേരളത്തെ നടുക്കിയ നിരവധി ദുരഭിമാനക്കൊലകളില്‍ ഒന്നാണ് ആതിര എന്ന പെണ്‍കുട്ടിയുടേത്. ബ്രിജേഷ് എന്ന ദളിത് യുവാവിനെ പ്രണയിച്ചതിന് സ്വന്തം പിതാവിനാല്‍ കൊല്ലപ്പെട്ട പെണ്‍കുട്ടി.
കൊലക്ക് ശേഷം ഒരു വര്‍ഷം പിന്നിടുമ്പോള്‍ പ്രണയത്തെ ചേര്‍ത്ത് പിടിക്കുകയാണ് ബ്രിജേഷ്. ‘കുഞ്ഞാവേ ഇന്നേക്ക് ഒരു വര്‍ഷമായി നീയെന്നെ വിട്ടുപോയിട്ട് മിസ് യു വാവേ എന്നാണ് ആതിരയുടെ ഒന്നാം ചരമവാര്‍ഷികത്തില്‍ ബ്രിജേഷ് ഫേസ്ബുക്കില്‍ കുറിച്ചത്.
വിവാഹത്തിന്റെ തലേന്നാതായിരുന്നു ആതിരയെ അച്ഛന്‍ കുത്തികൊലപ്പെടുത്തിയത്. സ്വന്തം ജാതിയില്‍ നിന്നല്ലാത്തെ ഒരാളെ മകള്‍ പ്രണയിച്ച് വിവാഹം കഴിക്കാന്‍ ഒരുങ്ങിയതാണ് കൊലപാതകത്തിന് കാരണം. മദ്യലഹരിയിലാണ് മകളെ ആക്രമിച്ചതെന്നും രാജന്‍ മലപ്പുറം ഡിവൈഎസ്പിക്കു നല്‍കിയ മൊഴിയില്‍ പറഞ്ഞിരുന്നു.
ആതിര പേരാമ്പ്ര സ്വദേശിയായ ഇതര ജാതിയിലെ യുവാവുമായി പ്രണയത്തിലായിരുന്നു. ആ ബന്ധത്തെ രാജന്‍ എതിര്‍ത്തിരുന്നു. പ്രശ്‌നം പോലീസ് സ്റ്റേഷനില്‍ പരിഹരിച്ചു. യുവാവുമായി ആതിരയുടെ വിവാഹം ക്ഷേത്രത്തില്‍ വച്ചു നടത്താനും നിശ്ചയിച്ചു.
വിവാഹത്തിന്റെ തലേദവിസം മദ്യപിച്ചെത്തിയ രാജല്‍ വീട്ടില്‍ വിവാഹത്തെച്ചൊല്ലി വഴക്കിട്ടുകയും തുടര്‍ന്നു രക്ഷപ്പെടാന്‍ അടുത്തുള്ള വീട്ടിലേക്ക് ഓടിക്കയറി കട്ടിലിനടിയില്‍ ഒളിച്ച ആതിരയെ തിരഞ്ഞുപിടിച്ചു രാജന്‍ കുത്തുകയായിരുന്നു.
പട്ടാളക്കാരന്‍ കൂടിയായ ബ്രിജേഷ് ആ സംഭവത്തെക്കുറിച്ച് കുറിച്ച വാക്കുകള്‍ ആരുടെയും കണ്ണ് നിറയ്ക്കുന്നതായിരുന്നു. 2015ലാണ് ഞങ്ങള്‍ പരിചയപ്പെടുന്നത്. അമ്മയുടെ ചികില്‍സയ്ക്കായി ആതിര ലാബ്ടെക്നീഷനായി ജോലി ചെയ്യുന്ന ആശുപത്രിയില്‍ എത്തിയതായിരുന്നു.
ആദ്യ കാഴ്ചയില്‍ തന്നെ പ്രണയമായി. ഒരു വര്‍ഷത്തിനുള്ളില്‍ അമ്മ മരിച്ചു. ഉത്തര്‍പ്രദേശിലാണ് എനിക്ക് ജോലി. പ്രണയം വീട്ടില്‍ അറിഞ്ഞനാള്‍ മുതല്‍ അവളെ രാജന്‍ മര്‍ദ്ദിക്കുമായിരുന്നു. മര്‍ദ്ദനം സഹിക്കാന്‍ വയ്യാതെ ഒരിക്കല്‍ ആതിരയ്ക്ക് വീട്ടില്‍ നിന്ന് ഇറങ്ങി കൂട്ടുകാരിയുടെ വീട്ടില്‍ പോയി നില്‍ക്കേണ്ടി വന്നിട്ടുണ്ട്.
എന്നെ പലപ്പോഴും ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയിട്ടുണ്ട് രാജന്‍. ഒരിക്കല്‍ ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചു, ഈ ബന്ധത്തില്‍ നിന്ന് പിന്‍മാറണമെന്ന് പറഞ്ഞു. അച്ഛന്‍ വീട്ടില്‍ വരുന്ന ദിവസങ്ങളില്‍ അവള്‍ പേടിച്ച് ഫോണ്‍ ചെയ്യാറില്ല.
അല്ലാത്തപ്പോഴൊക്കെ ജോലിക്ക് പോകുമ്പോഴും വരുമ്പോഴും എന്നോട് സംസാരിക്കും. പലതവണ അടി കൊണ്ടിട്ടും ആതിര പറഞ്ഞത്. എന്തുവന്നാലും ഞാന്‍ നിങ്ങളുടെ കൂടെയേ ജീവിക്കൂ, വേറെ ആരുടെ കൂടെയും ഈ ജന്മം ജീവിക്കാനാവില്ല എന്നാണ്.
അവള്‍ക്ക് കല്യാണം ആലോചിക്കാന്‍ തുടങ്ങിയ സമയത്ത് എന്താണ് തീരുമാനമെന്ന് ചോദിച്ചപ്പോള്‍ എനിക്ക് ബ്രിജേഷേട്ടനോടൊപ്പം ജീവിച്ചാല്‍ മതിയെന്ന് ആതിര ധൈര്യമായി പറഞ്ഞു.
അച്ഛനൊഴിക്കെ മറ്റെല്ലാര്‍ക്കും ഞങ്ങളുടെ വിവാഹത്തിന് സമ്മതമായിരുന്നു. അവളെ ജോലി സ്ഥലത്തേക്ക് കൊണ്ടുപോകാനുള്ള ഉദ്ദേശമുണ്ടായിരുന്നു. ഫാമിലികോര്‍ട്ടേഴ്സെല്ലാം ശരിയാക്കിയിട്ടാണ് നാട്ടിലേക്ക് എത്തിയത്. 45 ദിവസത്തെ അവധിയുണ്ട്.
പക്ഷെ പോകണോ വേണ്ടയോ എന്നൊന്നും തീരുമാനിച്ചിട്ടില്ല. അസമില്ലേക്ക് സ്ഥലമാറ്റമുണ്ടാകുമെന്ന് അറിയിപ്പുണ്ടായിരുന്നു. ഏതായാലും ഒന്നും ഇപ്പോള്‍ തീരുമാനമായിട്ടില്ലെന്നും ബ്രിജേഷ് കണ്ണീരോടെ പറഞ്ഞു.